റോഡ്രിഗോ, റയലിന് പുതിയ ഹീറോ
text_fieldsമഡ്രിഡ്: പുതിയ കരുത്തും ഊർജവും തേടുന്ന റയൽ മഡ്രിഡിന് പ്രതീക്ഷയേകുന്ന താരോദയമാ യി ബ്രസീലിൽനിെന്നാരു പതിനെട്ടുകാരൻ. റയലിനുവേണ്ടി സ്റ്റാർട്ടിങ് ലൈനപ്പിൽ കള ത്തിലിറങ്ങിയ ആദ്യ കളിയിൽതന്നെ ഗോൾ നേടിയ റോഡ്രിഗോ താരപരിവേഷമാർജിച്ചുകഴിഞ്ഞു. സാൻറിയാഗോ ബെർണബ്യൂവിൽ നടന്ന ലാ ലിഗ മത്സരത്തിൽ ഏഴാം മിനിറ്റിൽ റോഡ്രിഗോ തുടക്കമിട്ട ഗോൾവേട്ടയിൽ പിടിച്ചുകയറിയ റയൽ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ലെഗാനസിനെ തകർത്തത്.
കളി ചൂടുപിടിക്കുംമുംേമ്പ കരീം ബെൻസേമയുെട പാസിൽറോഡ്രിഗോ വലക്കുള്ളിലേക്ക് പന്തിന് വഴികാട്ടി. അടുത്ത മിനിറ്റിൽതന്നെ വീണ്ടും ലെഗാനസ് വല കുലുങ്ങി. ഇക്കുറിയും ബെൻസേമയുടെ കരുനീക്കം. ടോണി ക്രൂസിെൻറ വിദഗ്ധമായ ബാക്ക്ഹീൽ ഷോട്ട്. 24ാം മിനിറ്റിൽ പെനാൽറ്റി സ്പോട്ടിൽനിന്ന് മൂന്നാം ഗോളെത്തി.
ഈഡൻ ഹസാഡിനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് ലക്ഷ്യത്തിലെത്തിച്ച സെർജിയോ റാമോസ് തുടർച്ചയായ 16 സീസണുകളിൽ ഗോൾ നേടുന്ന താരെമന്ന വിശേഷണത്തിനുടമയായി. ബെൻസേമ രണ്ടാം പകുതിയിൽ പെനാൽറ്റി കിക്കിൽനിന്ന് വല കുലുക്കിയശേഷം ഇഞ്ചുറി ടൈമിൽ സബ്സ്റ്റിറ്റ്യൂട്ട് ലൂക്ക ജോവിച്ച് പട്ടിക തികച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.