ദേശീയ വനിത ബോക്സിങ്; തകർത്തിടിച്ച് അഞ്ജു സാബു
text_fieldsകണ്ണൂർ: ദേശീയ വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിെൻറ പ്രതീക്ഷകൾക്ക് നിറച്ചാർത്തേകി മൂന്ന് ആതിഥേയ താരങ്ങൾ കൂടി ക്വാർട്ടറിൽ. മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലെ ഇടിക്കൂട്ടിൽ തകർപ്പൻ ഇടികളുതിർത്ത് എതിരാളികെള നിഷ്പ്രഭരാക്കിയ അഞ്ജു സാബുവും അൻസുമോളും പി.എം. അനശ്വരയും അവസാന എട്ടിൽ ഇടം പിടിച്ചു. ഇന്ന് നടക്കുന്ന ക്വാർട്ടർ പോരാട്ടങ്ങളിൽ നാലു മലയാളികൾ റിങ്ങിലിറങ്ങും. കഴിഞ്ഞ ദിവസം കെ.എ. ഇന്ദ്രജയും ക്വാർട്ടറിൽ കടന്നിരുന്നു.
48 കിലോ വിഭാഗത്തിൽ അഞ്ജുവും 69 കിലോയിൽ അൻസുമോളും 81 കിലോ ഹെവി വെയ്റ്റ് മത്സരത്തിൽ പി.എം. അനശ്വരയുമാണ് ജയിച്ചത്. അതേസമയം, കേരളത്തിൽ നിന്നുള്ള ശീതൾ ഷാജിയും നിസി ലെയ്സി തമ്പിയും പ്രീ ക്വാർട്ടറിൽ തോറ്റു പുറത്തായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.