വിംബ്ൾഡൺ: അൽകാരസ്- ടെയ്ലർ ഫ്രിറ്റ്സ്, ഇഗ സ്വിയാറ്റക് -ബെൻസിച്ച് സെമി ഫൈനൽ
text_fieldsലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ ഹാട്രിക് കിരീട പ്രതീക്ഷ സജീവമാക്കി സ്പാനിഷ് സൂപ്പർ താരം കാർലോസ് അൽകാരസ് സെമി ഫൈനലിൽ പ്രവേശിച്ചു. പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ ബ്രിട്ടീഷ് താരം കാമെറോൺ നോറിയെയാണ് തോൽപിച്ചത്. സ്കോർ: 6-2, 6-3, 6-3. വെള്ളിയാഴ്ചത്തെ സെമിയിൽ യു.എസിന്റെ ടെയ്ലർ ഫ്രിറ്റ്സിനെ അൽകാരസ് നേരിടും. റഷ്യയുടെ കാരൻ ഖചനോവിനെ 6-3, 6-4, 1-6, 7-6(4)ന് വീഴ്ത്തിയാണ് ഫ്രിറ്റ്സിന്റെ വരവ്.
വനിതകളിൽ റഷ്യയുടെ മിറ ആൻഡ്രീവ 7-6 (7), 7-6 (7)ന് സ്വിസ് താരം ബെലിൻഡ ബെൻസിചിനോട് തോറ്റ് ക്വാർട്ടറിൽ പുറത്തായി. മുൻ ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ ഇഗ സ്വിയാറ്റക് 6-2, 7-5ന് റഷ്യയുടെ ല്യുഡ്മില സാൻസനവയെ പരാജയപ്പെടുത്തിയും അവസാന നാലിൽ ഇടംപിടിച്ചു.
സെമിയിൽ ഇഗയും ബെൻസിചും ഏറ്റുമുട്ടും. ബെലറൂസിയൻ സൂപ്പർ താരം അരീന സബലങ്ക 4-6, 6-2, 6-4ന് ജർമനിയുടെ ലോറ സീമണ്ടിനെ മടക്കിയും സെമിയിലെത്തി. യു.എസിന്റെ അമാൻഡ അനിസിമോവയാണ് ഫൈനലിലേക്കുള്ള വഴിയിൽ സബലങ്കയുടെ എതിരാളി. ക്വാർട്ടറിൽ റഷ്യയുടെ അനസ്തേഷ്യ പാവ്ലിചെങ്കോവയെ 6-1, 7-6 (9) സ്കോറിനാണ് അനിസിമോവ മറികടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.