
‘ട്രംപിനെ ഓടിച്ചിട്ട് പിടിച്ച് ജയിലിലാക്കി’; ചിത്രങ്ങൾ കണ്ട് അമ്പരന്ന് നെറ്റിസൺസ്, പിന്നിൽ എ.ഐ
text_fieldsവിവാഹേതര ബന്ധം മറച്ചുവെക്കാൻ അശ്ലീല ചിത്ര നടിക്ക് പണം നൽകിയ കേസിൽ യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റം ചുമത്തിയിരിക്കുകയാണ്. അടുത്ത യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിന് വഴി തുറന്ന് മൻഹാട്ടൻ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്. അതേസമയം, ട്രംപിനെതിരെ ചുമത്തിയ കുറ്റങ്ങൾ പുറത്തുവിട്ടിട്ടില്ല.
ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ട്രംപിന്റെ പേരിൽ 30 ഓളം കുറ്റങ്ങളുണ്ടെന്നാണ് സൂചന. അതോടെ, ട്രംപിന്റെ സ്ഥാനാർഥിത്വം എന്താകുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്തായാലും ട്രംപ് വിഷയം ഡെമോക്രാറ്റുകളുടെയും റിപ്പബ്ലിക്കൻമാരുടെയും ഇടയിൽ രൂക്ഷമായ തർക്കത്തിന് വഴിവെച്ചിട്ടുണ്ട്.
©photo @twitter @EliotHiggins
കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഡോണൾഡ് ട്രംപിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ബലം പ്രയോഗിച്ച് മുൻ പ്രസിഡന്റിനെ അമേരിക്കൻ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
©photo @twitter @EliotHiggins
യാഥാർഥ്യത്തെ വെല്ലുന്ന ആ ചിത്രങ്ങൾക്ക് പിന്നിൽ എലിയറ്റ് ഹിഗ്ഗിൻസ് എന്ന വിരുതനാണ്. നെതർലാൻഡ്സ് ആസ്ഥാനമായുള്ള അന്വേഷണാത്മക ജേണലിസം ഗ്രൂപ്പായ ബെല്ലിംഗ്കാറ്റിന്റെ സ്ഥാപകനായ അദ്ദേഹം നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് ട്രംപിനെ ഓടിച്ചിട്ട് പിടിച്ച് യു.എസ് പൊലീസ് അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സൃഷ്ടിച്ചത്.
©photo @twitter @EliotHiggins
തമാശക്ക് സൃഷ്ടിച്ച ചിത്രങ്ങൾ ആഗോളതലത്തിൽ ഇത്രയും വൈറലാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഏലിയറ്റ് ഹിഗ്ഗിൻസ് പ്രതികരിച്ചു. രണ്ട് ദിവസങ്ങൾ കൊണ്ട് അഞ്ച് ദശലക്ഷം പേരാണ് ചിത്രങ്ങൾ കണ്ടത്.
©photo @twitter @EliotHiggins
ഇത്തരം ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയുടെ പേര് മിഡ്ജേർണി എന്നാണ്. അറിയപ്പെടുന്ന വ്യക്തികളുടെ ഏറ്റവും ഒറിജിനലെന്ന് തോന്നിക്കുന്ന ഏത് തരത്തിലുമുള്ള ചിത്രങ്ങൾ സൃഷ്ടിക്കാൻ മിഡ്ജേർണിക്ക് കഴിയും.
©photo @twitter @EliotHiggins
അതേസമയം, എ.ഐയുടെ ഇത്തരം സാധ്യതകൾ ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസ് സൃഷ്ടിച്ചേക്കാവുന്ന വലിയ അപകടങ്ങളുടെ മുന്നറിയിപ്പാണെന്ന ആശങ്കകൾ ചിലർ പങ്കുവെക്കുന്നുണ്ട്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ AI ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോർപ്പറേറ്റ് മാനദണ്ഡങ്ങളുടെയും സർക്കാർ നിയന്ത്രണങ്ങളുടെയും അഭാവവും ഇത് ചൂണ്ടിക്കാണിക്കുന്നു.
ജയിൽ വസ്ത്രം ധരിച്ച് സഹതടവുകാർക്കൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങളും എ.ഐ സൃഷ്ടിച്ചു
©photo @twitter @EliotHiggins
©photo @twitter @EliotHiggins
©photo @twitter @EliotHiggins
©photo @twitter @EliotHiggins
©photo @twitter @EliotHiggins

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.