Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോൺ നമ്പർ മാറ്റിയാൽ വാട്സാപ്പ് ചാറ്റുകൾ നഷ്ടപ്പെടുമോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

text_fields
bookmark_border
https://www.madhyamam.com/tags/whatsapp
cancel

വാട്സ്ആപിൽ ഫോൺ നമ്പർ മാറ്റുന്നത് വളരെ എളുപ്പമാണെങ്കിലും സെറ്റിങ്സിൽ ചില കാര്യങ്ങൾ പരിശോധിക്കാതെ നമ്പർ മാറ്റിയാൽ അക്കൗണ്ടും ചാറ്റ് ബാക്കപ്പും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വാട്സ്ആപ് നൽകുന്ന ചേഞ്ച് ഫോൺ നമ്പർ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അക്കൗണ്ട് പുതിയ നമ്പറിലേക്ക് മാറ്റാൻ സാധിക്കുമെങ്കിലും പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് ചില പ്രധാന കാര്യങ്ങൾ നിർബന്ധമായും പരിശോധിക്കേണ്ടതുണ്ട്.

വാട്സ്ആപ്പിന്‍റെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം നമ്പർ മാറ്റുന്നതിന് മുമ്പ് ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം;

  • കോഡുകളും നമ്പറും പരിശോധിക്കുക
  • പുതിയ ഫോൺ നമ്പറിലേക്ക് കോളുകളോ എസ്എംഎസോ വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുക
  • നിങ്ങളുടെ പഴയ ഫോൺ നമ്പർ ഇതിനകം വാട്സാപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായിരിക്കണം
  • ടോൾ ഫ്രീ നമ്പറുകൾ, പെയ്ഡ് പ്രീമിയം നമ്പറുകൾ, യൂണിവേഴ്സൽ ആക്സസ് നമ്പറുകൾ, പേഴ്സണൽ നമ്പറുകൾ, ലാൻഡ്‌ലൈൻ നമ്പറുകൾ എന്നിവ വാട്സ്ആപ്പിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്ത നമ്പറുകളാണ്
  • വാട്സ്ആപ് ഡെസ്ക്ടോപ്പ് അല്ലെങ്കിൽ വാട്സ്ആപ് വെബ് വഴി ഫോൺ നമ്പർ മാറ്റാൻ കഴിയില്ല. നിങ്ങളുടെ പ്രധാന ഫോണിൽ മാത്രമേ ഇത് ചെയ്യാൻ സാധിക്കൂ.

നിങ്ങൾ നമ്പർ മാറ്റിയാലും നിലവിലുള്ള വാട്സ്ആപ് അക്കൗണ്ട് തന്നെയാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ ബ്ലോക്ക് ചെയ്ത കോൺടാക്ടുകൾ ബ്ലോക്ക് ചെയ്തതുപോലെ തന്നെ തുടരും. കൂടാതെ പുതിയ നമ്പർ മാറ്റിയ വിവരം അവർക്ക് നോട്ടിഫിക്കേഷനായി ലഭിക്കുകയുമില്ല.

ചാറ്റ് ഹിസ്റ്ററിയുടെ ക്ലൗഡ് ബാക്കപ്പുകൾ ബാക്കപ്പ് എടുത്ത സമയത്തുണ്ടായിരുന്ന ഫോൺ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ നമ്പർ മാറ്റിക്കഴിഞ്ഞാൽ പഴയ നമ്പർ ഉപയോഗിച്ച് എടുത്ത ബാക്കപ്പ് ഡാറ്റ റിസ്റ്റോർ ചെയ്യാൻ കഴിയില്ല. ഡാറ്റ നഷ്ടപ്പെടാതിരിക്കാൻ നമ്പർ മാറ്റിയ ശേഷം പുതിയൊരു ബാക്കപ്പ് എടുക്കണമെന്നാണ് വാട്സാപ്പ് നിർദ്ദേശിക്കുന്നത്.

നമ്പർ മാറ്റുന്നത് എങ്ങനെ

പുതിയ സിം കാർഡ് ഫോണിൽ ഇട്ടതിന് ശേഷം, വാട്സ്ആപ് തുറന്ന് Settings > Account > Change number > Next നൽകുക. ആദ്യ ബോക്സിൽ പഴയ നമ്പറും രണ്ടാമത്തെ ബോക്സിൽ പുതിയ നമ്പറും നൽകി Next നൽകുക. കോൺടാക്ടുകൾക്ക് നോട്ടിഫിക്കേഷൻ അയക്കണോ എന്ന് തിരഞ്ഞെടുക്കാം. ഗ്രൂപ്പ് ചാറ്റുകൾക്ക് നമ്പർ മാറ്റിയ വിവരം ഓട്ടോമാറ്റിക്കായി ലഭിക്കുന്നതാണ്. തുടർന്ന് Done നൽകി പുതിയ നമ്പർ രജിസ്റ്റർ ചെയ്യാം.

പുതിയ ഫോണിലേക്ക് മാറ്റുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പുതിയ ഫോണിലേക്ക് ചാറ്റ് ഹിസ്റ്ററിയും നമ്പറും മാറ്റാൻ ആദ്യം പഴയ ഫോണിൽ നമ്പർ മാറ്റിയ ശേഷം പുതിയ നമ്പറിൽ ഗൂഗിൾ അക്കൗണ്ട് ബാക്കപ്പ് എടുക്കുക. അതിനു ശേഷം മാത്രമേ പുതിയ ഫോണിൽ വാട്സ്ആപ് ഇൻസ്റ്റാൾ ചെയ്ത് നമ്പർ രജിസ്റ്റർ ചെയ്ത് ബാക്കപ്പ് റിസ്റ്റോർ ചെയ്യാൻ പാടുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - instructions before changing number on whatsapp
Next Story