Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightജൈന കാലത്തേക്ക് ...

ജൈന കാലത്തേക്ക് മലകയറുമ്പോള്‍

text_fields
bookmark_border
ജൈന കാലത്തേക്ക്  മലകയറുമ്പോള്‍
cancel

വെക്കേഷന്‍കാലമായാല്‍ ട്രെയിനുകളിലും ടൂറിസ്റ്റ് ബസുകളിലുമായി ഉത്തരേന്ത്യക്കാര്‍ തിരുവനന്തപുരത്തേക്ക് പ്രവഹിക്കാറുണ്ട്. കുടുംബമായാണ് അവരത്തെുക. പ്രായമായ അപ്പൂപ്പന്‍മാരും അമ്മൂമ്മമാരും കൈക്കുഞ്ഞുങ്ങളുമൊക്കെയായി കുടുംബസമേതമാണ് അവരുടെ യാത്ര. ട്രെയിനുകളിലും ബസുകളിലും സ്വകാര്യ വാഹനങ്ങളിലും മാത്രമല്ല, ട്രെക്കുകളിലും അവര്‍യാത്ര ചെയ്യുന്നു. ലോറിയുടെ മുകള്‍ ഭാഗം ടാര്‍പ്പ കൊണ്ട് മറച്ച് ആഹാരംവെക്കാനുള്ള സ്റ്റൗവും വലിയ പാത്രങ്ങളും കെട്ടും ഭാണ്ഡവുമായി ലോറിയില്‍ യാത്ര ചെയ്താണ് ചിലര്‍ സംഘമായത്തെുന്നത്. ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകളില്‍ ബഹുഭൂരിപക്ഷവും കേരളത്തിലത്തെുന്നത് തിരുവനന്തപരേം ശ്രീപത്മനാഭസ്വാമി ക്ഷേത്രവും കന്യാകുമാരിയും സന്ദര്‍ശിക്കാനാണ്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിയിലേക്കുള്ള യത്രയില്‍ തൃപ്പരപ്പ് വെള്ളച്ചാട്ടവും പത്മനാഭപുരം കൊട്ടാരവുമാണ് മിക്ക യത്രക്കാരും ഇടക്ക് സന്ദര്‍ശിക്കാറ്.


മലയാളികുടെയും ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി. എന്നാല്‍ ഈ പോകുന്ന പോക്കില്‍ ഇടക്കിടെ ഇറങ്ങിക്കാണാനാണെങ്കില്‍ നിരവധി സ്ഥലങ്ങളുണ്ട്. ചിതറാല്‍ ജൈന ക്ഷേത്രം, ഇരണിയേല്‍ കൊട്ടാരം, ഉദയഗിരിക്കോട്ട, വേലുത്തമ്പിദ്ദളവയുടെ തലക്കുളത്ത് ഭവനം, ശുചീന്ദ്രം , തിരുവട്ടാര്‍, ഇങ്ങനെ ചരിത്രപ്രാധാന്യമുള്ള പലതും.
മാര്‍ത്താണ്ഡം എന്ന സ്ഥലത്തു നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഏഴെട്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ചരിത്രപരമായ പ്രാധാന്യമുള്ളസ്ഥലമാണ് ചിതറാല്‍. കുടുംബത്തോടൊപ്പം കാറില്‍ കന്യാകുമാരിയില്‍ പോകുമ്പോഴായിരുന്നു ചിതറാല്‍ സന്ദര്‍ശിച്ചത്. പലവട്ടം കന്യാകുമാരിയില്‍ പോയപ്പോഴും സാധിച്ചിരുന്നില്ല. ജൈനക്ഷേത്രം എന്ന നിലിയില്‍ കാണണമെന്ന് നേരത്തെ തോന്നിയിരുന്നെങ്കിലും അടുത്തിടെ സാഹിത്യ വിമര്‍ശകനും എഴുത്തുകാരനുമായ ഡോ.പി.കെ.രാജശേഖരന്‍െറ പ്രഭാഷണം കേട്ടപ്പോഴാണ് ഇതിന്‍്റെ ചരിത്രപ്രാധാന്യം കൂടുതലറിയുന്നത്.
മാര്‍ത്താണ്ഡം ഒരു കുടിയേറ്റ മേഖലയാണ്. കേരളത്തിലെ കുടിയേറ്റ മേഖലയിലെന്നപോലെ ഇവിടെയും ധാരാളം റബര്‍ പ്ളാന്‍്റേഷനുണ്ട്. കണ്ടാല്‍ കേരളം പോലെതന്നെ തോന്നിക്കും. തനി തമിഴ് നാടന്‍ പ്രകൃതിയിലേക്കത്തൊന്‍ പിന്നെയും കുറെക്കൂടി കന്യാകുമാരി ഭാഗത്തേക്ക് സഞ്ചരിക്കണം.
ചരിത്രപ്രസിദ്ധമായ ജൈനക്ഷേത്രം പക്ഷേ ഇന്നൊരു ദേവീക്ഷേത്രമാണ്. പല ജൈന സങ്കേതങ്ങളും ഒരുകാലത്ത് തകര്‍ക്കപ്പെട്ടതുപോലെ ഇവിടെയും സംഭവിച്ചതാകാം. എന്നാല്‍ ക്ഷേത്രത്തിന് ഒരുതരത്തിലുള്ള കേടുപാടും വരുത്തിയിട്ടില്ല.


ഞങ്ങള്‍ ചെല്ലുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്യാനായി വിശാലമായ ഒരു സ്ഥലം തിരിച്ചിട്ടിട്ടുണ്ട്. അവിടെ എത്തിയപ്പോഴാണ് മനസിലായത് ഇത് തമിഴ്നാട് ടൂറിസം ഡിപ്പാര്‍ട്മെന്‍്റിന്‍െറ സ്ഥലമാണെന്ന്. കാര്‍ പാര്‍ക്കിംഗ ്് ഫീസ് വാങ്ങി ഒരാള്‍ തമിഴില്‍ പ്രിന്‍റ് ചെയ്ത് രസീത് തന്നു. അവിടെ ടോയ്ലറ്റ് സൗകര്യവുമുണ്ട്. എന്നാല്‍ ചിതറാല്‍ ജംഗ്ഷന്‍ ഏതാനും പെട്ടിക്കടകള്‍ മാത്രമേ അവിടെയുള്ളൂ. അതില്‍ നിന്ന് തന്നെ ഊഹിക്കാം ഇവിടേക്ക് അധികം യാത്രികര്‍ എത്താറില്ളെന്ന്്.നാട്ടുകാര്‍ക്കും ഇതിലൊന്നും വലിയ കൗതുകമില്ല. എന്നാല്‍ തമിഴ്നാട് ആര്‍ക്കിയോളജി ഡിപ്പാര്‍ട്മെന്‍റ് ഈ ക്ഷേത്രവും പരിസരവും സംരക്ഷിച്ചിരിക്കുന്നത് അതിന്‍െറ ഗൗരവം കണക്കിലെടുത്ത് തന്നെയാണ്.


ഒന്നാന്നര കിലോമീറ്റര്‍ നീളുന്ന വിശാലമായ പാറയിലാണ് ചിതറാല്‍ ഗുഹാ ക്ഷേത്രം. ഒരുവശത്ത് കൂറ്റന്‍ പാറയും മറുവശത്ത് താഴ്വരയുമാണ്. ഇതിനിടയിലൂടെ കല്‍പ്പടവുകള്‍ തീര്‍ത്തിട്ടുണ്ട്. ഏതാണ്ട് ഒരു കിലോ മീറ്റര്‍ കുത്തായ കയറ്റത്തിലുടെ പടവുകള്‍ കയറിവേണം മുകളിലത്തൊന്‍. ഇടക്കിടെ വിശ്രമിക്കാനായി ഇരിപ്പിടങ്ങള്‍ തീര്‍ത്തിട്ടുണ്ട്. മുഴുവന്‍ സ്ഥലത്തും കല്ലുപാകി വൃത്തിയായി സംരക്ഷിച്ചിട്ടുണ്ട്. ഇരുവശത്തും അങ്ങേയറ്റം മുതല്‍ മുന്‍ ഗേറ്റ് വരെ നീളന്‍ കമ്പിവേലിയും.കേരളത്തില്‍ ഇത്ര ഭംഗിയായി ഒരു ചരിത്രസ്മാരകവും സംരക്ഷിച്ചിട്ടുണ്ടാവില്ല.
ചിതറാല്‍ ക്ഷേത്രത്തില്‍ വട്ടെഴുത്തിലും തമിഴിലും പഴയ മലയാളത്തിലുമുള്ള ശിലാലിഖിതങ്ങള്‍ കാണാം. ഗുഹാക്ഷേത്രം. ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണെന്ന് കരുതപ്പെടുന്നു. അടുത്തകാലം വരെയും ജൈനര്‍ അവരുടെ തീര്‍ഥാടന കേന്ദ്രമായി ഇവിടം കരുതിയിരുന്നു. ശ്രാവണ ബലഗോളയിലെ ജൈനസന്യാസി ഭദ്രബാഹുവിന്‍െറ ശിഷ്യന്‍മാര്‍ ഇവിടെ ധ്യാനത്തിനും ജൈനപ്രചാരണത്തിനുമായി എത്തിയിട്ടുണ്ട്. കേരളത്തിലും പരിസരപ്രദേശങ്ങളിലുമായ നിലനിന്ന ജൈനസങ്കേതങ്ങളില്‍ അവസാനത്തേതായാണ് ചിതറാല്‍ കരുതപ്പെടുന്നത്. ജൈന തീര്‍ത്ഥങ്കരന്‍മാരുടെ രുപം കല്ലില്‍ കൊത്തിയിട്ടുണ്ട്. മനോഹരമാായ ശില്‍പ ചാരുതയാണ് ക്ഷേത്രത്തിലെ കല്‍ക്കെട്ടുകള്‍ക്കുള്ളത്. കൂടാതെ ശിലാലിഖിതങ്ങളും.


മലൈ കോയില്‍ എന്നാണ് നാട്ടുകാര്‍ ഈ സ്ഥലത്തെ വിളിക്കുന്നത്. ഇതൊരു ജൈന ക്ഷേത്രമായിരുന്നു എന്നൊന്നും നാട്ടുകാര്‍ക്കറിയില്ല. അവര്‍ ദേവീ ക്ഷേത്രമായാണ് കാണുന്നത്. ഇവിടെ ദിവസവും ക്ഷേത്രപൂജകള്‍ നടക്കുന്നുണ്ട്. അതിനായി പൂജാരി മലകയറി വരാറുണ്ട്. ഇപ്പോള്‍ ദേവസ്വം ബോര്‍ഡിന്‍െറ നിയത്രന്തണത്തിലാണ് ക്ഷേത്രമെങ്കിലും പ്രദേശത്തിന്‍െറ സംരക്ഷണം മുഴുവന്‍ കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ്.


പാറയുടെ മുകളിലത്തെിയാല്‍ താഴ്വരയിലെ ദൃശ്യം മനോഹരമാണ്. മുകളില്‍ ക്ഷേത്രത്തിന് മുന്നിലായി ഒരു കുളവുമുണ്ട്. ദൂരെ മാര്‍ത്താണ്ഡം പട്ടണത്തിന്‍െറയും താമ്രപര്‍ണി നദിയുടെയും ദൃശം കാണാം. പാറയുടെ ഇടുക്കിലൂടെ ഗുഹാവഴിയലൂടെ ഉര്‍ന്നു വേണം ക്ഷേത്രത്തിലത്തൊന്‍. ഒരു യാത്രികനും നിരാശ നല്‍കുന്ന സ്ഥലമല്ല ചിതറാല്‍. ഇനി കന്യാകുമാരിക്ക് പോകുമ്പോള്‍ ചിതറാല്‍ സന്ദര്‍ശിക്കാന്‍ മടിക്കേണ്ട.


യാത്ര
തിരുവനന്തപുരത്തുനിന്നും മാര്‍ത്താണ്ഡത്ത് എത്തി അവിടെ നിന്നും ചിതറാലിലേക്ക് പോകാം. 51 ക.മി.
താമസം
തൊട്ടടുത്ത ടൗണായ മാര്‍ത്താണ്ഡത്താണ് താമസിക്കാന്‍ സൗകര്യമുള്ളത്. വിവിധ നിലവാരത്തിലുള്ള താമസ സൗകര്യം ഇവിടെ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story