ഇനി ചാറ്റിൽ സ്വകാര്യത പ്രശ്നമാകില്ല; അഡ്വാൻസ്ഡ് പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്
text_fieldsലോകമെമ്പാടും ജനപ്രിയമായമായും പേഴ്സണൽ ഫേവററ്റ് ആയും വളർന്നു കൊണ്ടിരിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സ്ആപ്. ഇപ്പോൾ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഫീച്ചർ പുറത്തിയിരിക്കുകയാണ് മെറ്റ.
'അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' എന്ന പുതിയ ഫീച്ചർ ആൻഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമാണ്.
സ്വകാര്യ ചാറ്റുകൾ പുറത്ത് പോകാതിരിക്കാനും സ്വകാര്യത കൂടുതൽ ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുന്നു.
സെൻസിറ്റീവ് സംഭാഷണങ്ങൾക്കായി ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാൻ സഹായിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കി. പേഴ്സനൽ ചാറ്റുകളിലും ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്.
വാട്സ്ആപ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പുതിയ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇത് ചാറ്റുകളോ ഗ്രൂപ്പ് സംഭാഷണങ്ങളോ എക്‌സ്‌പോർട്ടു ചെയ്യുന്നതിൽനിന്ന് ഉപയോക്താക്കളെ തടയും. ഓട്ടോമാറ്റികായി മീഡിയ ഡൗൺലോഡ് ആവില്ല. മെറ്റ എ.ഐ പോലുള്ള എ.ഐ സവിശേഷതകളിൽ ചാറ്റ് സന്ദേശങ്ങൾ ഉപയോഗിക്കാനും കഴിയില്ല.
രണ്ട് ഉപയോക്താക്കളുടെയും വാട്ട്‌സ്ആപ് അപ്ഡേറ്റഡ് ആണെങ്കിൽ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കൂ. ഒരിക്കൽ പ്രവർത്തനക്ഷമമാക്കിയാൽ വാട്ട്‌സ്ആപിന്റെ വെബ്, ഡെസ്‌ക്‌ടോപ് പതിപ്പുകളിലും ഈ സവിശേഷത പ്രവർത്തിക്കും. എന്നാൽ ചാറ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ എടുക്കാവുന്നതാണ് എന്നതാണ് ഇതിന്‍റെ പോരായ്മ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.