2020 ടോേക്യാ ഒളിമ്പിക്സ് ഒരുവർഷം കൗണ്ട്ഡൗൺ തുടങ്ങി
text_fieldsടോക്യോ ഒളിമ്പിക്സിലേക്ക് ഇനി ഒരുവർഷത്തെ കാത്തിരിപ്പ്. 2020 ജൂലൈ 24 ജപ്പാൻ തലസ്ഥാന നഗരി വേദിയാവുന്ന 32ാം ഒളിമ്പിക്സിലേക്ക് ഒരു വർഷത്തെ കൗണ്ട്ഡൗണിന് തുടക്കമായി. സാ േങ്കതിക വിദ്യകൊണ്ട് ലോകത്തെ അമ്പരപ്പിക്കുന്ന കുഞ്ഞു രാജ്യത്തിലേക്ക് വിശ്വമഹാമ േള വീണ്ടുമെത്തുേമ്പാൾ ജപ്പാൻ കാത്തുവെച്ച അതിശയത്തിലേക്കാണ് കാത്തിരിപ്പ്. അടിമു ടി ഹൈടെക് ആവും, ഒപ്പം പരിസ്ഥിതി സൗഹൃദവും എന്ന മുദ്രാവാക്യമുയർത്തിയാണ് ജപ്പാൻ ഒ ളിമ്പിക്സിനെ വരവേൽക്കുന്നത്.
മുഖ്യവേദിയായ ന്യൂ നാഷനൽ സ്റ്റേഡിയത്തിെൻറ നി ർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും, ഇൗ വർഷം ഡിസംബറോടെ സ്റ്റേഡിയം സർവസജ് ജമാവുമെന്നും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ കോർഡിനേഷൻ ബോഡി ചെയർമാൻ ജോൺ കോട്സ് അറിയിച്ചു. 1964ലെ ഒളിമ്പിക്സിന് വേദിയായ നാഷനൽ സ്റ്റേഡിയം പൂർണമായും പൊളിച്ചു നീക്കിയ ശേഷമാണ് 2016 ഡിസംബറിൽ നാഷനൽ സ്േറ്റഡിയത്തിെൻറ നിർമാണം തുടങ്ങിയത്.
ടിക്കറ്റ് വിൽപനക്ക് അഭൂതപൂർവമായ പ്രതികരണമാണ് ലഭിക്കുന്നത്. 80,000 വളണ്ടിയർ സ്ഥാനത്തേക്ക് രണ്ട് ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. ചരിത്രത്തിലെ ഏറ്റവും മികച്ച ഒളിമ്പിക്സിനാണ് ജപ്പാൻ ഒരുങ്ങുന്നത് -ജോൺ കോട്സ് പറഞ്ഞു.
മെഡൽ പുറത്തിറങ്ങി
‘ഒന്നും വേസ്റ്റല്ല’ എന്ന ആദ്യ പാഠം പകർന്നാണ് ജപ്പാൻ ഒളിമ്പിക്സിെൻറ ഒരുവർഷ കൗണ്ട് ഡൗൺ തുടങ്ങിയത്. ബുധനാഴ്ച പുറത്തിറക്കിയ ജേതാക്കൾക്കുള്ള മെഡലുകളിലുമുണ്ട് ജാപ്പനീസ് ടച്ച്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി ശേഖരിച്ച 78,895 ടൺ ഇ-വേസ്റ്റുകൾ സംസ്കരിച്ചെടുത്താണ് സ്വർണം, വെള്ളി, വെങ്കല മെഡലുകൾ നിർമിച്ചത്. ഇ-വേസ്റ്റുകളിൽ 62.1 ലക്ഷം മൊബൈൽ ഫോണും ഉൾപ്പെടും. ഇവയിൽ നിന്നായി 32 കിലോ സ്വർണം, 3500 കിലോ വെള്ളി, 2200 കിലോ വെങ്കലം എന്നിവ സംസ്കരിച്ചെടുത്തു. 2016 ടോക്യോ ഒളിമ്പിക്സിലും സമാനമായ പരീക്ഷണം നടത്തിയിരുന്നെങ്കിലും 30 ശതമാനം മാത്രമേ ഇങ്ങനെ ശേഖരിക്കാനായുള്ളൂ. എന്നാൽ, ജപ്പാനിൽ മുഴുവൻ മെഡലുകളും നിർമിച്ചത് ഇ-വേസ്റ്റുകളിൽനിന്നാണ്. 2017 ഏപ്രിലിൽ ആരംഭിച്ച പദ്ധതിയാണ് ഒളിമ്പിക്സിന് ഒരു വർഷം മുേമ്പ പൂർത്തിയാക്കിയത്.
ഇന്ത്യൻ പടയൊരുക്കം
ന്യൂഡൽഹി: മിഷൻ 2020 പദ്ധതി നേരേത്ത പ്രഖ്യാപിച്ചാണ് ഇന്ത്യ ടോക്യോ ഒളിമ്പിക്സിനായി ഒരുങ്ങുന്നത്. 2008ൽ അഭിനവ് ബിന്ദ്രയുടെ ഷൂട്ടിങ് സ്വർണത്തിനുശേഷം 2012 ലണ്ടനിലും 2016 റിയോ ഡെ ജനീറോയിലും നിരാശയായിരുന്നു ബാക്കിപത്രം. ലണ്ടനിൽ രണ്ടു വെള്ളിയും നാലു വെങ്കലവും മാത്രം. റിയോയിൽ ഒരു വെള്ളിയും ഒരു വെങ്കലവും മാത്രം. ഇൗ തിരിച്ചടിയിൽനിന്ന് ജപ്പാനിൽ കരകയറുമെന്നായിരുന്നു ഇന്ത്യൻ ഒളിമ്പിക്സ് കമ്മിറ്റിയുടെയും കായിക മന്ത്രാലയത്തിെൻറയും പ്രഖ്യാപനം.
ഷൂട്ടിങ്: ഇന്ത്യയുടെ പ്രതീക്ഷകളെല്ലാം ഷൂട്ടിങ്ങിലാണ്. രാജ്യവർധൻ സിങ് റാത്തോഡിനും ബിന്ദ്രക്കും വിജയ് കുമാർ, ഗഗൻ നാരംഗുമാർക്കും പിൻഗാമിയാവാൻ ഒരുപിടി താരങ്ങൾ ഇക്കുറിയുണ്ട്. സൗരഭ് ചൗധരി, മനു ഭാകർ, അപുർവി ചന്ദേല, റാഹി സർനോഭട്, അഭിഷേക് വർമ, ദിവ്യാൻഷ് സിങ് പൻവാർ, അഞ്ജും മുദ്ഗിൽ എന്നിവരിലൂടെ ഏഴു േക്വാട്ടയാണ് ഇന്ത്യ നേടിയത്.
ബാഡ്മിൻറൺ: ലോക ബാഡ്മിൻറണിലെ സൂപ്പർ താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്വാൾ, കെ. ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ് എന്നിവരിലൂടെ ഇന്ത്യ ഇക്കുറി ഒരു മെഡലെങ്കിലും പ്രതീക്ഷിക്കുന്നു. റിയോയിലെ സിന്ധുവിെൻറ വെള്ളി ടോക്യോയിൽ സ്വർണമായാൽ ഇരട്ടി മധുരമാവും.
ബോക്സിങ്: വിജേന്ദറിെൻറയും മേരികോമിെൻറയും വെങ്കല മെഡലുകൾക്കുശേഷം ഇന്ത്യക്ക് തിളങ്ങാനായിട്ടില്ല. സെപ്റ്റംബറിലെ ലോക ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടാനുള്ള ഒരുക്കത്തിലാണ് താരങ്ങൾ.
അത്ലറ്റിക്സ്: ട്രാക്കിലും ഫീൽഡിലും ഒരു പിടി പ്രതീക്ഷകളാണ് ടോക്യോവിൽ. ജാവലിനിൽ നീരജ് ചോപ്ര, 400 മീറ്ററിൽ ഹിമ ദാസ് എന്നിവർ ലോകനിലവാരത്തിലെ പ്രകടനവുമായാണ് ഒരുങ്ങുന്നത്. ഒപ്പം ഒരുപിടി മലയാളി താരങ്ങളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.