Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2013 9:26 PM IST Updated On
date_range 22 Jan 2013 9:26 PM ISTമഞ്ഞൂര്‍; ഊട്ടിയിലേക്കൊരു നിഗൂഢ വഴി
text_fieldsbookmark_border
മലയാളിയുടെ ഏറ്റവും പ്രിയ ഹില്‍സ്റ്റേഷനായ ഊട്ടിയിലത്തൊന്‍ വഴികള്‍ പലത്. ഗൂഡല്ലൂരിന്‍െറ തിരക്കേറിയ വീഥികള്‍ മുതല്‍ മസിനഗുഡിയുടെ മദിപ്പിക്കും പാതയും മലപ്പുറം ജില്ലയുടെ അതിര്‍ത്തി കാടുകളില്‍ നിന്നുള്ള ട്രക്കിങ് പാതകള്‍ വരെ ഇതില്‍ ചിലതാണ്.
ഊട്ടിയില്‍ തീരുന്ന മറ്റൊരു വഴിത്താരയാണ് ഇനി പറയുന്നത്. മഞ്ഞൂര്‍ വഴി ഊട്ടിയിലേക്കൊരു യാത്ര. പാലക്കാട് ജില്ലയിലെ അഗളിയില്‍നിന്ന് മുള്ളി-മഞ്ഞൂര്‍-ഊട്ടി... അതാണ് റൂട്ട്.
മഞ്ഞുപതുച്ചു കിടക്കുന്ന നാടന്‍ സുന്ദരിയാണ് മഞ്ഞൂര്‍. അഭൗമ സൗന്ദര്യമാണ് നീലഗിരിത്താഴ്വരയിലെ ഈ ഗ്രാമത്തെ വശ്യമനോഹരിയാക്കുന്നത്.
കുറഞ്ഞ ഇടവേളക്കിടയിലെ രണ്ടാമതൊരു ഊട്ടി യാത്രക്കു പുറപ്പെട്ടാന്‍ കാരണവും മഞ്ഞൂരിനെ അടുത്തറിയാനുള്ള മോഹമായിരുന്നു. കോഴിക്കോടു നിന്ന് രാവിലെ 6.30നു പുറപ്പെട്ട പാലക്കാട് ബസ് കൃത്യം രണ്ടു മണിക്കൂര്‍ സഞ്ചരിച്ച് പെരിന്തല്‍മണ്ണയില്‍. അവിടെ നിന്ന് കൂട്ടുകാരായ നാല്‍വര്‍ സംഘത്തിനൊപ്പം കാറില്‍ മഞ്ഞൂര്‍ വഴി ഊട്ടിപ്പട്ടണത്തിലേക്ക്. ചോദിച്ചു ചോദിച്ചു പോകാമെന്ന മട്ടില്‍ യാത്ര.
പാലക്കാട് റൂട്ടില്‍ മണ്ണാര്‍ക്കാട് പിന്നിട്ട് മുക്കാലിയില്‍. ഇവിടെ നിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞാല്‍ ദേശീയോദ്യാനം സൈലന്‍റ്വാലിയിലേക്ക് പോകാം. ഞങ്ങള്‍ നേരെ വിട്ടു. ചാവടിയൂര്‍ പാലത്തില്‍ ആദ്യ സ്റ്റോപ്. അഗളി - പുതൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചാവടിയൂര്‍പാലത്തിനു നാലു വയസ്സായിട്ടേയുള്ളൂ. കീഴെ ഭവാനി ക്ഷീണിച്ചൊഴുകുന്നു. അട്ടപ്പാടിയില്‍ കൂറ്റന്‍ കാറ്റാടിയന്ത്രങ്ങള്‍ക്കരികിലൂടെ കാര്‍ ഒഴുകി നീങ്ങി. പിന്നെ മൂന്നു കിലോമീറ്ററോളം ദുര്‍ഘടപാത. കല്‍ച്ചീളുകള്‍ നിറഞ്ഞ പാത താണ്ടിവേണം മുള്ളിയിലത്തൊന്‍. ടയര്‍ പഞ്ചറാകാതിരുന്നാല്‍ ഭാഗ്യം.
.jpg)
12.15 ന് മുള്ളിയില്‍. ഇവിടം മുതല്‍ ‘മദ്രാസ് സ്റ്റേറ്റ്’ ആണെന്ന് ഓര്‍മപ്പെടുത്തുന്ന പഴയൊരു അതിര്‍ത്തിശില പാതയോരത്തുണ്ട്. ചായയും വടയും കഴിച്ച് അതിര്‍ത്തി കടന്നു. മുള്ളി കടക്കാന്‍ തമിഴ്നാട് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ നിന്ന് അനുമതി വേണം. 50 രൂപ കൊടുത്താല്‍ കാര്യം നടക്കും.
ഈ റൂട്ടില്‍ അല്‍പമകലെ ബറളിക്കാട് ബോട്ടിംഗ് കേന്ദ്രമുണ്ട്. വനപാതയിലൂടെ അരമണിക്കൂര്‍ യാത്ര. ഇവിടം വിജനമാണ്. ഊഞ്ഞാലുകള്‍ തൂങ്ങിക്കിടക്കുന്ന അരയാലുകള്‍ക്കരികെ കൊട്ടവഞ്ചികള്‍ അടുക്കിവെച്ചിരിക്കുന്നു.മോഹിപ്പിക്കുന്ന വിശാലമായ പുഴ. മഴ പെയ്തതിന്‍െറ ലക്ഷണമുണ്ട്. കലങ്ങിമറിഞ്ഞിട്ടുണ്ടെങ്കിലും പക്ഷേ, ഭവാനി ശാന്തയാണ്. ബോര്‍ഡില്‍ കുറിച്ചുവെച്ച നമ്പറില്‍ (94433 84982, 90470 51011) ഡയല്‍ ചെയ്തപ്പോള്‍ മറുതലക്കല്‍ തമിഴ് മറുപടി. ‘ശനിയും ഞായറും മാത്രമേ ബോട്ടിംഗ് ഉള്ളൂ...’ പിന്നെ രക്ഷയില്ല. ആശ്വാസത്തിന് ആ ഊഞ്ഞാലുകളില്‍ അല്‍പം ആടി. കുഞ്ഞുനാളുകളിലെ സന്തോഷങ്ങളെ ആയത്തില്‍ തൊട്ടപ്പോള്‍ ബോട്ടിംഗ് സാധിക്കാത്തിന്‍െറ സങ്കടം മാറി. പിന്നെയും വിജനവഴികളിലൂടെ യാത്രതുടര്‍ന്നു. ബറളിക്കാട് നിന്ന് മഞ്ഞിന്‍െറ ഊര് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. പാതക്കിരുവശവും വൈദ്യുതി വേലികള്‍. ചെറുതായി ആനപ്പേടിയുണ്ട്. പക്ഷേ, വഴിയിലൊന്നും ആനയെ കണ്ടില്ല. സന്ധ്യാ നേരങ്ങളിലാണ് അധികവും കരിവീരന്‍മാരിറങ്ങുന്നത്. ഈ വഴി യാത്ര തിരിക്കുമ്പോള്‍ വെള്ളവും അത്യാവശ്യം ഭക്ഷണവും കൂടെ കരുതുന്നത് നല്ലതാണ്. ഇല്ളെങ്കില്‍ വിശപ്പിന്‍െറ വിളിക്കുത്തരം നല്‍കാന്‍ ഒരു കടപോലും വഴിപോക്കരെയും കണ്ടുകിട്ടാന്‍ പ്രയാസം.
ഈ വഴിയുള്ള യാത്ര ഒരു ¤്രത്യക അനഭൂതിയാണ് പകര്‍ന്നത്. തിരക്കു പിടിച്ച ജീവിതത്തില്‍ നിന്നു മാറി ശുദ്ധവായു ശ്വസിച്ച് മലഞ്ചെരിവുകളിലെ വിജനപാതയിലൂടങ്ങനെ... 17 കിലോമീറ്ററില്‍ 43 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വേണം മഞ്ഞൂരിലത്തൊന്‍. സ്വസ്ഥമായി ഡ്രൈവ് ചെയ്യാം. വഴിയില്‍ ഞങ്ങളെ കടന്നു പോയത് രണ്ടു മൂന്ന് ബൈക്കുകള്‍ മാത്രം. 39ാം വളവിനടുത്താണ് കുന്ത പവര്‍ ഹൗസ്. അവിടെ നിന്ന് 12 കിലോമീറ്റര്‍ അകലെ പെന്‍സ്റ്റോക്ക് വ്യൂ പോയന്‍റ്. ഇവിടെ സഞ്ചാരികളെ അനുവദിക്കുന്നില്ല. ഒന്നുശ്രമിച്ചെങ്കിലും കാവല്‍ പൊലീസ് ഞങ്ങളെ തിരിച്ചു വിട്ടു.
.jpg)
മഞ്ഞൂരിനത്തെുന്നതിനു മുമ്പാണ് അന്നമലൈ കോവില്‍. പച്ചവിരിച്ച കുന്നിന്‍ പുറത്തിന്‍െറ മനോഹാരിതയില്‍ ഒരു ക്ഷേത്രം. ചിത്തിര നാളില്‍ ഇവിടെ അന്നവിതരണമുണ്ട്. ചുറ്റും മഞ്ഞണിഞ്ഞു കിടപ്പാണ് മലനിരകള്‍. വ്യൂ പോയന്‍റില്‍ നിന്ന് കോയമ്പത്തൂര്‍ നഗരത്തിന്‍െറ ദീപപ്രഭ കാണാം. കുറച്ചകലെ കാരറ്റുപാടങ്ങളില്‍ തൊഴിലാളികള്‍ കര്‍മനിരതരാണ്. കുന്നിനു താഴേക്ക് ഒതുക്കുകല്ലുകള്‍ ഇറങ്ങിച്ചെല്ലുന്നത് ശിവപ്രതിഷ്ഠയുള്ള ഗുഹയിലേക്ക്. ഒരു കിലോമീറ്റര്‍ ഇറങ്ങണം. വഴിയിലുടനീളം വിവിധ വിഗ്രഹങ്ങള്‍ കാണാം.
അന്നമലയില്‍ നിന്ന് 15 മിനിറ്റ് യാത്രയേ വേണ്ടിവന്നുള്ളൂ മഞ്ഞൂരിലേക്ക്. കുറച്ചു കടകളും ബസ് സ്റ്റാന്‍റുമുള്ള ചെറിയ അങ്ങാടി. സ്കുള്‍ വിട്ട് മടങ്ങുന്ന കുട്ടികളുടെ ചെറു കൂട്ടങ്ങള്‍ ആളനക്കം കൂട്ടിയിട്ടുണ്ട്. അങ്ങാടിയിലെ മസ്ജിദ് ഇമാം ഉമറുല്‍ ഫാറൂഖ് ഗ്രാമവിശേഷങ്ങള്‍ പറഞ്ഞു തന്നു. മലപ്പുറം കോട്ടക്കല്‍ പറപ്പൂരില്‍ നിന്ന് 1982ല്‍ മഞ്ഞൂരിന്‍െറ മടിത്തട്ടിലേക്ക് കുടിയേറിയതാണ് ഇദ്ദേഹം. കൃഷി മോശമായപ്പോള്‍ തിരുപ്പൂരിലെ ബനിയന്‍ ഫാക്ടറികളിലേക്കും മറ്റും തൊഴില്‍ തേടി കുടുംബങ്ങള്‍ പോയപ്പോള്‍ ഇവിടെ മഹല്ലിനു കീഴില്‍ 50 ഓളം കുടുംബങ്ങളേ അവശേഷിക്കുന്നുള്ളൂ. ജനവാസം കുറഞ്ഞ്, സഞ്ചാരികള്‍ അധികം എത്തിപ്പെട്ടിട്ടില്ലാത്ത ഈ സുന്ദരഗ്രാമം വിട്ട് ഊട്ടിയിലേക്ക് പോകാന്‍ ആരും ഒന്നു ശങ്കിക്കും. മഞ്ഞു പെയ്യുന്ന രാവുകളും കുളിരു കോരുന്ന പുലര്‍കാലങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഭക്ഷണം കഴിച്ച് മഞ്ഞൂരിനോട് വിട പറയുമ്പോള്‍ മഴ നൂലിട്ടു തുടങ്ങിയിരുന്നു.
.jpg)
മഞ്ഞൂരില്‍ നിന്ന് വീണ്ടും 22 ഹെയര്‍പിന്‍ വളവുകള്‍ നിറഞ്ഞ പാതയാണ് ഊട്ടിയിലേക്ക്. ഇടതുവശത്തൂടെ എമറാള്‍ഡ് റൂട്ടില്‍ യാത്ര സുഖകരമാണ്. നാല് കിലോമീറ്റര്‍ അധികം സഞ്ചരിക്കണമെന്നു മാത്രം. ആറു മണിക്ക് എടക്കാട് എത്തുമ്പോള്‍ നല്ല മഴയായിരുന്നു. എമറാള്‍ഡിലത്തെിയപ്പോഴാണ് മഴ മാറിയത്. ഇവിടെ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ ഡാം സൈറ്റുണ്ട്. ഇരുട്ട് പിടിച്ചതുകൊണ്ട് ഡാം ഉപേക്ഷിച്ച് ഊട്ടിയുടെ സുഖലാളനയിലേക്ക് ഇറങ്ങിച്ചെന്നു. മഞ്ഞില്‍ കുതിര്‍ന്ന പ്രിയനഗരിയില്‍ രാത്രി കനത്തിരിക്കുന്നു.
യാത്രാമാര്‍ഗം
മണ്ണാര്‍ക്കാട്-അട്ടപ്പാടി -അഗളി-കോട്ടത്തറ വഴി മുള്ളിയിലത്തൊം. ചെക്പോസ്റ്റ് കടന്ന് ഇടതുവഴിയിലൂടെ മഞ്ഞൂരിലേക്ക്. മഞ്ഞൂരില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ ഊട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story