Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഅമിതമായാൽ ചാറ്റ്...

അമിതമായാൽ ചാറ്റ് ജി.പി.ടിയും അപകടം

text_fields
bookmark_border
അമിതമായാൽ ചാറ്റ് ജി.പി.ടിയും അപകടം
cancel
ചാ​റ്റ് ജി.​പി.​ടി പോ​ലു​ള്ള ലാ​ർ​ജ് ലാം​ഗ്വേ​ജ് മോ​ഡ​ലു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കു​ത​ന്നെ വി​ഘാ​ത​മാ​കു​ന്നു​വെ​ന്ന് പ​ഠ​നം പ​റ​യു​ന്നു

​ന്തി​നും ഏ​തി​നും ചാ​റ്റ് ജി.​പി.​ടി​യെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ അ​ൽ​പം സൂ​ക്ഷി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. പ​ഠ​ന​ത്തി​ലും ജോ​ലിയിലും അ​മി​ത​മാ​യ ചാ​റ്റ് ജി.​പി.​ടി ഉ​പ​യോ​ഗം ത​ല​ച്ചോ​റി​ന്‍റെ സ്വാ​ഭാ​വി​ക ക​ഴി​വു​ക​ളാ​യ ഓ​ർ​മ​ശ​ക്തി, ചി​ന്താ​ശേ​ഷി, ക്രി​യാ​ത്മ​ക​ത എ​ന്നി​വ​യെ പ​രി​മി​ത​പ്പെ​ടു​ത്തും എ​ന്നാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ.

അ​മേ​രി​ക്ക​യി​ലെ മാ​സ​ച്യു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടേ​താ​ണ് പ​ഠ​നം. ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വും അ​സൈ​ൻ​മെ​ന്‍റു​ക​ളി​ലും മ​റ്റ് പാ​ഠ്യ വി​ഷ​യ​ങ്ങ​ളി​ലും ആ​ശ്ര​യി​ക്കു​ന്ന​ത് ഇ​ത്ത​രം എ.​ഐ ടൂ​ളു​ക​ളെ​യാ​ണ്. സ​ഹ​ജ​മാ​യ ക​ഴി​വു​ക​ളാ​ണ് ഇ​തി​ലൂ​ടെ ന​ശി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല മ​ടി​യ​ന്മാ​രാ​കു​ക​യും ചെ​യ്യു​ന്നു.

ചാ​റ്റ് ജി.​പി.​ടി പോ​ലു​ള്ള ലാ​ർ​ജ് ലാം​ഗ്വേ​ജ് മോ​ഡ​ലു​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന ല​ക്ഷ്യ​ങ്ങ​ൾ​ക്കു​ത​ന്നെ വി​ഘാ​ത​മാ​കു​ന്നു​വെ​ന്ന് പ​ഠ​നം പ​റ​യു​ന്നു. അ​താ​യ​ത്, സ്വ​ത​ന്ത്ര​മാ​യ ചി​ന്താ​ശേ​ഷി വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യം ന​ട​ക്കാ​തെ പോ​കും എന്ന്.

എ.​ഐ ഉ​പ​യോ​ഗി​ച്ചും സ്വ​ന്തം ത​ല​ച്ചോ​ർ ഉ​പ​യോ​ഗി​ച്ചും ത​യാ​റാ​ക്കി​യ എ​ഴു​ത്തു​ക​ൾ താ​ര​ത​മ്യം ചെ​യ്താ​ൽ പ​ല​പ്പോ​ഴും ഭാ​ഷാ​പ​ര​മാ​യ ഘ​ട​ന​യും വ്യാ​ക​ര​ണ​വും എ.​ഐ​യി​ൽ ത​ന്നെ​യാ​ണ് മി​ക​ച്ച​ത്. എ​ന്നാ​ൽ, വി​മ​ർ​ശ​നാ​ത്മ​ക​വും കൂ​ടു​ത​ൽ പ​ദാ​വ​ലി​യു​മു​ള്ള എ​ഴു​ത്തു​ക​ളാ​ണ് മനുഷ്യൻ സ്വയം എഴുതുന്നവ.

വി​ഷ​യ​മേ​താ​യാ​ലും പ​ല​പ്പോ​ഴും എ.​ഐ ലേ​ഖ​ന​ങ്ങ​ളു​ടെ സ​മീ​പ​നം ഒ​രേ രീ​തി​യി​ലാ​യി​രി​ക്കും. സാ​ധാ​ര​ണ പ്ര​യോ​ഗ​ങ്ങ​ളു​ടെ ആ​വ​ർ​ത്ത​ന​വും പ്ര​വ​ചി​ക്കാ​ൻ പ​റ്റു​ന്ന എ​ഴു​ത്തു രീ​തി​ക​ളു​മാ​ണ് ഇ​വ​ക്ക്.

ആ​ധു​നി​ക യു​ഗ​ത്തി​ൽ ചാ​റ്റ് ജി.​പി.​ടി ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താണെങ്കിലും അമിതമായാൽ ആപത്താണെന്ന് ചുരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangerousoveruseTech NewsChatGPTAI ​​
News Summary - ChatGPT is also dangerous if used excessively
Next Story