കൈയിൽ പണമില്ലാതെ ഐഫോൺ വാങ്ങാതിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കുറഞ്ഞ വിലക്ക് ഈ രാജ്യങ്ങളിൽ നിന്ന് സ്വന്തമാക്കാം
text_fieldsലോകമെമ്പാടുമുള്ള ആപ്പിൾ ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഐഫോൺ 18 സീരീസും ആപ്പിളിന്റെ ചരിത്രത്തിലെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡുവോയും ഒടുവിൽ വിപണിയിലെത്തിക്കഴിഞ്ഞു. ക്യാമറ ഫീച്ചറുകളും പുത്തൻ ഡിസൈനും കണ്ട് കണ്ണുതള്ളിയ ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചത് ഇതിന്റെ ആകാശമുട്ടുന്ന വിലയാണ്. എന്നാൽ നമ്മൾ കൊടുക്കുന്ന ഈ വൻ തുകയുടെ പകുതി വിലയ്ക്ക് ഈ ഫോണുകൾ സ്വന്തമാക്കാൻ കഴിയുന്ന ചില വിദേശ രാജ്യങ്ങളുണ്ട്.
ഇന്ത്യയിൽ ഐഫോൺ 18 പ്രോയുടെ തുടക്ക വില 256GB വേരിയന്റിന് 1,64,900 രൂപയും, ഐഫോൺ 18 പ്രോ മാക്സിന് 1,79,900 രൂപയുമാണ്. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ മോഡലായ ഐഫോൺ ഡുവോയ്ക്ക് ഇന്ത്യയിൽ 2,99,900 രൂപയാണ് വില. ഫോണുകളുടെ ഉയർന്ന സ്റ്റോറേജ് വേരിയന്റുകളായ 2TB മോഡലുകലാണെങ്കിൽ വില യഥാക്രമം 3,14,900 രൂപയായും 3,29,900 രൂപയായും വർദ്ധിക്കും.
മറ്റു രാജ്യങ്ങളിലെ വില പരിശോധിക്കുമ്പോൾ ഐഫോൺ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാവുന്നത് അമേരിക്കയിലാണ്. ഇവിടെ ഐഫോൺ 18 പ്രോയ്ക്ക് ഏകദേശം 1.14 ലക്ഷം രൂപയും, പ്രോ മാക്സിന് 1.24 ലക്ഷം രൂപയും, ഐഫോൺ ഡുവോയ്ക്ക് 1.90 ലക്ഷം രൂപയുമാണ് വില.
മലയാളി പ്രവാസികൾ ഏറെയുള്ള യു.എ.ഇയിൽ ഐഫോൺ 18 പ്രോയ്ക്ക് ഏകദേശം 1.32 ലക്ഷം രൂപയും, പ്രോ മാക്സിന് 1.42 ലക്ഷം രൂപയും, ഐഫോൺ ഡുവോയ്ക്ക് 2.20 ലക്ഷം രൂപയും നൽകിയാൽ മതി. ജപ്പാനിലേക്ക് വരുമ്പോൾ ഇത് യഥാക്രമം 1.37 ലക്ഷം രൂപ, 1.49 ലക്ഷം രൂപ, 2.27 ലക്ഷം രൂപ എന്നിങ്ങനെയാണ്.
യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കുമ്പോൾ യുകെയിൽ ഐഫോൺ 18 പ്രോ ഏകദേശം 1.54 ലക്ഷം രൂപയ്ക്കും, പ്രോ മാക്സ് 1.67 ലക്ഷം രൂപയ്ക്കും, ഐഫോൺ ഡുവോ 2.57 ലക്ഷം രൂപയ്ക്കും ലഭ്യമാകും. ജർമ്മനിയിൽ ഐഫോൺ 18 പ്രോയ്ക്ക് 1.61 ലക്ഷം രൂപയും, പ്രോ മാക്സിന് 1.77 ലക്ഷം രൂപയും, ഫോൾഡബിൾ ഡുവോയ്ക്ക് 2.55 ലക്ഷം രൂപയുമാണ് വിപണി വില. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ യു.എസ്, ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഫോൺ വാങ്ങുന്നത് വഴി വലിയ തുക ലാഭിക്കാൻ സാധിക്കും.
ഗൾഫ് രാജ്യങ്ങളിലോ മറ്റ് വിദേശ രാജ്യങ്ങളിലോ സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവർക്ക് അവിടെ നിന്നും ഫോൺ എത്തിക്കുന്നത് വഴി നല്ലൊരു തുക പോക്കറ്റിൽ ഒതുക്കാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

