എസ്.എല്‍.നാരായണനും ഡിറ്റിമോള്‍ക്കും ജി.വി രാജ പുരസ്‌കാരം
text_fieldsതിരുവനന്തപുരം: 2015 ലെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര ചെസ് താരം എസ്.എല്‍.നാരായണനും വനിതാ വിഭാഗത്തിൽ റോവിംഗ് താരം ഡിറ്റിമോള്‍ വര്‍ഗീസും പുരസ്‌കാരത്തിനർഹരായി. മൂന്ന് ലക്ഷം രൂപയും, ഫലകവും, പ്രശംസാപത്രവും അടങ്ങുന്നതാണ് ജിവി രാജ പുരസ്‌കാരം. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസനാണ് തിരുവനന്തപുരത്ത് അവാർഡുകൾ പ്രഖ്യാപിച്ചത്.
കായികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു സ്മാരക പുരസ്‌കാരം അത്‌ലറ്റിക്‌സ് പരീശീലകന്‍ പി.ആര്‍ പുരുഷോത്തമനാണ്.
സമഗ്രസംഭാവന പുരസ്‌കാര ജേതാവിന് രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവുമാണ് സമ്മാനമായി ലഭിക്കുക.
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ മറ്റു കായിക പുരസ്‌കാരങ്ങള്‍ക്ക് അർഹരായവർ
മികച്ച കായിക പരീശീലകന്‍ പിബി ജയകുമാര്‍ (കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ )
മികച്ച കായിക പരീശീലകന്‍ (കോളേജ്) - ആശിഷ് ജോസഫ് സെന്റ് തോമസ് കോളേജ്, പാല
മികച്ച കായിക പരീശീലകന്‍ (സ്‌കൂള്‍)- മജു ജോസ് (കാല്‍വരി ഹൈസ്‌കൂള്‍, കാല്‍വരി മൗണ്ട്, ഇടുക്കി)
മികച്ച കായികനേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജിനുള്ള പുരസ്‌കാരം- അസംപ്ഷന്‍ കോളേജ് ചങ്ങനാശ്ശേരി
മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച സ്‌കൂള്‍- മാര്‍ ബേസില്‍ ഹയര്‍ സെക്കൻററി സ്‌കൂള്‍ കോതമംഗലം
മികച്ച കായിക പരിശീലകന് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ഫലകവും ലഭിക്കും. മറ്റുള്ളവര്‍ക്ക് 50,000 രൂപയും പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച കായികലേഖകന്‍- സാം പ്രസാദ്, കേരളകൗമുദി,മികച്ച സ്‌പോര്‍ട്സ് ഫോട്ടോഗ്രാഫര്‍- പിവി സുജിത്ത്, ദേശാഭിമാനി, മികച്ച കായികാധിഷ്ഠിത ദൃശ്യപരിപാടി –ജോബി ജോര്‍ജ് ഏഷ്യനെറ്റ് (കളിക്കളം). മാധ്യമ അവാര്‍ഡ് ജേതാക്കള്‍ക്ക് 25,000 രൂപയും ഫലകവും പ്രശംസാ പത്രവും ലഭിക്കും.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടിപി ദാസന്‍, മേഴ്സികുട്ടൻ, ജോർജ് തോമസ്, ജി കിഷോർ, കെ.എം ബീനാ പോൾ, ജോൺ സാമുവൽ, എൻ രവീന്ദ്രനാഥ്, പി.ജെ ജോസഫ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരെഞ്ഞടുത്തത്. പുരസ്കാരങ്ങൾ സെപ്തംബർ 13 ന് വി.ജെ.റ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ കായികമന്ത്രി വിതരണം ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.