ഇന്റർനെറ്റ് വേഗതയിൽ റെക്കോഡിട്ട് ജപ്പാൻ; നെറ്റ്ഫ്ലിക്സിലെ മുഴുവൻ സിനിമകളും ഒരു സെക്കൻഡിൽ ഡൗൺലോഡ് ചെയ്യാം
text_fieldsഇന്റർനെറ്റ് വേഗതയിൽ റെക്കോഡിട്ട് ജപ്പാൻ. ഇന്ത്യയുടെ ശരാശരി ഇന്റർനെറ്റ് വേഗത്തേക്കാൾ 16 മില്യൺ ഇരട്ടിയാണ് ജപ്പാന്റെ പുതിയ ഇന്റർനെറ്റ് വേഗം. ജപ്പാന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ടെക്നോളജിയാണ് അതിവേഗ ഇന്റർനെറ്റിന് പിന്നിൽ.
ജപ്പാനിലെ പുതിയ ഇന്റർനെറ്റ് വേഗം സെക്കൻഡിൽ 1.02 പെറ്റാബിറ്റ്സ് സെക്കൻഡാണ്. ആയിരക്കണക്കിന് എച്ച്.ഡി സിനിമകൾ സെക്കൻഡുകൾക്കുള്ളിൽ ഡൗൺലോഡ് ചെയ്യാൻ ഈ ഇന്റർനെറ്റ് വേഗം സഹായിക്കും. നെറ്റ്ഫ്ലിക്സിലെ മുഴുവൻ സിനിമകളും ഒരു സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ ഈ ഇൻറർനെറ്റ് കണക്ഷൻ ഉപയോഗിച്ച് സാധിക്കും.
യു.എസിന്റെ ശരാശരി ഇന്റർനെറ്റ് വേഗത്തേക്കാൾ 3.5 മില്യൺ ഇരട്ടി വേഗം ജപ്പാനിലെ പുതിയ ഇന്റർനെറ്റിനുണ്ടാവും. ഫൈബർ ഒപ്ടിക് കേബിളുകൾ ഉപയോഗിച്ചാണ് പുതിയ ഇന്റർനെറ്റ് കണക്ഷൻ സാധ്യമാക്കിയത്. സാധാരണ ഇന്റർനെറ്റ് കണക്ഷനുകളിൽ ഉപയോഗിക്കുന്ന ഫൈബർ ഒപ്ടിക് കേബിൾ തന്നെയാണ് അതിവേഗ ഇന്റർനെറ്റിലും ഉപയോഗിച്ചിരിക്കുന്നത്.
എന്നാൽ, വലിയ അളവിലുള്ള ഡാറ്റ അയക്കുന്നതിനായി 19 കോറിന്റെ ഫൈബർ ഒപ്ടിക് കേബിളുകളാണ് അതിവേഗ ഇന്റർനെറ്റിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 1800 കിലോ മീറ്റർ ദൂരത്ത് പുതിയ ഫൈബർ ഒപ്ടിക് കേബിളുകളുടെ സാന്നിധ്യമുണ്ട്.
വേഗം നഷ്ടമാകാതെ ഡാറ്റ ട്രാൻസ്ഫറിനായി ട്രാൻസ്മിറ്ററുകളും റിസീവറുകളും ലൂപ്പിങ് സർക്യൂട്ടുകളും ജപ്പാൻ അതിവേഗ ഇന്റർനെറ്റിൽ ഉപയോഗിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഡാറ്റ സെന്ററുകളിൽ ഉൾപ്പടെ ഇത്തരത്തിൽ അതിവേഗത്തിലുള്ള ഇന്റർനെറ്റ് എത്തുമെന്നാണ് വിദഗ്ധരുടെ പക്ഷം. കഴിഞ്ഞ വർഷം 402 ടെറാബിറ്റ് വേഗതയിലുള്ള ഇന്റർനെറ്റ് അവതരിപ്പിച്ചുംജപ്പാൻ റെക്കോഡിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.