ആപ്പിൾ പറയുന്നു, വേവുവോളം കാത്തില്ലേ ഇനി ആറുവോളം കാത്തിരിക്കൂ
text_fieldsrepresentation image
മിക്കവാറും വരുന്ന രണ്ടുമാസങ്ങളിൽ ആപ്പിൾ ഐ ഫോൺ വാങ്ങാനൊരുങ്ങുന്നവർക്ക് മോശം കാലമാണ്. ഇത് പറയുന്നത് ഐ ഫോൺ സ്വപ്നം കണ്ട് നടക്കുന്നവരെ നിരാശരാക്കാനല്ല. കാരണം ആപ്പിളിന്റെ ഏറ്റവും പുതിയ ഫീച്ചറുകളുമായി സെപ്റ്റംബറിൽ പുതുനിര ഐ ഫോണുകൾ അവതരിപ്പിക്കുകയാണ്.
അതുകൊണ്ടാണ് പുതിയതോ ഉപയോഗിച്ചതോ ആയ ഐ ഫോൺ 15, ഐ ഫോൺ16, ഐ ഫോൺ 14 തുടങ്ങിയ മോഡലുകൾ എത്ര ഓഫറിൽ കിട്ടിയാലും വാങ്ങരുത് എന്നുപറഞ്ഞത്. വേവുവോളം കാത്തില്ലേ ഇനി ആറുവോളം കാത്തിരിക്കൂ എന്നാണ് ആപ്പിൾ പറയുന്നത്. സത്യം പറഞ്ഞാൽ, ഒരു ‘പുതിയ’ ഐഫോൺ വാങ്ങാൻ കൃത്യമായി പറഞ്ഞാൽ മികച്ചതോ അല്ലെങ്കിൽ മോശമായതോ എന്നൊരു സമയമില്ല. ആപ്പിൾ അവരുടെ പുതിയ ഫോണുകളുടെ വിലനിർണയ ഘടനയിൽ വളരെ പരിമിതവും അപൂർവവുമായി മാത്രമേ മാറ്റം വരുത്താറുള്ളൂ, സമീപ വർഷങ്ങളിൽ, റീട്ടെയിലർമാർ വർഷം മുഴുവനും ഐഫോൺ ഡീലുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഒരു ഐഫോൺ വാങ്ങുന്നതിനുള്ള ഏറ്റവും തന്ത്രപരമായ സമയം ഒരു പുതിയ മോഡൽ പുറത്തിറങ്ങുമ്പോഴാണ്.
സെപ്റ്റംബർ മുതൽ ഡിസംബർ വരെ, നിങ്ങൾ ഒരു പുതിയ ഐഫോണിനായി വിപണിയിൽ കാത്തിരിക്കുകയാണെങ്കിൽ, നിങ്ങൾക്ക് വിശാലമായ തിരഞ്ഞെടുപ്പും കൂടുതൽ ഡീലുകളും നിങ്ങൾ ഇഷ്ടപ്പെടുന്ന കളർ അല്ലെങ്കിൽ സ്റ്റോറേജ് ഓപ്ഷൻ ലഭിക്കാനുള്ള മികച്ച അവസരവും ലഭിക്കും. വാസ്തവത്തിൽ, നിങ്ങൾ പഴയ മോഡലോ ഉപയോഗിച്ച ഐഫോണോ വാങ്ങാനാണ് തയാറെടുക്കുന്നതെങ്കിൽ അതിനും ഏറ്റവും നല്ല സമയമാണിത്, കാരണം വിലകൾ സാധാരണയായി കുറയുന്നു, പ്രത്യേകിച്ച് ദീപാവലി ആഘോഷ വേളകളിൽ.
വിപണിയിൽ ഐഫോണിന്റെ വരവുകൾ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ കാത്തിരിപ്പിന്റെ കാലയളവ് ഉണ്ടാക്കുന്നില്ല. കാരണം സാംസങ്ങും വിവോ വാവേയുമെല്ലാം പുതിയ ഫീച്ചറുകളുമായി നിരവധി മോഡലുകളുമായി മത്സരരംഗത്ത് സജീവമാണ്. ആൻഡ്രോയിഡ്, സ്മാർട്ട് ഫോൺ വിപണിയിലെ ആരോഗ്യപരമായ മത്സരത്തിൽ ആപ്പിളും അവരുടെ റോളുകളിൽ സജീവമാണ്.
ആദ്യമാദ്യം സ്റ്റോറേജ് സ്പേസുകളിലായിരുന്നെങ്കിൽ പിന്നീട് എൻറർടെയിൻമെന്റിന് മുൻതൂക്കം നൽകുന്ന ഫീച്ചറുകളിലേക്കും,കാമറകളിലേക്കും തുടർന്ന് ഒരുഫോൺ എന്നതിലുപരി മൊബൈലുകൾ ഒരു വ്യക്തിയുടെ ദൈനംദിന ജീവിത ഭാഗമാകാനുള്ള മത്സരത്തിലാണുള്ളത്. ഏതായാലും ആപ്പിൾ ഐഫോൺ 14, 14 pro, 15, 15 pro ഇപ്പോൾ ഐഫോൺ 16, 16proയിൽ എത്തി നിൽക്കുന്ന വേളയിലാണ് ആപ്പിൾ ഐഫോൺ 17 മായി എത്തുന്നത്. ഐഒഎസ് ഓപറേറ്റിങ് സിസ്റ്റത്തിന്റെ 17ാമത് പതിപ്പ് ‘ഡോൺ’ ആണ് എടുത്തുപറയാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.