യു.എസ്. ഒാപ്പൺ ഫൈനൽ കയ്പ്പു കലർന്ന മധുരമുള്ള ഒാർമ്മ -നവോമി ഒസാക
text_fieldsഫ്ലോറിഡ: ഇൗ വർഷത്തെ യു.എസ് ഒാപ്പൺ ഫൈനൽ പൂർണമായും സന്തോഷം നിറഞ്ഞ ഒാർമ്മയായിരുന്നില്ലെന്നും അത് കയ്പ്പ് കലർന്ന മധുരമുള്ള ഒാർമ്മയാണെന്നും ഗ്രാൻറ് സ്ലാം ജേതാവ് നവോമി ഒസാക. അമേരിക്കൻ ടെന്നീസ് പ്രതിഭ സെറീന വില്ല്യംസിനെ പരാജയപ്പെടുത്തി ജാപ്പനീസ് കായികതാരം നവോമി ഒസാക ഗ്രാൻറ് സ്ലാം നേടിയെങ്കിലും ഫൈനൽ മത്സരം നാടകീയ മുഹൂർത്തങ്ങൾക്കാണ് വഴിവെച്ചത്.
രോഷാകുലയായ സെറീന അമ്പയർക്കു നേരെ കയർക്കുന്നതിന് കായിക ലോകം സാക്ഷ്യം വഹിച്ചിരുന്നു. പുരസ്കാരദാന സമയത്ത് കൈയ്യടികൾ പ്രതീക്ഷിച്ച 20 വയസ്സുകാരി ഒസാകക്ക് സെറീന ആരാധകരുടെ കൂവലാണ് കേൾക്കേണ്ടി വന്നത്. താൻ അതേക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്നും കാരണം അത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സന്തോഷകരമായ നിമിഷം അല്ലായിരുന്നു എന്നും ഒസാക പറഞ്ഞതായി വുമൺസ് ടെന്നീസ് അസോസിയേഷെൻറ ഒൗദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നു.
മധുരവും അതേ സമയം കടുപ്പവുമുള്ള ഗ്രീൻ ടീ െഎസ്ക്രീം കഴിച്ച പോലെയാണ് തനിക്ക് യു.എസ് ഒാപ്പൺ ഫൈനലിലെ ഒാർമയെന്നും അതേ കുറിച്ച് ചിന്തിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഒസാക പറയുന്നു. നിലവിൽ ചൈന ഒാപ്പണിൽ രണ്ടാം റൗണ്ടിലെത്തിയിരിക്കുകയാണ് നവോമി ഒസാക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.