Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightജിയോയെ വെല്ലാൻ...

ജിയോയെ വെല്ലാൻ അൺലിമിറ്റഡ്​ ഒാഫറുമായി എയർടെൽ

text_fields
bookmark_border
ജിയോയെ വെല്ലാൻ അൺലിമിറ്റഡ്​ ഒാഫറുമായി എയർടെൽ
cancel

മുംബൈ: റിലയൻസ്​ ജിയോക്ക്​ പിന്നാലെ കിടിലൻ  ഒാഫറുമായി എയർടെൽ രംഗത്ത്. ഇന്ത്യയിലെവിടെയും അൺലിമിറ്റഡ്​ ​കോളിങിനുള്ള സൗകര്യവും ഡാറ്റാ ഒാഫറുകളുമായുള്ള പുതിയ​ കോംബോ പ്ലാൻ എയർടെൽ അവതരിപ്പിച്ചു.

രണ്ട്​ പാക്കുകളാണ്​ പുതിയ ഒാഫറി​െൻറ ഭാഗമായി എയർടെൽ വിപണിയിലിറക്കിയിരിക്കുന്നത്​.
345 രൂപയുടെ പാക്കാണ്​ ആദ്യത്തേത്.​ ഇതിൽ ഇന്ത്യയിലെ ഏതു ഫോണുകളിലേക്കും അൺലിമിറ്റഡായി സംസാരിക്കാം. ഇതിനൊടപ്പം തന്നെ സ്​മാർട്ട്​ഫോണുകൾക്കായി 1 ജി ബി 4ജി ഡാറ്റയും എയർടെൽ നൽകുന്നുണ്ട്​. ബേസിക്​ഫോണുകൾക്ക്​ 50 എം.ബിയുടെ അധിക ഡാറ്റയുമുണ്ടാകും.

145 രൂപയുടെതാണ്​ രണ്ടാമത്തെ പാക്ക്​. ഇതിൽ അൺലിമിറ്റഡ്​ സംസാരസമയത്തോടൊപ്പം 300 എം.ബി 4 ജി ഡാറ്റയും ലഭ്യമാകും. ഇൗ പാക്കിലും ബേസിക്​ ഫോണുകൾക്കായി 50 എം.ബിയുടെ അധിക ഡാറ്റയുമുണ്ടാകും. രണ്ട്​ പാക്കുകളുടെയും കാലാവധി 28 ദിവസമായിരിക്കും.

വിവിധ സർക്കിളുകൾക്കനുസരിച്ച്​ പാക്കുകളിൽ മാറ്റം വരാമെന്ന്​ എയർടെൽ അറിയിച്ചു. കേരളത്തിൽ 2 ജി, 4 ജി നെറ്റ്​വർക്കുകളിൽ പുതിയ പാക്ക്​ ലഭ്യമാവുമെന്നും എയർടെൽ അറിയിച്ചു. മികച്ച്​ നെറ്റ്​വർക്ക്​ അനുഭവം ഉപഭോക്താകൾക്ക്​ നൽകുന്നതിന്‍റെ ഭാഗമായാണ്​ പുതിയ ഒാഫറുകൾ അവതരിപ്പിച്ചതെന്ന്​ എയർടെൽ മാർക്കറ്റിങ്​ ഒാപ്പറേഷൻസ്​ ഡയറക്​ടർ അജയ്​ പുരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIRTEL OFFERS
News Summary - Reliance Jio Effect? Airtel Offers Unlimited Voice Calls to Anywhere in India
Next Story