വിചിത്ര സ്വഭാവവുമായി പ്ളൂട്ടോയുടെ ഉപഗ്രഹങ്ങള്‍ ഹബ്ള്‍ ടെലിസ്കോപില്‍
text_fieldsവാഷിങ്ടണ്‍: പ്ളൂട്ടോയുടെ ഉപഗ്രഹങ്ങളുടെ അതിവിചിത്രമായ സഞ്ചാരരീതികള്‍ ഹബ്ള്‍ ടെലിസ്കോപ് പകര്‍ത്തി. ഇത് ഗവേഷക ലോകത്തിന് ഏറെ ഉപകാരപ്പെടും. പ്ളൂട്ടോയും ഉപഗ്രഹങ്ങളും ഭൂമിയില്‍ നിന്ന് 500 കോടി കിലോമീറ്റര്‍ അകലെയാണ് സ്ഥതിചെയ്യുന്നത്. സൗരയൂഥത്തിന്‍െറ വിദൂര കോണിലായതിനാല്‍ സൂര്യനില്‍ നിന്നുള്ള വെളിച്ചം ഇവിടെ വളരെ കുറവാണ്. മൊട്ടു സൂചിയുടെ കുത്തു പോലെയേ ടെലിസ്കോപ്പിന് കാണാന്‍ കഴിയൂ.
ചെറു ഉപഗ്രഹങ്ങളുടെ വലിപ്പം, നിറം, ഭ്രമണം എന്നിവ ശേഖരിക്കുന്നതില്‍ ഹബിള്‍ ടെലിസ്കോപ്പ് വിജയിച്ചെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടു. ചുറ്റി സഞ്ചരിക്കുന്നതിനോടൊപ്പം വിചിത്രമായി ചാഞ്ചാടുന്ന സ്വഭാവവും ഈ ചെറു ഉപഗ്രഹങ്ങളുടെ സവിശേഷതയാണെന്ന് യു.എസിലെ സെറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞന്‍ മാര്‍ക് ഷൊവാള്‍ട്ടര്‍ പറഞ്ഞു. നാച്വര്‍ മാസികയില്‍ ഇതിന്‍െറ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറാഴ്ചക്കുള്ളില്‍ നാസയുടെ പേടകമായ ന്യൂ ഹൊറൈസണ്‍സ് ഇതുവഴി കടന്നുപോകുമ്പോള്‍ ശാസ്ത്രജ്ഞരുടെ അനുമാനങ്ങളുടെ നിജ$സ്ഥിതി ഉറപ്പാക്കാനാകും.
സ്റ്റിക്സ്, നിക്സ്, കെര്‍ബെറോസ്, ഹൈഡ്ര എന്നിവയാണ് പ്ളൂട്ടോയുടെ നാലു ഉപഗ്രഹങ്ങള്‍. ഇവ 2006ലാണ് ഹബ്ള്‍ ടെലിസ്കോപ് ആദ്യമായി കണ്ടത്തെുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.