ഇനി കമന്‍റ് ബോക്സ് ഒന്നുകൂടി കളർഫുൾ ആകും; ഇൻസ്റ്റഗ്രാമിൽ റീൽസിനും പോസ്റ്റിനും കമന്‍റായി ഫോട്ടോ ഷെയർ ചെയ്യാം
text_fieldsഇനിമുതൽ നിങ്ങളുടെ കമന്‍റ് ബോക്സ് ഒന്നുകൂടി കളറാകും. ഉപയോക്താക്കെളെ കൂടുതൽ എൻഗേജിങ്ങ് ആക്കുന്ന ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. കമന്‍റ് ബോക്സിൽ ടെക്സ്റ്റുകൾക്കും ഗിഫുകൾക്കും പകരം ഇനിമുതൽ ഫോട്ടോകളും മീമുകളും നിങ്ങൾക്ക് ഷെയർ ചെയ്യാം.
റീൽസിലും പോസ്റ്റിലും ഈ ഫീച്ചർ ഒരുപോലെ ഉപയോഗിക്കാം. ഇനിമുതൽ നിങ്ങൾക്ക് കമന്‍റ് ബോക്സിൽ നിങ്ങളുടെ ഗാലറിയിലെ ഫോട്ടോകൾ കമന്‍റായി നൽകാം. ഒരുപക്ഷേ നിങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പുതിയ അപ്ഡേറ്റ് വന്നിട്ടില്ലെങ്കിൽ പ്ലേ സ്റ്റോറിലോ ആപ് സ്റ്റോറിലോ പോയി ആപ് അപ്ഡേറ്റ് ചെയ്ത് ഈ ഫീച്ചർ ലഭ്യമാക്കാവുന്നതാണ്.
ഇനി പുതിയ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം;
- ആദ്യം പോസ്റ്റുകൾക്കോ റീൽസുകൾക്കോ താഴെയുള്ള കമന്‍റ് ബോക്സ് തുറക്കുക
- കമന്‍റ് ബാറിൽ കാണുന്ന ഗാലറി ഐക്കണിൽ ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ ഫോൺ ഗാലറിയിൽ നിന്ന് ആവശ്യമുള്ള ഫോട്ടോയോ മീമോ തെരഞ്ഞെടുത്ത് കമന്‍റായി പോസ്റ്റ് ചെയ്യുക
സംഭാഷണങ്ങൾ കൂടുതൽ രസകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനകം തന്നെ പുതിയ അപ്ഡേറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കണ്ടന്‍റ് ക്രിയേറ്റേഴ്സ് ഉൾപ്പെടെ നിരവധി പേർ ഇതിനകം പുതിയ ഫീച്ചർ ഉപയോഗിച്ചുകൊണ്ട് റീൽസും പോസ്റ്റും പങ്കുവെച്ചുകഴിഞ്ഞു. ഇനി മുതൽ ഇൻസ്റ്റഗ്രാംമിൽ നിങ്ങൾക്കും ഇഷ്ടമുള്ള ഫോട്ടോകളും മീമുകളും കമന്‍റ് ബോകസിൽ പങ്കുവെക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

