ജെമിനി എ.ഐ സാരി ഫോട്ടോ ട്രെൻഡ് ഉപയോഗിക്കാം; എന്നാൽ ജാഗ്രത വേണം -മുന്നറിയിപ്പുമായി പൊലീസ്
text_fieldsപ്രതീകാത്മക ചിത്രം
2025 ലെ ഏറ്റവും വൈറലായ ട്രെൻഡുകളിൽ ഒന്നായി മാറുകയാണ് ജെമിനി എ.ഐ സാരി ഫോട്ടോ. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് ഈ ഫോട്ടോ ട്രെൻഡ്. ഗൂഗിളിന്‍റെ ജെമിനി ആപ് ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന മനോഹരമായ സാരികളിൽ എ.ഐ നിർമിക്കുന്ന ചിത്രങ്ങൾ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് പങ്കുവെക്കുന്നത്. പരമ്പരാഗത ബ്രൈഡൽ ലുക്ക്, ബോളിവുഡിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട സാരി ഷൂട്ട്, ഫെസ്റ്റീവ് സിൽക്ക് സാരി പോർടെയ്റ്റുകൾ തുടങ്ങി വ്യത്യസ്ത പ്രോംപ്റ്റുകൾ ഉപയോഗിച്ച് നിരവധി ഉപഭോക്താക്കൾ പരീക്ഷണം നടത്തുന്നുണ്ട്.
എന്നാൽ സൈബർ വിദഗ്ധരും പൊലീസും മുന്നറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. ജെമിനി ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും എ.ഐ പരിശീലനത്തിനായി കൊടുത്ത ചിത്രങ്ങളും ഉപയോഗിക്കാൻ ഗൂഗിളിനെ അനുവദിക്കുന്നുണ്ടെന്നാണ്. ഇത് സ്വകാര്യത, ഐഡന്‍റിറ്റി മോഷണം, സൈബർ തട്ടിപ്പ് എന്നിവയെ കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുണ്ട്. ഏറെ സെൻസിറ്റീവായ ഫേസ് ഡാറ്റ ദുരുപയോഗം ചെയ്യാപ്പെടാനും സാധ്യതയുണ്ട്.
ഫോട്ടോകൾ ഭംഗിയുളളതും രസകരവുമായി തോന്നിയേക്കാം. പക്ഷേ ഉപയോക്താക്കൾ ബയോമെട്രിക്ക് ഡാറ്റയാണ് നൽകുന്നതെന്ന് ഓർക്കണമെന്നും പൊലീസ് പറയുന്നു. തെറ്റായ കൈകളിലേക്ക് ഡാറ്റ കൈമാറുമ്പോൾ അത് തട്ടിപ്പിനും ദുരുപയോഗത്തിനും ഇടയാക്കും. അതിനാൽ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ പങ്കിടുന്നതിന് ജാഗ്രത പാലിക്കണമെന്നും പൊലീസ് ഓർമപ്പെടുത്തുന്നു. വ്യക്തിഗത സമ്മതമില്ലാതെ ഡാറ്റ പുനർനിർമ്മിക്കാൻ കഴിയുന്ന പ്ലാറ്റ്ഫോമുകളിൽ ചിത്രങ്ങൾ പങ്കുവെക്കുന്നത് ഉപയോക്താക്കൾ അറിയാതെ തന്നെ സ്വയം അപകടം ക്ഷണിച്ച് വരുത്തും.
ജെമിനി എഐ സാരി ഫോട്ടോകൾ ട്രെൻഡായത് എങ്ങനെ?
പരമ്പരാഗത വസ്ത്ര ധാരണത്തെയും സാംസ്കാരികതയെയും പ്രതിഫലിപ്പിക്കുന്നതാണ് എ.ഐ സാരി ട്രെൻഡ്. ബനാറസ് സാരിയും ആഭരണങ്ങളും അണിഞ്ഞതോ അല്ലെങ്കിൽ സ്വപ്ന തുല്യമായ വിവാഹ വേഷത്തിൽ ഉളളതോ ആയ പ്രോംപ്റ്റുകൾ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രഫഷനൽ ഫോട്ടോകൾ പോലെ തോന്നിപ്പിക്കുന്ന ഹൈപ്പർ റിയലിസ്റ്റിക് ഫോട്ടോകൾ ലഭിക്കുന്നു. ഇത്തരം ചിത്രങ്ങൾ വാട്സ് ആപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമത്തിൽ വ്യാപകമായി പങ്കുവെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.