ഇനി ആർക്കും എഡിറ്റ് ചെയ്യാം; സംഭാഷണ എ.ഐ എഡിറ്റിങ് അവതരിപ്പിച്ച് ഗൂഗ്ൾ ഫോട്ടോസ്
text_fieldsഹൈദരാബാദ്: ഗൂഗ്ൾ ഫോട്ടോസിൽ ഇനി ചിത്രങ്ങൾ എഡിറ്റ് ചെയ്യാം. ടെക്സ്റ്റ് അല്ലെങ്കിൽ വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് ഫോട്ടോസുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് ഗൂഗ്ൾ ഫോട്ടോസ് അവതരിപ്പിക്കുന്നത്. ജെമിനി എ.ഐ നൽകുന്ന ഈ സവിശേഷത ആദ്യം ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്‌സല്‍ 10ലാണ് അവതരിപ്പിച്ചത്. പശ്ചാത്തലത്തിൽ കാറുകൾ നീക്കം ചെയ്യുക പോലുള്ള ലളിതമായ കാര്യങ്ങൾ മുതൽ പഴയ ഫോട്ടോ പുനഃസ്ഥാപിക്കുന്നത് വരെ ഇതിലുൾപ്പെടുന്നു.
ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗ്ള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എ.ഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഒന്നിലധികം അഭ്യർത്ഥനകൾ ഒരൊറ്റ പ്രോംപ്റ്റിൽ സംയോജിപ്പിക്കാനും, ഫലങ്ങൾ മികച്ചതാക്കാൻ തുടർ നിർദേശങ്ങൾ ചേർക്കാനും കഴിയും. പശ്ചാത്തലങ്ങൾ മാറ്റുക, തൊപ്പികൾ അല്ലെങ്കിൽ സൺഗ്ലാസുകൾ പോലുള്ള രസകരമായ ഘടകങ്ങൾ ചേർക്കുക തുടങ്ങിയ കൂടുതൽ സൃഷ്ടിപരമായ മാറ്റങ്ങൾ ഗൂഗ്ൾ ഫോട്ടോസിന്റെ സംഭാഷണ എഡിറ്റിങ് അനുവദിക്കുന്നു.
ഫോട്ടോയിലെ സ്‌പെസിഫിക് ഏരിയകള്‍ ടാപ്പുചെയ്യാനോ വൃത്താകൃതിയിലാക്കാനോ അനുവദിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. മാനുവല്‍ ക്രമീകരണങ്ങളോ സങ്കീര്‍ണമായ മെനുകളോ ആവശ്യമില്ലാതെ, ഓട്ടോ എഡിറ്റിങ് ആണ് ഇത് സാധ്യമാക്കുന്നത്. ഫോട്ടോ എടുത്തതിനുശേഷം, ഗൂഗ്ള്‍ ഫോട്ടോസ് തുറന്ന്, എഡിറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. മാറ്റങ്ങള്‍ തല്‍ക്ഷണം കാണുന്നതിന് റിക്വസ്റ്റ് ടൈപ്പ് ചെയ്താല്‍ മതി. 'ആസ്‌ക് ഫോട്ടോസ്' ഫീച്ചറാണ് എഡിറ്റിങ് ലളിതമാക്കുന്നത്.
കുറഞ്ഞ പരിശ്രമത്തില്‍ മികച്ച ഫോട്ടോ നേടാന്‍ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. സങ്കീര്‍ണമായ ഉപകരണങ്ങളുടെ ആവശ്യകത ഈ അപ്ഡേറ്റ് ഇല്ലാതാക്കുമെന്നും എല്ലാവര്‍ക്കും ഫോട്ടോ എഡിറ്റിങ് ലളിതമാക്കുമെന്നും ഗൂഗ്ൾ പറയുന്നു. ഈ സവിശേഷത തുടക്കത്തില്‍ പിക്‌സല്‍ 10 ഫോണുകളില്‍ ലഭ്യമാണ്. ഉടന്‍ തന്നെ മറ്റ് ഫോണുകളിലേക്കും ഈ ഫീച്ചര്‍ വ്യാപിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.