Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി ചാറ്റും ജോലിയും ഒരേ വിൻഡോയിൽ

text_fields
bookmark_border
ഡെസ്ക്ടോപ്പ് ആപ്പിൽ വൻ മാറ്റത്തിനൊരുങ്ങി ഓപ്പൺഎ.ഐ
ഇനി ചാറ്റും ജോലിയും ഒരേ വിൻഡോയിൽ
cancel

ജോലിക്കിടയിൽ ഒരു സംശയം ചോദിക്കണം, അതിന് പിന്നാലെ ഒരു റിപ്പോർട്ട് തയ്യാറാക്കണം, മറ്റൊരു ഘട്ടത്തിൽ വെബിൽ വിവരങ്ങൾ തിരയണം... ഇതിനെല്ലാം പ്രത്യേകം വിൻഡോകളും സംവിധാനങ്ങളും മാറിമാറി ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യം ഇനി മാറിയേക്കും. ചാറ്റ് ചെയ്യാനും സങ്കീർണമായ ജോലികൾ പൂർത്തിയാക്കാനും ഒരേ ഇടം ഒരുക്കുന്ന പുതിയ മാറ്റത്തിനൊരുങ്ങുകയാണ് ഓപ്പൺഎ.ഐ. ചാറ്റും വർക്ക് സംവിധാനവും ഒരൊറ്റ വേദിയിലേക്ക് കൊണ്ടുവരുന്നതാണ് ചാറ്റ്​ ജിപിറ്റി ഡെസ്ക്ടോപ്പ് ആപ്പിലെ പ്രധാന പരിഷ്കാരം.

രണ്ട് സംവിധാനങ്ങൾ ഇനി ഒരൊറ്റ വേദിയിൽ

നിലവിൽ ചാറ്റ്​ ജിപിറ്റി ഡെസ്ക്ടോപ്പ് ആപ്പിൽ ചാറ്റ് ചെയ്യുന്നതിനും വലിയ ജോലികൾ ഏൽപ്പിക്കുന്നതിനും വ്യത്യസ്ത സംവിധാനങ്ങളാണുള്ളത്. പുതിയ മാറ്റത്തോടെ ഇവ രണ്ടും ഒരൊറ്റ വേദിയിൽ സംയോജിപ്പിക്കും. ഇതോടെ ഒരു ആശയം ചർച്ച ചെയ്ത് വ്യക്തത വരുത്തുന്നതിനിടെ തന്നെ അതുമായി ബന്ധപ്പെട്ട ജോലികളും പൂർത്തിയാക്കാൻ സാധിക്കും. വെബ്സൈറ്റുകൾ തയ്യാറാക്കുക, അവതരണങ്ങൾ സൃഷ്ടിക്കുക, വിവരങ്ങൾ ശേഖരിക്കുക, ഫയലുകൾ കൈകാര്യം ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി മറ്റൊരു സംവിധാനത്തിലേക്ക് മാറേണ്ടതില്ല.

ഉപയോഗപരിധിയിലും മാറ്റം

ചാറ്റിനും ജോലികൾക്കുമായി നിലവിലുള്ള വേർതിരിച്ച ഉപയോഗപരിധികൾ ഒന്നാക്കുന്നതും പുതിയ പരിഷ്കാരത്തിന്റെ ഭാഗമാണ്. രണ്ട് സംവിധാനങ്ങൾക്കും ലഭ്യമായിരുന്ന ടോക്കൺ പരിധി ഇനി പൊതുവായി ഉപയോഗിക്കാവുന്ന ഒരൊറ്റ പരിധിയായി മാറും.അതായത്, ചാറ്റ് ചെയ്യുന്നതിനും വലിയ ജോലികൾ പൂർത്തിയാക്കുന്നതിനും ഒരേ ഉപയോഗപരിധിയിൽ നിന്നായിരിക്കും വിഹിതം ഉപയോഗിക്കുക. അതിനാൽ കൂടുതൽ സമയം നീളുന്ന ജോലികൾ ചെയ്യുന്നവർക്ക് ലഭ്യമായ ഉപയോഗപരിധി ശ്രദ്ധിച്ച് വിനിയോഗിക്കേണ്ടിവരും.

നിലവിലെ ജോലികളെ ബാധിക്കുമോ?

പുതിയ മാറ്റം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളെ ബാധിക്കില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്നാൽ ചാറ്റും ജോലികളും ഒരേ ഉപയോഗപരിധി പങ്കിടുന്നതിനാൽ ചില ഉപയോക്താക്കൾക്ക് പരിധി വേഗത്തിൽ അവസാനിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ ഉപയോഗപരിധി പുതുക്കുന്നതിനായി കാത്തിരിക്കേണ്ടിവന്നേക്കാം.കോഡിങ് ജോലികൾക്കായി ഉപയോഗിക്കുന്ന ഓപ്പൺഎഐയുടെ കോഡെക്സ് ഡെസ്ക്ടോപ്പ് ആപ്പിൽ ഈ മാറ്റം ബാധകമാകില്ല. അത് നിലവിലുള്ളതുപോലെ പ്രത്യേക സംവിധാനമായി തുടരും.

ഘട്ടംഘട്ടമായി ഉപയോക്താക്കളിലേക്ക്

പുതിയ സംവിധാനം ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ലഭ്യമാകുക. ഇവരിൽനിന്നുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുക.അതേസമയം, ആന്ത്രോപിക് തങ്ങളുടെ ക്ലോഡ് ആപ്പിൽ ചാറ്റ്, കോവർക്ക് സംവിധാനങ്ങൾ ഒരുമിപ്പിച്ചതിന് പിന്നാലെയാണ് ഓപ്പൺഎഐയും സമാനമായ മാറ്റത്തിന് ഒരുങ്ങുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - OpenAI Plans Major Changes to ChatGPT Desktop App
Next Story