Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐഒഎസ് അപ്‌ഡേറ്റിൽ കുടുങ്ങി ഐഫോൺ ഉപയോക്താക്കൾ; സ്ക്രീൻ നിശ്ചലമാവുകയും ഫോണിന്‍റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ചെയ്യുന്നതായി പരാതി

text_fields
bookmark_border
https://www.madhyamam.com/tags/ios-update
cancel

പുതിയ ഐഒഎസ് പതിപ്പിലേക്ക് ഐഫോൺ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ഫോണിന്റെ ടച്ച്‌സ്‌ക്രീൻ പെട്ടെന്ന് നിശ്ചലമാവുകയും ഫോണിന്‍റെ പ്രവർത്തനങ്ങൾ പതുക്കെയാവുകയും ചെയ്യുന്നതായി പരാതി. നിരവധി ഐഫോൺ ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

റെഡ്ഡിറ്റ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി പേരാണ് പുതിയ അപ്‌ഡേറ്റിന് ശേഷമുള്ള തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചില സമയങ്ങളിൽ ടച്ച് സ്ക്രീൻ പ്രതികരിക്കാതിരിക്കുക, ആനിമേഷനുകളും ആപ്പുകൾ തുറക്കുന്നതും സ്ലോ ആകുക തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ.

ഈ പ്രശ്നത്തിന് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറക്കിയിട്ടില്ല. എന്നാൽ ഉപയോക്താക്കൾ തന്നെ ചില താൽക്കാലിക മാർഗ്ഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

റീസ്റ്റാർട്ട് ചെയ്യുക

ഫോണിന്റെ ടച്ച് സ്ക്രീൻ പെട്ടെന്ന് പ്രവർത്തനരഹിതമായാൽ ഫോൺ നിർബന്ധിതമായി റീസ്റ്റാർട്ട് ചെയ്യുന്നത് താൽക്കാലികമായി സ്ക്രീൻ പൂർവ്വസ്ഥിതിയിലാക്കാൻ സഹായിക്കും.

ഹോം സ്ക്രീനിലെ ആപ്പുകളുടെ എണ്ണം കുറക്കുക

ഫോണിന്റെ ഹോം സ്ക്രീനിൽ വളരെയധികം ആപ്പ് ഐക്കണുകൾ ക്രമീകരിച്ചിരിക്കുന്നത് ഫോണിന്റെ വേഗത കുറക്കാനും ആനിമേഷനുകൾ സ്ലോ ആകാനും കാരണമാകുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ സ്ക്രീനിലെ ആപ്പുകളുടെ എണ്ണം കുറക്കുന്നത് പെർഫോമൻസ് മെച്ചപ്പെടുത്താൻ സഹായിക്കും.

നിലവിൽ ലഭ്യമായിട്ടുള്ള ഈ മാർഗ്ഗങ്ങൾ ശാശ്വതമായ പരിഹാരമല്ലെന്നും വ്യക്തിഗതമായ രീതിയിൽ ഫോൺ ഉപയോഗിക്കുന്നതിന് ഇവ തടസ്സമാകുന്നുണ്ടെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു. അപ്‌ഡേറ്റുകളിൽ സാധാരണയായി കണ്ടുവരാറുള്ള ഇത്തരം സോഫ്റ്റ്‌വെയർ ബഗ്ഗുകൾ പരിഹരിച്ചുകൊണ്ടുള്ള പുതിയ ചെറിയ അപ്‌ഡേറ്റ് ആപ്പിൾ ഉടൻ തന്നെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - software glitch after ios update
Next Story