Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത്രഡ്സിലും പിടിമുറുക്കി മെറ്റ; കുട്ടികളുടെ സുരക്ഷക്കായി പാരന്‍റൽ സൂപ്പർവിഷൻ സംവിധാനം, ഇനി നിയന്ത്രണം രക്ഷിതാക്കളുടെ കൈകളിൽ

text_fields
bookmark_border
ത്രഡ്സിലും പിടിമുറുക്കി മെറ്റ; കുട്ടികളുടെ സുരക്ഷക്കായി പാരന്‍റൽ സൂപ്പർവിഷൻ സംവിധാനം, ഇനി നിയന്ത്രണം രക്ഷിതാക്കളുടെ കൈകളിൽ
cancel

സമൂഹമാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി നിരവധി മാറ്റങ്ങളാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റ നടപ്പിലാക്കി വരുന്നത്. ഇപ്പോളിതാ ത്രെഡ്സിൽ പുതിയ നിരീക്ഷണ സംവിധാനവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഏഷ്യ-പസഫിക് മേഖലയിലാണ് മെറ്റ പാരന്‍റൽ സൂപ്പർവിഷൻ (Parental Supervision) സംവിധാനം നടപ്പിലാക്കുന്നത്. ഇതിലൂടെ കൗമാരക്കാരായ കുട്ടികളുടെ ഓൺലൈൻ സമയം, സ്വകാര്യതാ ക്രമീകരണങ്ങൾ, ഉള്ളടക്ക മുൻഗണനകൾ എന്നിവ രക്ഷിതാക്കൾക്ക് ഇനി കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധിക്കും.

ഈ ആഴ്ച മുതൽ ഏഷ്യ-പസഫിക് മേഖലയിലുള്ള രക്ഷിതാക്കൾക്ക് മെറ്റാ ഫാമിലി സെന്റർ വഴി ഈ പുതിയ ഫീച്ചറുകൾ ലഭ്യമായിത്തുടങ്ങുമെന്ന് കമ്പനി വ്യക്തമാക്കി.

ഈ സംവിധാനത്തിന്‍റെ പ്രധാന സവിശേഷതകൾ;

  • സ്ക്രീൻ ടൈം നിരീക്ഷണം: കഴിഞ്ഞ ഒരാഴ്ചക്കാലം കുട്ടികൾ ദിവസേന ത്രെഡ്സിൽ ചെലവഴിച്ച സമയവും ശരാശരി ഉപയോഗവും രക്ഷിതാക്കൾക്ക് പരിശോധിക്കാം.
  • സമയപരിധി : കുട്ടികൾക്ക് ത്രെഡ്സ് ഉപയോഗിക്കുന്നതിനായി ദിവസേനയുള്ള സമയപരിധി നിശ്ചയിക്കാനും, തിരഞ്ഞെടുത്ത ദിവസങ്ങളിലും സമയങ്ങളിലും ആപ്പ് ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യമുണ്ട്. ഒന്നിലധികം ഡിവൈസുകൾ ഉപയോഗിക്കുമ്പോഴും ആകെ ഉപയോഗിക്കുന്ന സമയം കണക്കാക്കിയാകും ലിമിറ്റ് ബാധകമാകുക.
  • സ്ലീപ്പ് മോഡ്: രാത്രികാലങ്ങളിൽ കുട്ടികൾ ത്രെഡ്സ് ഉപയോഗിക്കുന്നത് നിയന്ത്രിക്കാനോ തടയാനോ സ്ലീപ്പ് മോഡ് സഹായിക്കും. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ നോട്ടിഫിക്കേഷനുകൾ മ്യൂട്ട് ചെയ്യപ്പെടുകയും ഓട്ടോ-റിപ്ലൈകൾ സജീവമാവുകയും ചെയ്യും.
  • 16 വയസ്സിന് താഴെയുള്ളവർക്ക് കർശന നിയന്ത്രണം: 16 വയസ്സിന് താഴെയുള്ള കൗമാരക്കാരുടെ അക്കൗണ്ടുകളിൽ സ്വകാര്യതാ ക്രമീകരണങ്ങൾ കൂടുതൽ ലളിതമാക്കാൻ കുട്ടികൾക്ക് കഴിയുമോ എന്ന് തീരുമാനിക്കുന്നത് ഇനി രക്ഷിതാക്കളായിരിക്കും. ടാഗ് ചെയ്യാനുള്ള അനുമതികൾ, സെൻസിറ്റീവ് ആയ ഉള്ളടക്കങ്ങൾ എന്നിവ നിയന്ത്രിക്കാനുള്ള അധികാരവും രക്ഷിതാക്കൾക്ക് ലഭിക്കും.

കുട്ടികൾക്ക് സുരക്ഷിതമായ ഒരു ഡിജിറ്റൽ അനുഭവം ഉറപ്പാക്കുന്നതിനൊപ്പം, മെറ്റയുടെ മറ്റ് ആപ്പുകളിലെ സുരക്ഷാ സംവിധാനങ്ങളുമായി ത്രെഡ്സിനെ കൂടുതൽ ഒരേ ഘടനയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റം. തങ്ങളുടെ ആപ്പുകളിൽ കൗമാരക്കാരായ കുട്ടികൾക്ക് സുരക്ഷിതമായ അനുഭവം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പാരന്‍റ്സ് സൂപ്പർവിഷൻ എന്ന പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ഈ സംവിധാനം നടപ്പിലാക്കുന്നതിനായി familycenter.meta.com/supervision എന്ന സൈറ്റിൽ പ്രവേശിച്ചാൽ മതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - meta introduced parantal supervision feature on threads
Next Story