മനസ്സുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാറുമായി ചൈന
text_fieldsബെയ്ജിങ്: മനുഷ്യന്‍െറ മനസ്സുകൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്‍ ചൈനയില്‍ വികസിപ്പിച്ചു. ടിയാജിനിലെ നന്‍ങ്കായ് സര്‍വകലാശാലയിലെ ഗവേഷകസംഘം ചൈനീസ് കാര്‍ നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോറുമായി ചേര്‍ന്ന് വികസിപ്പിച്ച ഈ നൂതന വാഹനം വ്യാഴാഴ്ച ലോകത്തിന് മുന്നിലവതരിപ്പിച്ചു.
16 സെന്‍സറുകള്‍ ഘടിപ്പിച്ച ഹെഡ്സെറ്റ് മുഖേനയാണ് കാര്‍ നിയന്ത്രിക്കുന്നത്. ഹെഡ്സെറ്റ് ഉപയോഗിക്കുന്ന വ്യക്തിയുടെ-ഡ്രൈവറുടെ-തലച്ചോറില്‍ നിന്നുള്ള ചിന്തകള്‍ സെന്‍സറുകളിലൂടെ കാറിന്‍െറ പ്രോസസിങ് സിസ്റ്റത്തിലേക്ക് പോകും. തലച്ചോറില്‍നിന്നുള്ള സിഗ്നലുകളെ ഡ്രൈവിങ് നിര്‍ദേശങ്ങളായി മാറ്റാനും സംവിധാനമുണ്ട്.
വാണിജ്യാവശ്യങ്ങള്‍ക്ക് ഉല്‍പാദിപ്പിക്കുന്നതിനുമുമ്പ് കുറച്ചുകൂടി മാറ്റങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു. അംഗപരിമിതര്‍ക്ക് ഇത് ഏറെ സഹായകമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.