Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി വാചകമടി മാത്രം മതി, എഐ ടൈപ് ചെയ്ത് തന്നോളും! പുതിയ വോയ്‌സ് ടൈപ്പിംഗ് ഫീച്ചറുമായി ഗ്രാനോള എഐ

text_fields
bookmark_border
https://www.madhyamam.com/tags/typing
cancel

നിങ്ങൾ പങ്കെടുക്കുന്ന മീറ്റിങുകളിൽ നിങ്ങളോടൊപ്പമിരുന്ന് മീറ്റിങിന്‍റെ കുറിപ്പ് സ്വയം തയ്യാറാക്കാൻ സഹായിക്കുന്ന എഐ നോട്ട്പാട് ആപ്പാണ് ഗ്രാനോള. ഇപ്പോളിതാ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഈ നോട്ട്പാട് ആപ്പ്. ഏത് ആപ്പിലും കീബോഡിന് പകരം സംസാരിച്ച് ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന വോയ്സ് ടൈപ്പിംഗ് ഫീച്ചറാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

മീറ്റിംഗുകൾക്ക് പുറമെ ഉപയോക്താക്കളുടെ നിത്യേനയുള്ള ഡിജിറ്റൽ ആവശ്യങ്ങൾ കൂടുതൽ എളുപ്പമാക്കുകയാണ് ഈ പുതിയ ഫീച്ചറിലൂടെ ഗ്രാനോള ലക്ഷ്യമിടുന്നത്. ഗ്രാനോളയുടെ നിലവിലുള്ള എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ സൗജന്യമായി ലഭിക്കും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

വാക്കുകളുടെ എണ്ണത്തിൽ യാതൊരു പരിധിയുമില്ല, എത്ര വേണമെങ്കിലും ഡിറ്റേറ്റ് ചെയ്യാൻ ഈ ഫീച്ചറിലൂടെ കഴിയും. സാധാരണ ടൈപ്പ് ചെയ്യുന്നതിനേക്കാൾ നാലുമടങ്ങ് വേഗത്തിൽ സംസാരിച്ച് കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നു. നമ്മൾ സംസാരിക്കുന്നത് കേട്ട് കോമകളും ഫുൾസ്റ്റോപ്പുകളും പുതിയ പാരഗ്രാഫുകളുമൊക്കെ കൃത്യമായി ക്രമീകരിക്കാൻ ഇതിന് കഴിയും.

ടീം അംഗങ്ങൾക്ക് അപ്‌ഡേറ്റുകൾ നൽകാനും, ഇമെയിൽ മറുപടികൾ തയ്യാറാക്കാനും, നീളമേറിയ എഐ പ്രോംപ്റ്റുകൾ യാതൊരു മടിയും കൂടാതെ വിശദമായി നൽകാനുമൊക്കെ ഈ വോയ്സ് ടൈപ്പിംഗ് ഫീച്ചർ വളരെ ഉപകാരപ്രദമാണ്. കൈകൾക്ക് ആയാസമില്ലാതെ എല്ലാ വിവരങ്ങളും കൃത്യമായി നൽകാൻ ഇത് സഹായിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Granola AI with voice typing feature ഗ്രാനോള എഐ
Next Story