വന്മരമായി വാൻഡൈക്
text_fieldsമൊണാക്കോ: ഏഴു വർഷം മുമ്പ് മരണത്തിെൻറ വക്കിലായിരുന്നു വിർജിൽ വാൻഡൈക്. 20ാം വയസ്സിൽ നെ തർലൻഡ്സിലെ എഫ്.സി ഗ്രോനിൻജെനിന് കളിക്കുേമ്പാൾ ഒരു ലീഗ് മത്സരത്തിനുശേഷം വാ ൻഡൈകിന് പനി ബാധിച്ചു. ചികിത്സ തേടിയെങ്കിലും കാര്യമായ പ്രശ്നമൊന്നും കാണാത്തതിനാ ൽ ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാൽ, മകൻ അതിയായി ക്ഷീണിച്ചതുക ണ്ട മാതാവ് മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അപ്പെൻഡിസൈറ്റിസ്, പെരിട്രോണിറ്റിസ്, വൃക്കയിൽ അണുബാധ തുടങ്ങിയവ ബാധിച്ചതായും അവസ്ഥ അതിഗുരുതരമാണെന്നും തിരിച്ചറിഞ്ഞത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയും തുടർചികിത്സയും നൽകിയാണ് വാൻഡൈകിെൻറ ജീവൻ രക്ഷിച്ചത്.
മരണക്കിടക്കയിൽനിന്ന് ഉയിർത്തെഴുന്നേറ്റ വാൻഡൈക് ഇപ്പോൾ യൂറോപ്പിലെ മികച്ച ഡിഫൻഡറാണ്, താരമാണ്. കഴിഞ്ഞദിവസം മൊണാകോയിൽ നടന്ന ചടങ്ങിൽ യുവേഫ അക്കാര്യം ലോകത്തോട് വിളിച്ചുപറഞ്ഞു. ലോകോത്തര താരങ്ങളും അഞ്ചുതവണ ഇൗ പുരസ്കാരം സ്വന്തമാക്കിയവരുമായ ലയണൽ മെസ്സിയെയും (രണ്ടുവട്ടം) ക്രിസ്റ്റ്യാനോ റൊണാൾഡോയെയും (മൂന്നുവട്ടം) ബഹുദൂരം പിന്നിലാക്കിയാണ് ലിവർപൂളിെൻറയും ഡച്ച് ദേശീയ ടീമിെൻറയും പ്രതിരോധത്തിലെ ഇൗ നെടുംതൂൺ പുരസ്കാരം സ്വന്തമാക്കിയത്. ഒമ്പതു വർഷം പ്രായമായ ഇൗ പുരസ്കാരം നേടുന്ന ആദ്യ ഡിഫൻഡറാണ് ഇൗ 27കാരൻ.
സ്ട്രൈക്കർമാരും മിഡ്ഫീൽഡർമാരും നിറഞ്ഞാടുന്ന ആധുനിക ഫുട്ബാളിൽ പ്രതിരോധത്തിനും പ്രാധാന്യമുണ്ടെന്ന് ബോധ്യപ്പെടുത്തുകയാണ് ആറടി നാലിഞ്ച് നീളമുള്ള ഇൗ നീളൻമുടിക്കാരൻ. ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടവും പ്രീമിയർ ലീഗ് രണ്ടാം സ്ഥാനവും നെതർലൻഡ്സിന് പ്രഥമ േനഷൻസ് ലീഗ് റണ്ണറപ് സ്ഥാനവും നേടിക്കൊടുത്തതിൽ വാൻഡൈകിെൻറ പങ്ക് ഏറെ നിർണായകമായിരുന്നു.
കംപ്ലീറ്റ് ഡിഫൻഡറെന്ന വിശേഷണം വാൻഡൈകിന് എന്തുകൊണ്ടും യോജിക്കും. പ്രതിരോധത്തിൽ കാലുകളും തലയും ബുദ്ധിയുമുപയോഗിച്ച് നിറഞ്ഞുനിൽക്കുന്ന വാൻഡൈക് അപാരമായ നേതൃശേഷിയും പ്രകടിപ്പിക്കുന്നു. കോർണറുകളിലും ഫ്രീകിക്കുകളിലും എതിർഗോൾമുഖത്തും ഭീഷണിയുയർത്തും. ലിവർപൂളിനായി 55 കളികളിൽ അഞ്ചും ദേശീയ ജഴ്സിയിൽ 28 മത്സരങ്ങളിൽ നാലും ഗോളുകൾ നേടിയിട്ടുണ്ട്.
മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരവും വാൻഡൈകിനാണ്. ലിവർപൂളിെൻറ ബ്രസീൽ താരം അലിസൺ ബെക്കർ മികച്ച ഗോൾകീപ്പറായും നേരത്തേ അയാക്സിെൻറയും ഇപ്പോൾ ബാഴ്സലോണയുടെയും താരമായ ഡച്ചുകാരൻ ഫ്രാങ്കി ഡിയോങ് മിഡ്ഫീൽഡറായും ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സി സ്ട്രൈക്കറായും തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിെൻറ ലൂസി േബ്രാൺസ് ആണ് മികച്ച വനിത താരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.