Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നല്ല... രണ്ടല്ല... 200 രൂപയിൽ താഴെയുള്ള നാല് റീച്ചാർജ് പ്ലാനുകൾ പ്രഖ്യാപിച്ച് ജിയോ; ഉപയോക്താക്കൾക്കിത് ദീപാവലി സമ്മാനം

text_fields
bookmark_border
https://www.madhyamam.com/tags/jio
cancel

ന്യൂഡൽഹി: മൊബൈൽ ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് വോയ്‌സ് ഓൺലി പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ജിയോ ഈ പ്ലാനുകൾ അവതരിപ്പിച്ചത്. 147 രൂപ മുതൽ ആരംഭിക്കുന്ന ഈ പ്ലാനുകളിൽ മൊബൈൽ ഡാറ്റ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും അൺലിമിറ്റഡ് കോളുകളും എസ്‌എംഎസുകളും ലഭ്യമാക്കിയിട്ടുണ്ട്.

പുതിയ പ്ലാനുകളുടെ വിശദാംശങ്ങൾ

  • 147 രൂപയുടെ റീചാർജിൽ 22 ദിവസത്തേക്ക് അൺലിമിറ്റഡ് കോളും 300 എസ്.എം.എസും ലഭിക്കും
  • 177 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ആകെ 300 എസ്.എം.എസും ലഭിക്കും
  • 196 രൂപയുടെ പ്ലാനിൽ 30 ദിവസത്തെ അൺലിമിറ്റഡ് കോളും 300 SMSഉമാണ് ഉണ്ടാവുക
  • 197 രൂപയുടെ പ്ലാനിൽ ഒരു കലണ്ടർ മാസത്തേക്ക്, അതായത് നിശ്ചിത മാസം 30 ആണെങ്കിലും 31 ആണെങ്കിലും അത്രയും ദിവസത്തേക്ക് അൺലിമിറ്റഡ് കോളുകളും ആകെ 300 എസ്.എം.എസും ലഭിക്കും.

ചെറിയ വാലിഡിറ്റി പ്ലാനുകൾക്ക് പുറമെ ദീർഘകാല വാലിഡിറ്റിയുള്ള രണ്ട് പ്ലാനുകൾ കൂടി ജിയോ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 448 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 84 ദിവസത്തെ വാലിഡിറ്റിയും അൺലിമിറ്റഡ് കോളുകളും നൽകുന്നു. കൂടാതെ ജിയോ ടിവി, ജിയോ എഐ ക്ലൗഡ് ആനുകൂല്യങ്ങളും ഇതിലുണ്ട്. 1748 രൂപയുടെ പ്ലാൻ, 336 ദിവസത്തെ വാലിഡിറ്റിയോടെയെത്തുന്ന ഈ വാർഷിക പ്ലാനിലും അൺലിമിറ്റഡ് കോളുകളും ജിയോ ആപ്പ് സേവനങ്ങളും ലഭ്യമാണ്.

മൊബൈൽ ഡാറ്റ ഉപയോഗിക്കാത്ത, വോയ്സ് കോളുകൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പ്ലാനുകൾ മൈജിയോ ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മറ്റ് അംഗീകൃത റീചാർജ് പ്ലാറ്റ്‌ഫോമുകൾ വഴിയോ നിങ്ങൾക്ക് ലഭ്യമാകും. വെബ്‌സൈറ്റിൽ TRAI Mandated Packs അല്ലെങ്കിൽ Voice Only വിഭാഗത്തിന് കീഴിലാണ് ഈ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്. എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ മറ്റ് പ്രമുഖ ടെലികോം കമ്പനികളും സമാനമായ വോയ്സ് പ്ലാനുകൾ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - jio introduced 4 new recharge plans
Next Story