Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2019 11:24 PM IST Updated On
date_range 7 Jun 2019 11:24 PM ISTയുവേഫ നേഷൻസ് ലീഗ്: ഇംഗ്ലണ്ടിനെ വീഴ്ത്തി നെതർലൻഡ്സ് ഫൈനലിൽ
text_fieldsbookmark_border
camera_alt??????? ?????????? ?????? ?????????? ???????????????????? ????? ??????? ?????????????????????? ????????? ??????????????? ?????????
ഗ്വിമാറസ്: ലോകകപ്പിലെ ഇംഗ്ലീഷ് വിസ്മയത്തെ കളത്തിന് പുറത്താക്കി ഒാറഞ്ചിന് ഇര ട്ടി വീര്യത്തോടെ തിരിച്ചുവരവ്. യുവേഫ നേഷൻസ് ലീഗിെൻറ രണ്ടാം സെമിയിൽ ലോകകപ്പ് മൂ ന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെ 3-1ന് തരിപ്പണമാക്കി നെതർലൻഡ്സിെൻറ ഫൈനൽപ്രവേശ ം. 1966ന് ശേഷം ഒരു ഫുട്ബാൾ കിരീടം സ്വപ്നംകണ്ട ഇംഗ്ലീഷുകാരെ പോർചുഗലിെൻറ മണ്ണിൽ ചുര ുട്ടിക്കെട്ടിയായിരുന്ന ഒാറഞ്ച് സംഘത്തിെൻറ പടയോട്ടം. നിശ്ചിത സമയത്ത് 1-1ന് സമനില പാലിച്ച പോരാട്ടം, അധിക സമയത്തേക്ക് നീണ്ടപ്പോഴാണ് നെതർലൻഡ്സ് ഇംഗ്ലീഷുകാരെ കാഴ്ചക്കാരാക്കി രണ്ട് ഗോളുകൾകൂടി സ്കോർ ചെയ്ത് ഫൈനൽ ബർത്തുറപ്പിച്ചത്. ഞായറാഴ്ച രാത്രിയിലെ കാലശപ്പോരാട്ടത്തിൽ പോർചുഗലും നെതർലൻഡ്സും ഏറ്റുമുട്ടും. കഴിഞ്ഞ യൂറോകപ്പിലും ലോകകപ്പിലും യോഗ്യത പോലുമില്ലാതെ നാണംകെട്ട നെതർലൻഡ്സിന് ലോകഫുട്ബാൾ ഭൂപടത്തിലേക്കുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് പ്രഥമ നേഷൻസ് ലീഗിെൻറ ഫൈനൽ ബർത്ത്.
കളിയുടെ 32ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡിെൻറ പെനാൽറ്റി ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം സ്കോർ ചെയ്തത്. ഒന്നാം പകുതിയിൽ ലീഡിെൻറ ആത്മവിശ്വാസവുമായി പിരിഞ്ഞ ഇംഗ്ലണ്ടിന് രണ്ടാം പകുതിയിലെ 73ാം മിനിറ്റിൽ തിരിച്ചടി കിട്ടി. കോർണർ കിക്കിലൂടെ വന്ന പന്ത് ഹെഡ്ഡറിലൂടെ വലയിലാക്കി അയാക്സിെൻറ 19കാരൻ മത്യാസ് ഡിലിറ്റ് ഇംഗ്ലീഷുകാർക്ക് ഷോക്ക് നൽകി. പക്ഷേ, നിശ്ചിത സമയത്തിനുമുേമ്പ ഇംഗ്ലീഷുകാർ (83ാം മിനിറ്റ്) രണ്ടാം ഗോൾ നേടി ഏതാനും നിമിഷം ആഘോഷിച്ചെങ്കിലും വിഡിയോ അസിസ്റ്റൻറ് റഫറിയിങ്ങിലൂടെ (വാർ) ഗോൾ നിഷേധിച്ചു.
ഇടതു വിങ്ങിലൂടെ ബെൻ ചിൽവെൽ നടത്തിയ നീക്കത്തിനൊടുവിൽ ജെസി ലിൻഗാഡ് സ്കോർ ചെയ്തെങ്കിലും ഒാഫ്സൈഡ് ട്രാപ്പിൽ വീണതോടെ ഗോൾ നിഷേധിക്കപ്പെട്ടു. കളി അധികസമയത്തേക്ക്. പിന്നീടായിരുന്നു രണ്ട് ഡച്ച് ഗോളുകളുടെ പിറവി. രണ്ടും ബോക്സിനുള്ളിലെ ഇംഗ്ലീഷ് മണ്ടത്തങ്ങളുടെ ഫലം. 97ാം മിനിറ്റിൽ പെനാൽറ്റി ബോക്സിനു മുന്നിൽ പന്ത് പിടിച്ചുവെച്ച് കളിച്ച ജോൺ സ്റ്റോൺസിൽ നിന്നും റാഞ്ചിയെടുത്ത മെംഫിസ് ഡിപേയുടെ ഷോട്ട് ഇംഗ്ലീഷ് ഗോളി ജോർഡൻ പിക്ഫോഡ് തട്ടിയകറ്റിയെങ്കിലും, റീബൗണ്ടിൽ ക്വിൻസി പ്രോമിസ് കുതിച്ചെത്തി. രക്ഷാപ്രവർത്തനത്തിന് ശ്രമിച്ച ഇംഗ്ലീഷ് താരം കെയ്ൽ വാകറിെൻറ കാലിൽ തട്ടി സ്വന്തം വലയിലേക്ക്. ഡച്ചുകാർക്ക് 2-1െൻറ ലീഡ്. 114ാം മിനിറ്റിലായിരുന്നു മൂന്നാം ഗോൾ. അതും മറ്റൊരു ഇംഗ്ലീഷ് മണ്ടത്തത്തിൽ നിന്ന്.
സ്വന്തം ബോക്സാണെന്നതുപോലും മറന്ന് തട്ടിക്കളിച്ച പ്രതിരോധക്കാരിൽ നിന്നും പന്ത് റാഞ്ചിയ ഡിപേയുടെ ക്രോസും സെവിയ്യ താരം ക്വിൻസി പ്രോമിസിെൻറ ഫിനിഷിങ്ങും. കരുത്തരായ ഇംഗ്ലീഷുകാർ തകർന്നടിഞ്ഞ നിമിഷം. ക്യാപ്റ്റൻ വെർജിൽ വാൻഡൈക്, മത്യാസ് ഡിലിറ്റ്, വിനാൽഡം, ഫ്രെങ്കി ഡി ജോങ് തുടങ്ങിയ താരനിരയുമായി നെതർലൻഡ്സ് കലാശപ്പോരാട്ടത്തിന്. രണ്ടാം പകുതിയിൽ ഹാരികെയ്ൻ എത്തിയിട്ടും ഇംഗ്ലണ്ടിന് രക്ഷയില്ലായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story