റിയൽ കശ്മീരിന്റെ കഥക്ക് ‘ബാഫ്റ്റ’ പുരസ്കാരം
text_fieldsഗ്ലാസ്ഗോ: കശ്മീർ താഴ്വരയിൽനിന്ന് ഇന്ത്യൻ ഫുട്ബാളിൽ വിസ്മയം തീർത്ത കളിക്ക ൂട്ടമായ റിയൽ കശ്മീർ എഫ്.സിയെക്കുറിച്ച് ബി.ബി.സി തയാറാക്കിയ ഡോക്യുമെൻററിക്ക് ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ്സ് (ബാഫ്റ്റ) സ്കോട്ലൻഡ് അവാർഡ്. ബി.ബി.സി ഈ വർഷം പ്രക്ഷേപണം ചെയ്ത ഡോക്യുമെൻററിക്ക് ‘സിംഗ്ൾ ഡോക്യുമെൻററി’ വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്.
മുൻ റേഞ്ചേഴ്സ് കോച്ചായിരുന്ന ഡേവിഡ് റോബേട്ട്സണിെൻറ ശിക്ഷണത്തിൽ ഐ ലീഗിലെ കന്നി സീസണിൽ മൂന്നാം സ്ഥാനക്കാരായി അത്ഭുതപ്പെടുത്തിയ കശ്മീർ ടീമിെൻറ വിസ്മയകരമായ കഥയാണ് ഡോക്യുമെൻററിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
2017-2018 സീസണിൽ ഐ ലീഗ് രണ്ടാം ഡിവിഷനിൽ ജേതാക്കളായാണ് റിയൽ കശ്മീർ ഐ ലീഗ് യോഗ്യത നേടിയത്. അരങ്ങേറ്റ സീസണിൽ വൻ അട്ടിമറികളോടെ 36 പോയൻറ് നേടി മൂന്നാംസ്ഥാനം സ്വന്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.