Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightഅൺലിമിറ്റഡ്​ ഒാഫറുമായി...

അൺലിമിറ്റഡ്​ ഒാഫറുമായി വോഡാഫോൺ

text_fields
bookmark_border
അൺലിമിറ്റഡ്​ ഒാഫറുമായി വോഡാഫോൺ
cancel

മുംബൈ: വോഡഫോൺ അൺലിമിറ്റഡ്​ ഒാഫർ അവതരിപ്പിച്ചു. പോസ്​റ്റപെയ്​ഡ്​ ഉപഭോക്​തകൾക്കാണ്​ പുതിയ ഒാഫർ ലഭ്യമാകുക. 499 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ്​ കോളുകളും 3 ജിബി പ്രതിമാസ ഡാറ്റയും പ്രതിദിനം 100 എസ്​.എം.എസുകളും ലഭിക്കും. 699 രൂപയുടെ പ്ലാനിൽ 3 ജിബിക്ക്​ പകരം 5 ജിബി ഡാറ്റ പ്രതിമാസം ലഭിക്കും.

റിലയൻസ്​ ജിയോയുടെ ഒാഫറുകളെ വെല്ലുന്നതിനായി കിടിലൻ ഒാഫറുകളുമായാണ്​ മറ്റ്​ ​മൊബൈൽ കമ്പനികൾ രംഗത്തെത്തുന്നത്​. എയർടെൽ പുതുതായി എത്തുന്ന ഉപഭോക്​താകൾക്ക്​ ഒരു വർഷത്തേക്ക്​ പ്രതിമാസം 3 ജിബി ഡാറ്റ സൗജന്യമായി നൽകുന്ന ഒാഫർ അവതരിപ്പിച്ചിരുന്നു. പൊതുമേഖല സ്​ഥാപനമായ ബി.എസ്​.എൻ.എൽ അൺലിമിറ്റഡ്​ കോളുകൾ ചെയ്യുന്നതിനുള്ള ഒാഫർ അവതരിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ വോഡഫോണും പുതിയ ഒാഫറുമായി രംഗത്തെത്തിയിരിക്കുന്നത്​.

ജിയോയുടെ വെൽകം ഒാഫർ അവസാനിക്കുകയും പുതിയ ഹാപ്പി ന്യൂ ഇയർ ഒാഫർ പുതുവർഷത്തിൽ ആരംഭിക്കുകയും ചെയ്​തിരുന്നു. അൺലിമിറ്റഡ് ഡാറ്റ, വോയ്​സ്​, എസ്​.എം.എസ്​ സേവനങ്ങൾ മാർച്ച്​ 31 വരെ സൗജന്യമായി നൽകുന്നതാണ്​ ജിയോയുടെ ഒാഫർ. ഇതിൽ ഡാറ്റ ഉപയോഗം പ്രതിദിനം 1 ജിബിയിൽ കൂടുതലായാൽ ജിയോയുടെ ഇൻറർനെറ്റ്​ വേഗത 124 കെ.ബി.പി.എസായി കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vodafone new offer
News Summary - Vodafone Red Postpaid Plan Now Offers Unlimited Calls, 3GB Data at Rs. 499
Next Story