വാട്സ്ആപ്പിൽ എളുപ്പം കാണാം, ഇഷ്ട ചാറ്റുകൾ
text_fieldsവാട്സ്ആപ്പിൽ ചില ഗ്രൂപ്പുകളും വ്യക്തികളും പലർക്കും അത്രമേൽ പ്രിയപ്പെട്ടതാകും. ഔദ്യോഗിക കാര്യങ്ങളും വ്യക്തിപരമായ വിഷയങ്ങളും പറയാനുണ്ടാകും. എന്നാൽ, നൂറുകണക്കിന് വ്യക്തിഗത അക്കൗണ്ടുകൾക്കും ഗ്രൂപ്പുകൾക്കുമിടയിൽ ഇത്തരം പ്രിയപ്പെട്ടവ പലപ്പോഴും ‘അടിയിൽപോകും’. ഇതിന് പ്രതിവിധിയുമായി വാട്സ്ആപ് എത്തുന്നു.
ഇഷ്ടമുള്ള ചാറ്റുകൾ മുൻഗണനാക്രമത്തിൽ കാണുന്ന രീതിയിൽ സജ്ജീകരിക്കാനുള്ള സംവിധാനമാണ് വാട്സ്ആപ് ആൻഡ്രോയ്ഡ് ഫോണുകളിൽ വികസിപ്പിക്കാനൊരുങ്ങുന്നത്. നിലവിൽ മൂന്ന് സന്ദേശങ്ങൾ പിൻ ചെയ്യാനുള്ള സംവിധാനത്തിനെക്കാൾ സൗകര്യപ്രദമാണ് പുതിയ വിദ്യ.
‘ഫേവറൈറ്റ്’ എന്ന ഓപ്ഷൻ പുനഃക്രമീകരിക്കാനും സംവിധാനമുണ്ട്. വരാനിരിക്കുന്ന സംഭവങ്ങൾ ഓർമിപ്പിക്കുന്ന റിമൈൻഡർ സംവിധാനവും വാട്സ്ആപ് ഒരുക്കുന്നതായി വാർത്തയുണ്ടായിരുന്നു. ഗ്രൂപ്പുകളിൽ അഡ്മിന്മാർക്കാണ് റിമൈൻഡർ സൗകര്യമുപയോഗിക്കാനാവുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.