അവധിക്കാലം ആസ്വദിക്കാം
text_fieldsവേനലവധി തീര്‍ന്ന് സ്‌കൂള്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ഒരു മാസമേ ബാക്കിയുള്ളൂ. അവധിക്കാല ആഘോഷങ്ങളില്‍ ഒരു യാത്ര എന്തായാലും ഉണ്ടാകണം. വിനോദയാത്രയാവാം, പഠനയാത്രയാവാം. ടൂറെന്നു കേള്‍ക്കുമ്പോഴേക്കും ഊട്ടിയും കൊടൈക്കനാലും മൈസൂരും പോകാന്‍ പെട്ടിയെടുക്കല്ളേ. ചെറിയ ചില യാത്രകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കുട്ടികളെയും കൂട്ടി പോകാന്‍ ഒരുപാട് കാശുമുടക്കിയുള്ള പല യാത്രകളെക്കാളും പ്രാധാന്യമുണ്ട് ഈ ചെറുയാത്രകള്‍ക്ക്.
വീടിനടുത്ത പ്രദേശത്തുള്ള മലമുകള്‍, കാട്, കായലോരം, ചരിത്രസ്മാരകം, വ്യവസായ കേന്ദ്രം, പാത്രനിര്‍മാണം പോലെയുള്ള പരമ്പരാഗത കുടില്‍വ്യവസായ കേന്ദ്രം, ശാസ്ത്രമ്യൂസിയം... യാത്രകള്‍ക്കും സന്ദര്‍ശനത്തിനും പറ്റിയ സ്ഥലങ്ങള്‍ ഇഷ്ടംപോലെ.
പൊന്മുടി
തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പൊന്മുടി. സമുദ്ര നിരപ്പില്‍നിന്ന് 610 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശത്ത് മിക്കവാറും എല്ലാ സമയവും തണുപ്പും മഞ്ഞുമാണ്. ശാന്തമായ കാലാവസ്ഥയും പച്ചപ്പ് വാരിവിതറിയ കാഴ്ചകളും തേയിലത്തോട്ടങ്ങളും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. സാഹസികര്‍ക്കായി ട്രക്കിങ്ങിനും കാട്ടിലൂടെ കാല്‍നടക്കും സൗകര്യമുണ്ട്. 2000 അടി ഉയരത്തില്‍ നില്‍ക്കുന്ന അഗസ്ത്യകൂടമാണ് ഈ പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. മീന്‍മുട്ടി വെള്ളച്ചാട്ടം മറ്റൊരു പ്രധാന ആകര്‍ഷണമാണ്.
തെന്മല
ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി തെന്മലയിലാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ്.1984 ലാണ് ചെന്തുരുണി വന്യജീവിസങ്കേതം നിലവില്‍വന്നത്.അപൂര്‍വങ്ങളായ ധാരാളം സസ്യങ്ങള്‍ ഇവിടെയുണ്ട്. തെന്മല അണക്കെട്ടിന്‍െറ ജലസംഭരണിയും സമീപപ്രദേശങ്ങളിലുള്ള വനങ്ങളും ചേര്‍ന്ന് 171 ച.കി.മീ വിസ്തീര്‍ണം ഉള്ളതാണ് ഈ വന്യജീവി സങ്കേതം. ഏഷ്യയിലെ ആദ്യത്തെ ബട്ടര്‍ഫൈ്ള പാര്‍ക്ക് ഇതിനടുത്താണ്.
പാതിരാമണല്‍
വേമ്പനാട് കായലിനോട് ചേര്‍ന്ന ചെറിയ ദ്വീപാണ് പാതിരാമണല്‍.അപൂര്‍വങ്ങളായ ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്. തണ്ണീര്‍മുക്കത്തിനും കുമരകത്തിനും ഇടയിലായാണ് ബോട്ടുമാര്‍ഗം എത്താവുന്ന ഈ ദ്വീപ് കിടക്കുന്നത്.
തേക്കടി
പെരിയാര്‍ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാര്‍ നദിക്കു കുറുകെ അണകെട്ടിയപ്പോള്‍ രൂപംകൊണ്ടതാണ് തടാകം. തടാകത്തിലെ ബോട്ടിങ്ങാണ് പ്രധാന ആകര്‍ഷണം. പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്‍െറ സഹായ വനപ്രദേശത്താണ് തേക്കടി തടാകം.
മൂന്നാര്‍
സഞ്ചാരികളുടെ സ്വപ്നഭൂമിയെന്നറിയപ്പെടുന്ന മൂന്നാര്‍ ഇടുക്കി ജില്ലയിലാണ്. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍. മാട്ടുപ്പെട്ടി ഡാം, എക്കോ പോയന്‍റ്, കുണ്ടള ഡാം, ടോപ് സ്റ്റേഷന്‍, ആനയിറങ്ങല്‍ ഡാം എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
ആലപ്പുഴ ബീച്ച്, കായല്‍
ആലപ്പുഴ പട്ടണത്തിന്‍െറ പടിഞ്ഞാറ് ഭാഗത്തുള്ള കടല്‍ത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പ്രശസ്ത ആലപ്പുഴ കടല്‍പാലം , ആലപ്പുഴ ലൈറ്റ് ഹൗസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു. വേമ്പനാട്ട് കായലിലൂടെയുള്ള ബോട്ടുയാത്ര വിദേശീയരുള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.