ഹിംഗിസിനൊപ്പം ചേര്‍ന്ന് പേസും സാനിയയും ഫൈനലില്‍
text_fieldsന്യൂയോര്‍ക്ക്: യു.എസ് ഓപണ്‍ ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസും സാനിയ മിര്‍സയും വീണ്ടുമൊരു ഗ്രാന്‍ഡ് സ്ളാം കിരീട നേട്ടത്തിനരികെ. മാര്‍ട്ടിന ഹിംഗിസിനൊപ്പം ചേര്‍ന്നായിരുന്നു ഇരു താരങ്ങളും കിരീടനേട്ടത്തിനരികെ എത്തിയത്. മിക്സഡ് ഡബിള്‍സ് ഫൈനലിലും വനിതാ ഡബിള്‍സിലുമാണ് ഹിംഗിസിനൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലിലെത്തിയത്.
വ്യാഴാഴ്ച നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇറ്റാലിയന്‍ ജോഡികളായ സാറ എര്‍റാനി^ഫ്ളാവിയ പെനെറ്റ സഖ്യത്തെയാണ് സാനിയ^ഹിംഗിസ് സഖ്യം തോല്പിച്ചത്. സ്കോര്‍: 6^4, 6^1. ഒരു മണിക്കൂറും 17 മിനിറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. ആദ്യ സെറ്റില്‍ സാനിയ സഖ്യം കുറച്ച് പരീക്ഷണം നേരിട്ടെങ്കിലും രണ്ട് സെറ്റും നേരിട്ട് നേടി മത്സരം ജയിക്കുകയായിരുന്നു. ഫൈനലില്‍ എത്തിയതോടെ ഇന്ത്യന്‍ താരത്തിന്‍െറ ഗ്രാന്‍ഡ് സ്ളാം പ്രതീക്ഷകള്‍ സജീവമായി.
ചൈനീസ് തായ്പേയിയുടെ യൂങ് യുവാന്‍ ചാന്^ഹാവോ ചിന് ചാന് സഖ്യത്തെ തോല്പിച്ചാണ് ഇത്തവണത്തെ വിംബിള്‍ഡണ്‍ ചാമ്പ്യന്മാരായ സാനിയ സഖ്യം സെമിയില്‍ എത്തിയത്. ജൂലൈയിലാണ് സാനിയ^ഹിംഗിസ് സഖ്യം വിംബിള്‍ഡണ്‍ കിരീടം നേടിയത്. റഷ്യന്‍ സഖ്യമായ എകറ്റെറിന മകറോവ^എലേന വെസ് നിന സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു കിരീടനേട്ടം. ഈ വര്‍ഷം മാര്‍ച്ചിലാണ് ഡബ്ള്‍സില്‍ ഒരുമിക്കാന്‍ സാനിയയും ഹിംഗിസും തീരുമാനിച്ചത്.
മിക്സഡ് ഡബിള്‍സില്‍ നാലാം സീഡായ ലിയാണ്ടര്‍ പേസും ഹിംഗിസും ചേര്‍ന്ന് രോഹന് ബൊപ്പണ^യുങ്ജാന് ചാന് സഖ്യത്തെയാണ് തോല്പിച്ചത്. സ്കോര്‍ 6^2 7^5. 61 മിനിറ്റ് നീണ്ടു നിന്ന മത്സരത്തില്‍ ഇന്തോ^സ്വിസ് സഖ്യം വ്യക്തമായ മേധാവിത്വം പുലര്‍ത്തി. പുരുഷ ഡിബിള്സില് കഴിഞ്ഞ ദിവസം രോഹന് ബൊപ്പണ്ണ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.