Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മടക്കുമ്പോൾ ഐഫോൺ ഡിസ്‌പ്ലേ പൊട്ടുന്നു; റിപ്പയർ ചെലവ് ഒരു ലക്ഷത്തിലേറെ

text_fields
bookmark_border
മടക്കുമ്പോൾ ഐഫോൺ ഡിസ്‌പ്ലേ പൊട്ടുന്നു; റിപ്പയർ ചെലവ് ഒരു ലക്ഷത്തിലേറെ
cancel

വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ആപ്പിളിന്റെ ആദ്യ മടക്കാവുന്ന സ്മാർട്ട്‌ഫോണായ ഐഫോൺ ഡുവോയുടെ അകത്തെ ഡിസ്‌പ്ലേക്ക് തകരാർ സംഭവിക്കുന്നുവെന്ന് പരാതി. ഫോൺ മടക്കുമ്പോഴും നിവർത്തുമ്പോഴും ശബ്ദം കേൾക്കുന്നതിനൊപ്പം സ്‌ക്രീനിൽ വിള്ളലുകളും തിളങ്ങുന്ന വരകളും പ്രത്യക്ഷപ്പെടുന്നതായാണ് ചില ഉപയോക്താക്കളുടെ പരാതി.

ഫോണിന്റെ ഘടന പരിശോധിച്ച സാങ്കേതിക വെബ്‌സൈറ്റായ ഐഫിക്സിറ്റ്, ഹിഞ്ചിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാകാം ഇതിന് കാരണമെന്നാണ് വിലയിരുത്തുന്നത്. പരിശോധനയിൽ ഡിസ്‌പ്ലേ തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഹിഞ്ചിന്റെ മധ്യഭാഗത്തുള്ള സപ്പോർട്ട് സംവിധാനത്തിനും ഫോണിന്റെ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലെക്സ് കേബിളിനായുള്ള വിടവിനും സമീപമാണെന്ന് കണ്ടെത്തി. ഈ ഭാഗത്ത് ഘടനാപരമായി സമ്മർദം കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മധ്യഭാഗത്തെ സപ്പോർട്ട് ബാർ ശരിയായി പ്രവർത്തിക്കാതിരുന്നാൽ ഡിസ്‌പ്ലേയിൽ അമിത സമ്മർദമുണ്ടാകാം. ഹിഞ്ചിന്റെ ചലനത്തെ നിയന്ത്രിക്കുന്ന വളഞ്ഞ മെറ്റൽ റെയിലുകൾ പ്രതീക്ഷിച്ച രീതിയിൽ നീങ്ങാത്തതും സ്‌ക്രീനുമായി സമ്പർക്കമുണ്ടാക്കാൻ ഇടയാക്കാമെന്ന് ഐഫിക്സിറ്റ് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് ചെയ്യപ്പെട്ട പരാതികൾ പരിമിതമായതിനാൽ എല്ലാ ഐ ഫോൺ ഡുവോക്കും സമാന പ്രശ്നമുണ്ടെന്ന്‌ പറയാൻ കഴിയില്ല. വിഷയത്തിൽ ആപ്പിളിന്റെ ഔദ്യോഗിക വിശദീകരണവും ലഭ്യമായിട്ടില്ല. ഫോണിന്റെ അകത്തെ ഡിസ്പ്ലേക്ക് വാറന്റിക്ക് പുറമെയുള്ള തകരാറുകൾ പരിഹരിക്കാൻ ഇന്ത്യയിൽ ഒരു ലക്ഷത്തിൽ കൂടുതൽ രൂപ ചെലവാകും. പരാതിപ്പെട്ട ചില ഉപയോക്താക്കൾക്ക് ആപ്പിൾ പകരം ഫോൺ നൽകിയതായും റിപ്പോർട്ടുകളുണ്ട്. സൗജന്യമായി ഫോൺ റിപ്പയർ ചെയ്യുന്നതും, മാറ്റി നൽകുന്നതും ഫോണിന്റെ മോഡലിന്റെയും വാറന്റിയുടെയും അടിസ്ഥാനത്തിലായിരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iPhone Duo Display Cracks
Next Story