ഫീച്ചറുകളാൽ സമ്പന്നം; മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യൻ വിപണിയിലേക്ക്
text_fieldsഫീച്ചറുകളാൽ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുന്ന മെറ്റയുടെ റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യൻ വിപണിയിലേക്ക്. റേ-ബാന്‍റെ മാതൃകമ്പനിയായ എസ്സിലോർലക്സോട്ടിക്കയും മെറ്റയും സംയുക്തമായാണ് 2021ൽ ആദ്യത്തെ റേ-ബാൻ ബ്രാൻഡഡ് സ്മാർട്ട് ഗ്ലാസുകൾ പുറത്തിറക്കിയത്. അതിനുശേഷം രണ്ട് പതിപ്പുകൾ പുറത്തിറക്കി. എന്നാൽ ഇവയൊന്നും ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നില്ല. ഇപ്പോൾ ഇവയുടെ ഇന്ത്യയിലേക്കുള്ള രംഗപ്രവേശനം അറിയിച്ചിരിക്കുകയാണ് മെറ്റ.
ഫീച്ചറുകളാൽ സമ്പന്നമാണ് റേ-ബാൻ സ്മാർട്ട് ഗ്ലാസുകൾ. തത്സമയ വിവർത്തനം, സംഗീതം, പോഡ്കാസ്റ്റ്, ചിത്രം പകർത്തൽ, ഓഡിയോ, വിഡിയോ കാൾ, ചോദ്യങ്ങൾക്കുള്ള ഉത്തരം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോഗം എന്നിങ്ങനെ നിരവധി സേവനങ്ങൾ ഈ സ്മാർട്ട് ഗ്ലാസ് സാധ്യമാക്കുന്നു.
നമ്മുടെ കാഴ്ചകളെ ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രമിലേക്കും ലൈവ് സ്ട്രീം ചെയ്യാനും സാധിക്കും. യഥാർത്ഥ ഓഗ്മെന്‍റഡ് റിയാലിറ്റി അനുഭവം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഗെയിമുകൾ കളിക്കാനും സാധിക്കും. ഒരാൾ സംസാരിക്കുന്ന ഭാഷ വിവർത്തനം ചെയ്യാൻ 'ഹേയ് മെറ്റ സ്റ്റാർട്ട് ലൈവ് ട്രാൻസ്ലേഷൻ' എന്ന് പറയുന്നതിലൂടെ സാധിക്കും.
തത്സമയ വിവർത്തനം ഉൾപ്പെടെയുള്ള പുതിയ അപ്‌ഡേറ്റുകളോട് കൂടിയാണ് ഇന്ത്യയിലെത്തുന്നതെന്ന് മെറ്റ വ്യക്തമാക്കി. തുടക്കത്തിൽ ഇംഗ്ലിഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്താൽ ഇന്‍റർനെറ്റ് കണക്ഷനില്ലാതെ ഉപയോഗിക്കാം. മെക്‌സിക്കോ, യു.എ.ഇ എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കും സ്മാര്‍ട്ട് ഗ്ലാസുകള്‍ ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.
12എം.പി അൾട്രാ-വൈഡ് ക്യാമറ പോർട്രെയിറ്റ് മോഡ്, ലാൻഡ്‌സ്‌കേപ്പ് മോഡ് എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കും. ഓപൺ ഇയർ സ്പീക്കറുകൾ സംഗീതവും പോഡ്‌കാസ്റ്റുകളും മികച്ച അനുഭവം നൽകുന്നു. അഞ്ച് മൈക്രോഫോണുകളാണ് മറ്റൊരു പ്രത്യേകത. ഫോട്ടോഗ്രഫി അല്ലെങ്കിൽ റെക്കങ് നടക്കുന്നുവെന്ന് ചുറ്റുമുള്ളവരെ അറിയിക്കാൻ ക്യാമറകൾ ഓണായിരിക്കുമ്പോൾ ഒരു ക്യാപ്ചർ എൽ.ഇ.ഡി പ്രകാശിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.