Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2027 മാർച്ചിൽ ഐഫോൺ എയർ 2, ഐഫോൺ 18 എത്തും; ഡമ്മി മോഡലുകളുടെ ചിത്രങ്ങൾ പുറത്ത്

text_fields
bookmark_border
2027 മാർച്ചിൽ ഐഫോൺ എയർ 2, ഐഫോൺ 18 എത്തും; ഡമ്മി മോഡലുകളുടെ ചിത്രങ്ങൾ പുറത്ത്
cancel

അടുത്ത വർഷം പുറത്തിറങ്ങുമെന്ന് കരുതുന്ന സ്റ്റാൻഡേർഡ് ഐഫോൺ 18, ഐഫോൺ എയർ 2 എന്നിവയുടെ ഡമ്മി മോഡലുകളുടെ ചിത്രങ്ങളും പ്രധാന വിവരങ്ങളും പുറത്തുവന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പ്രശസ്ത ലീക്കർ സോണി ഡിക്‌സൺ ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ഐഫോൺ എയർ 2വിൽ പുതിയ പിൻകാമറ കൂടി ഉൾപ്പെടുത്തുന്നുണ്ടെന്നും, ഐഫോൺ 18 നിലവിലെ ഐഫോൺ 17-ന്റെ മോഡൽ തന്നെ നിലനിർത്തുമെന്നുമാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. സാംസങും എൽജിയും ഈ ഫോണുകളുടെ ഡിസ്പ്ലേ പാനലുകളുടെ നിർമാണം ആരംഭിച്ചതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഐഫോൺ എയർ 2വിൽ കാമറ പ്ലാറ്റോയുടെ ഇടതുവശത്തായാണ് രണ്ട് ക്യാമറ ലെൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൈക്രോഫോണും ഫ്ലാഷും വലതുവശത്താണുള്ളത്. നിലവിലെ ഐഫോൺ എയറിൽ ഒരൊറ്റ 48MP ഫ്യൂഷൻ കാമറ മാത്രമാണുള്ളത്. രണ്ടാം തലമുറ ഐഫോൺ എയറിൽ ടെലിഫോട്ടോ ലെൻസിന് പകരം അൾട്രാ-വൈഡ് ലെൻസ് ആയിരിക്കും രണ്ടാമത്തെ കാമറയായി എത്തുക. കരുത്തുറ്റ എ20 പ്രോ ചിപ്പായിരിക്കും ഫോണിൽ ഉണ്ടാവുക. വലിയ ബാറ്ററി, വേപ്പർ ചേമ്പർ കൂളിംഗ്, ആപ്പിളിന്റെ C2 മോഡം, N2 വയർലെസ് ചിപ് എന്നീ ഫീച്ചറുകളും ഫോണിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഐഫോൺ 17-ലേതിന് സമാനമായ രണ്ട് പിൻകാമറ ലെൻസുകളോടെ തന്നെയാകും ഐഫോൺ 18 എത്തുക. വലിയ ബാറ്ററി ശേഷി ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്. ആപ്പിളിന്റെ സപ്ലൈ ചെയിനിൽ നിന്ന് ലഭിച്ച ചോർന്ന ഡിസൈൻ വിവരങ്ങളും അളവുകളും അടിസ്ഥാനമാക്കിയാണ് ഇത്തരം ഡമ്മി മോഡലുകൾ നിർമ്മിക്കുന്നത്. ഫോണുകൾ പുറത്തിറങ്ങുന്നതിന് മുമ്പ് ആക്‌സസറി നിർമ്മാതാക്കൾക്ക് കേയ്‌സുകൾ നിർമ്മിക്കാൻ ഇവ സഹായിക്കുന്നു. 2027 മാർച്ചിൽ ഐഫോൺ എയർ 2, ഐഫോൺ 18 എന്നിവ പുറത്തിറങ്ങുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iPhone Air 2 iPhone 18 dummy models
Next Story