വിംബ്ൾഡൺ: സിന്നർ, ഇഗ ക്വാർട്ടറിൽ
text_fieldsലണ്ടൻ: വിംബ്ൾഡൺ ടെന്നിസിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നുകൂടി ഇറ്റാലിയൻ സൂപ്പർ താരം യാനിക് സിന്നർ. സിംഗ്ൾസ് പ്രീക്വാർട്ടറിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെതിരെ സിന്നറിന് ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷം എതിരാളി പരിക്കുമൂലം പിന്മാറുകയായിരുന്നു. 3-6, 5-7, 2-2 സ്കോറിൽ സിന്നർ പിറകിൽനിൽക്കെയാണ് ബൈ ലഭിച്ചത്.
യു.എസിന്റെ ബെൻ ഷെൽട്ടൺ 3-6, 6-1, 7-6(1), 7-5ന് ഇറ്റലിയുടെ ലോറൻസോ സൊനേഗോയെ തോൽപിച്ച് ക്വാർട്ടറിലെത്തി. ബുധനാഴ്ചത്തെ ക്വാർട്ടറിലെ സിന്നറിനെ ഷെൽട്ടണും മറ്റൊരു ഇറ്റലിക്കാരൻ ഫ്ലാവിയോ കൊബോളിയെ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചും നേരിടും. അതേസമയം, വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ പോളണ്ടിന്റെ ഇഗ സ്വിയാറ്റക് 6-4, 6-1ന് ഡെന്മാർക്കിന്റെ ക്ലാര ടൗസനെയും റഷ്യക്കാരി മിറ ആൻഡ്രീവ 6-2, 6-3ന് യു.എസിന്റെ എമ്മ നവാറോയെയും പരാജയപ്പെടുത്തി അവസാന എട്ടിൽ ഇടംപിടിച്ചു.
റഷ്യയുടെ ല്യൂഡ്മില സാംസനോവ സ്പെയിനിന്റെ ജെസീക ബൗസാസിനെ 7-5, 7-5നും സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക് 7-6 (4), 6-4 ന് എകാതറിന അലക്സാൻഡ്രോവയെയും തോൽപിച്ച് ക്വാർട്ടറിലെത്തി.
ഇന്ന് സ്വിയാറ്റക്കിനെ സാംസനോവയും ആൻഡ്രീവയെ ബെൻസികും നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.