Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനങ്ങൾക്ക് നേരെയുള്ള സൈബർ ആക്രമണം ശക്തമാകുന്നു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കി കമ്പനികൾ

text_fields
bookmark_border
https://www.madhyamam.com/tags/cyber-security
cancel

ഇന്ത്യയിൽ ഡിജിറ്റൽ പെയ്‌മെന്റ് സേവനങ്ങൾ വ്യാപകമാകുന്നതിനിടയിൽ ഫിൻടെക് കമ്പനികൾക്ക് മേലുള്ള സൈബർ ആക്രമണങ്ങളും അതിവേഗം പെരുകുന്നു. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ സങ്കീർണ്ണമായ രീതിയിലാണ് പുതിയ ആക്രമണങ്ങൾ നടക്കുന്നത്. ഇതിനെ പ്രതിരോധിക്കാനും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും പുതിയ ഫീച്ചറുകൾ നടപ്പിലാക്കിയിരിക്കുകയാണ് രാജ്യത്തെ പ്രധാന ഡിജിറ്റൽ പേയ്മെന്‍റ് സ്ഥാപനങ്ങൾ.

രാജ്യത്തെ പ്രമുഖ പെയ്‌മെന്റ് ഗേറ്റ്‌വേ സ്ഥാപനങ്ങളിലൊന്നായ ബെംഗളൂരു ആസ്ഥാനമായുള്ള ക്യാഷ്ഫ്രീ പോലെയുള്ള കമ്പനികൾക്ക് നേരെ കഴിഞ്ഞ മൂന്നാഴ്ചക്കിടെ നിരന്തരം സൈബർ ആക്രമണ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന്‍റെ ഭാഗമായാണ് സാങ്കേതിക സുരക്ഷാ വിഭാഗം ശക്തമാക്കാൻ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്.

സൈബർ കുറ്റവാളികൾ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ അവയെ പ്രതിരോധിക്കാൻ ഫിൻടെക് സ്ഥാപനങ്ങളും കൂടുതൽ ശക്തമായ എഐ സുരക്ഷാ കവചങ്ങൾ ഒരുക്കുകയാണ്. വർദ്ധിച്ചുവരുന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള റെഗുലേറ്ററി അതോറിറ്റികളും ധനകാര്യ സ്ഥാപനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിട്ടുണ്ട്. സാങ്കേതിക സേവന ദാതാക്കൾക്കിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാനായി പ്രത്യേക ചട്ടക്കൂടുകൾ രൂപീകരിക്കാനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്.

ഉപഭോക്താക്കളുടെ വിവരങ്ങളുടെയും പണത്തിന്റെയും സുരക്ഷ ഉറപ്പുവരുത്താൻ സാങ്കേതിക രംഗത്തെ മുൻനിര കമ്പനികൾ വലിയ തുകയാണ് സുരക്ഷാ സംവിധാനങ്ങൾക്കായി ഇപ്പോൾ മാറ്റിവെക്കുന്നത്. ഡിജിറ്റൽ ഇടപാടുകൾ റെക്കോർഡ് ഭേദിച്ച് മുന്നേറുന്ന ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കുക എന്നത് രാജ്യത്തെ ഫിൻടെക് മേഖലക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Digital payment institutions strengthen their cyber security
Next Story