മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?
text_fieldsതിരുവനന്തപുരം: മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ട നടപടിക്രമങ്ങൾ വിശദീകരിച്ച് കേരള പൊലീസ്. പൊലീസിൽ പരാതി നൽകുക, സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക, സ്വകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ വിശദമാക്കുന്നത്.
എത്രയും വേഗം പരാതി നൽകണം
മൊബൈൽ ഫോൺ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താൽ എത്രയും വേഗം ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകണം. കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോൽ ആപ്പ് വഴിയോ തുണ വെബ് പോർട്ടൽ വഴിയോ പൊലീസ് സ്റ്റേഷനിൽ നേരിട്ടോ പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തണം.
സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
സർവിസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇത് ഉപകരിക്കും.
നഷ്ടപ്പെട്ട ഫോണിലെ വിവരങ്ങൾ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാം
സ്വകാര്യത ആവശ്യപ്പെടുന്ന വിവരങ്ങൾ നഷ്ടമായ ഫോണിൽ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ കഴിയും. https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യണം.
ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.
ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് എന്നിവ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ഫോണിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ഒരു സിം കാര്‍ഡും ഫോണില്‍ പ്രവര്‍ത്തിക്കാത്ത തരത്തിൽ ഫോൺ ബ്ലോക്ക് ചെയ്യാൻ:
- www.ceir.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തിരഞ്ഞെടുത്താല്‍ മൊബൈല്‍ നമ്പര്‍, ഐഎംഇഐ നമ്പര്‍, ബ്രാന്‍ഡിന്റെ പേര്, മോഡല്‍, ഇന്‍വോയ്‌സ് എന്നിവ നൽകുക.
- നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തിയ്യതി, സ്ഥലം, പൊലീസ് സ്‌റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെപകര്‍പ്പ് എന്നിവയും ഇതിൽ നല്‍കണം.
- ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം.
- ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.
- 24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയല്‍ ബ്ലോക്ക് ചെയ്താലും അത് ട്രാക്ക് ചെയ്യാന്‍ പൊലീസിന് സാധിക്കും.
ബ്ലോക്ക് ചെയ്ത ഫോണ്‍ തിരിച്ച് കിട്ടിയാല്‍
www.ceir.gov.in വെബ്‌സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത്, നേരത്തെ ലഭിച്ച റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.
ഐഎംഇഐ നമ്പർ കണ്ടെത്താൻ
ഐഎംഇഐ നമ്പറുകൾ സാധാരണ ഫോണിന്റെ ബോക്സിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. രണ്ട് സിം ഉണ്ടെങ്കിൽ സിം1, സിം2 എന്നിങ്ങനെ വേര്‍തിരിച്ച് അതില്‍ കാണാം. ഫോണ്‍ വാങ്ങിയ ബില്ലിലും ഐഎംഇഐ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഇവ സൂക്ഷിച്ച് വെക്കാം. അല്ലെങ്കിൽ Find my device ൽ ലോഗിൻ ചെയ്താലും ഐഎംഇഐ നമ്പർ ലഭിക്കും. ഫോൺ കൈയിലുണ്ടെങ്കിൽ *#06# എന്ന് ഡയല്‍ ചെയ്താലും ഐഎംഇഐ നമ്പറുകള്‍ ലഭിക്കും.
സുപ്രധാന ലിങ്കുകൾ:
പോൽ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്👇🏻
https://play.google.com/store/apps/details...
കേരള പോലീസിന്റെ തുണ പോർട്ടലിലേയ്ക്കുള്ള ലിങ്ക്👇🏻
https://thuna.keralapolice.gov.in/
Find my device ന്റെ ഗൂഗിൾ പേജിനായുള്ള ലിങ്ക്👇🏻

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.