ആപ്പിള്‍ ഐഫോൺ 17 സീരീസ് സെപ്റ്റംബർ ഒമ്പതിന് പുറത്തിറങ്ങും; പ്രതീക്ഷിക്കുന്ന അപ്ഗ്രേഡുകൾ ഇങ്ങനെ
text_fieldsകാലിഫോര്‍ണിയ: ആപ്പിൾ ഐഫോൺ 17 സീരീസിന്‍റെ ലോഞ്ച് ഇവന്‍റ് സെപ്റ്റംബർ ഒമ്പതിന് ആപ്പിൾ പാർക്കിൽ നടക്കും. ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 17 സ്‌മാര്‍ട്ട്‌ഫോണുകള്‍ ഉൾപ്പെടെ പുത്തൻ ആപ്പിൾ ഉൽപന്നങ്ങളാണ് പരിപാടിയിൽ അവതരിപ്പിക്കുക. കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്ക് ക്യാംപസിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ സെപ്റ്റംബർ ഒമ്പതിന് ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ച് ഇവന്‍റ് ആരംഭിക്കുക. ആപ്പിൾ വെബ്‌സൈറ്റും, ഔദ്യോഗിക യൂട്യൂബ് ചാനലും, ആപ്പിൾ ടി.വി ആപ്പിലൂടെയും പരിപാടി തത്സമയം സംപ്രേഷണം ചെയ്യും.
പുതിയ ഐഫോൺ 17 നിരയിൽ നാല് മോഡലുകൾ ഉൾപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റാൻഡേർഡ് ഐഫോൺ 17, ഐഫോണ്‍ 17 എയര്‍, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണിത്. നിലവിലെ ഐഫോണ്‍ പ്ലസ് മോഡലിന് പകരമാകുമെന്ന് പറയപ്പെടുന്ന പുതിയ സ്ലിം വേരിയന്‍റാണ് ഐഫോൺ 17 എയർ. ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ മോഡലായിരിക്കും ഇത്. ആറ് മില്ലിമീറ്ററിൽ താഴെയായിരിക്കും കട്ടി എന്നാണ് സൂചന. പ്രകടനത്തിലും കാര്യക്ഷമതയിലും ഗണ്യമായ അപ്‌ഗ്രേഡ് വാഗ്‌ദാനം ചെയ്യുന്ന പുതിയ എ19 ചിപ്പിലായിരിക്കും നാല് ഡിവൈസുകളും ആപ്പിള്‍ നിര്‍മിക്കുക.
ഐഫോൺ 17 പ്രോ മോഡലിന്‍റെ ഡിസൈനിൽ പ്രധാന മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്യാമറ മൊഡ്യൂൾ വലതുവശത്തേക്ക് നീളുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വളരെ വലിയ ക്യാമറ മൊഡ്യൂളായി മാറുന്നു. കഴിഞ്ഞ കുറച്ച് തലമുറകളായി ഐഫോണുകളുടെ ഡിസൈൻ ഏതാണ്ട് ഒരുപോലെയാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഇതൊരു വലിയ ഡിസൈൻ മാറ്റമായിരിക്കും. ഫോണിലെ ക്യാമറ സിസ്റ്റങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തും. എല്ലാ മോഡലുകളിലും പുതിയ 24-മെഗാപിക്‌സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറ ലഭിക്കുന്നു. പ്രത്യേകിച്ച് പ്രോ മോഡലുകളിൽ ട്രിപ്പിൾ-ലെൻസ് സജ്ജീകരണത്തോടുകൂടിയ പുതിയതും പുനർരൂപകൽപ്പന ചെയ്‌തതുമായ ക്യാമറ ബാർ ഉണ്ടായിരിക്കുമെന്നും അഭ്യൂഹമുണ്ട്.
മുഴുവൻ ലൈനപ്പിനുമുള്ള മറ്റൊരു പ്രധാന അപ്‌ഗ്രേഡ്, 120 ഹേർട്സ് റിഫ്രഷ് റേറ്റുള്ള പ്രൊമോഷൻ ഡിസ്‌പ്ലേകൾ ഉൾപ്പെടുത്തുന്നതാണ്. മുമ്പ് പ്രോ മോഡലുകൾക്കായി മാറ്റിവച്ചിരുന്ന ഒരു സവിശേഷതയാണിത്. ഐഫോണുകൾക്ക് പുറമേ, എയർപോഡ്‍ പ്രോ 3, ആപ്പിൾ വാച്ച് സീരീസ് 11 തുടങ്ങിയവ ഉൾപ്പെടെയുള്ള പുതിയ ഡിവൈസുകളും ലോഞ്ച് ഇവന്‍റിൽ ആപ്പിൾ അവതരിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.