നമ്മുടെ ചാറ്റ് തുടരാൻ വാട്സ്ആപിനെ ഏൽപിക്കാം
text_fieldsചാറ്റിനിടെ, ഇനി ‘എന്തു പറയും’, ‘എങ്ങനെ പറയും’ എന്നെല്ലാം കൺഫ്യൂഷനടിച്ചു നിൽക്കുന്നവർക്ക് ചാറ്റ് അസിസ്റ്റന്റിനെ ഏർപ്പാടാക്കി വാടസ്ആപ്.
പ്രഫഷനലായി, പോളിഷ് ചെയ്ത വാക്കുകളാണ് ഉപയോഗിക്കേണ്ടതെങ്കിൽ അങ്ങനെയും, സുഹൃത്തിനെ ചിരിപ്പിക്കാനുദ്ദേശിച്ചുള്ള തമാശയാണെങ്കിൽ അങ്ങനെയും, അതുമല്ല സങ്കടപ്പെട്ടുനിൽക്കുന്ന ചങ്കിന് ആശ്വാസമാകാനുമെല്ലാം ഈ എ.ഐ അസിസ്റ്റന്റ് റെഡിയാണ്. ഓരോ സാഹചര്യത്തിനും വേണ്ട ഡയലോഗുകൾ നിമിഷാർധത്തിൽ അതു തരും.
ചാറ്റ് സ്ക്രീനിൽ ഒരു പെൻസിൽ ഐക്കൺ പ്രത്യക്ഷപ്പെടുമെന്നും ഇതിൽ ടാപ് ചെയ്താൽ പിന്നെ ബാക്കി ചാറ്റ് എ.ഐ തുടരുമെന്നുമാണ് മെറ്റ അവകാശപ്പെടുന്നത്. നിലവിൽ ഇംഗ്ലീഷിൽ മാത്രവും അതും യു.എസിൽ മാത്രവുമാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
മറ്റിടങ്ങളിലും മറ്റു ഭാഷകളിലും താമസിയാതെ വരുമെന്ന് കമ്പനി പറയുന്നുണ്ട്. അതേസമയം, എൻഡ് ഡു എൻഡ് ഇൻക്രിപ്ഷൻ ഉള്ളതെന്നും സ്വകാര്യതയുണ്ടെന്നും അവകാശപ്പെടുന്ന വാട്സ്ആപ്പിന്റെ ചാറ്റ് ബോക്സിൽ നമുക്കുവേണ്ടി ബോട്ട് ചാറ്റ് ചെയ്യുമ്പോൾ കമ്പനി അവകാശപ്പെടുന്ന സ്വകാര്യത എവിടെയെത്തുമെന്നും ചോദ്യമുയരുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.