Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു വർഷത്തേക്ക് ഒറ്റ റീച്ചാർജ്! പ്രതിദിനം 7 രൂപ മാത്രം, വമ്പൻ ഓഫറുമായി ബി.എസ്.എൻ.എൽ
text_fieldsbookmark_border
മാസം തോറും ഫോൺ റീചാർജ് ചെയ്യുന്നതും പ്ലാനിന്റെ വാലിഡിറ്റി ഓർത്തുവെക്കുന്നതുമൊക്കെ ഒരു തലവേദനയാണല്ലേ. എങ്കിൽ ഇനി ആ മടുപ്പ് വേണ്ട. പുതിയ വാർഷിക പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് ബി.എസ്.എൻ.എൽ. അതെ, ഇനിമുതൽ ഉപയോക്താക്കൾക്ക് ഒറ്റ റീച്ചാർജിൽ 365 ദിവസവും സേവനം ആസ്വദിക്കാം.
2799 രൂപയുടെ പുതിയ വാർഷിക പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 7.76 രൂപ മാത്രമാണ് ചെലവ് വരുന്നത്. രാജ്യത്തുടനീളമുള്ള അൺലിമിറ്റഡ് കോൾ, ദിവസേന 3ജിബി ഹൈ സ്പീഡ് ഡാറ്റ, ദിവസേന 100 സൗജന്യ മെസേജുകൾ എന്നിവയെല്ലാം ഈ പ്ലാനിൽ ഉൾപ്പെട്ടിട്ടുണ്ട്.
ബി.എസ്.എൻ.എൽ കമ്പനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ പുതിയ റീച്ചാർജ് പ്ലാനിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ബി.എസ്.എൻ.എൽ വെബ്സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കിൽ ബി.എസ്.എൻ.എൽ റീച്ചാർജ് കേന്ദ്രങ്ങൾ വഴിയോ പുതിയ പ്ലാൻ ലഭ്യമാകും.
Next Story

