Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightകോഴിക്കോട്...

കോഴിക്കോട് -ഒറ്റനോട്ടത്തില്‍

text_fields
bookmark_border
കോഴിക്കോട് -ഒറ്റനോട്ടത്തില്‍
cancel

മലബാറിലെ ആദ്യ ജലവൈദ്യുതി പദ്ധതി കുറ്റ്യാടിയിലാണ് നിലവില്‍ വന്നത്.

പ്രസിദ്ധ സ്ഥലങ്ങള്‍
- ഫറോക്ക്: ഓടുവ്യവസായത്തിന് പേരുകേട്ട സ്ഥലം.
- കല്ലായി: തടിവ്യവസായത്തിന് പ്രസിദ്ധമായ സ്ഥലമാണിത്.
- കോഴിക്കോട്: സാമൂതിരിയുടെ ആസ്ഥാനം. കുരുമുളക്, ആനക്കൊമ്പ്, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ വാങ്ങാന്‍ ചൈനക്കാര്‍ 14ാം നൂറ്റാണ്ടിലും അറബികള്‍ അതിനുമുമ്പും കോഴിക്കോടുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്നു.
- പെരുവണ്ണാമൂഴി: ജലസേചനത്തിനുള്ള കുറ്റ്യാടി അണക്കെട്ട് സ്ഥിതിചെയ്യുന്ന സ്ഥലം. മുതലവളര്‍ത്തല്‍ കേന്ദ്രം, പക്ഷിസങ്കേതം, ദേശീയ നേതാക്കളുടെ സ്മരണക്കായുള്ള വൃക്ഷങ്ങളുടെ തോട്ടം എന്നിവയും ഇവിടെയുണ്ട്.
- കക്കയം: മലബാറിലെ ജലവൈദ്യുതിനിലയം സ്ഥിതിചെയ്യുന്ന സ്ഥലം. ഉരക്കുഴി വെള്ളച്ചാട്ടത്തിന്‍െറ ഉദ്ഭവസ്ഥലം.
- വള്ളിക്കുന്ന് ബീച്ച്: തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞ കടല്‍ത്തീരം. വള്ളിക്കുന്ന് ബീച്ചിനടുത്താണ് കടലുണ്ടി പക്ഷിസങ്കേതം.
- എസ്.എം സ്ട്രീറ്റ് അഥവാ മിഠായിത്തെരുവ്: പ്രധാന വ്യാപാരകേന്ദ്രം. കോഴിക്കോടന്‍ ഹല്‍വക്ക് പ്രസിദ്ധമായ സ്ഥലം.
- കാപ്പാട്: കാപ്പാട് കടല്‍ത്തീരത്താണ് വാസ്കോഡഗാമ 1498 മേയ് 27ന് കപ്പലിറങ്ങിയത്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം. കോഴിക്കോട്ടുനിന്ന് 16 കി.മീ. ദൂരം.
- വടകര: വടക്കന്‍പാട്ടുകളിലെ വീരനായകന്‍ തച്ചോളി ഒതേനന്‍െറ ജന്മസ്ഥലം. ഇന്ന് വ്യാപാരകേന്ദ്രമാണ്. കോട്ട നദിയുടെ വടക്കേക്കരയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് വടകര (വടക്കേക്കര) എന്ന് പേര് ഈ സ്ഥലത്തിന് സിദ്ധിച്ചത്.
- ബേപ്പൂര്‍: പുരാതന കേരളത്തിന്‍െറ തുറമുഖങ്ങളിലൊന്ന്. കോഴിക്കോട്ടുനിന്ന് 9.65 കി.മീ. ദൂരം. ടിപ്പു സുല്‍ത്താന്‍ ഈ നഗരത്തിന് ‘സുല്‍ത്താന്‍പട്ടണം’ എന്ന് പേരിട്ടിരുന്നു. ബോട്ടുനിര്‍മാണം, മത്സ്യബന്ധനകേന്ദ്രം എന്നിവക്ക് പ്രാചീനകാലം മുതല്‍ പ്രസിദ്ധം.
- പഴശ്ശിരാജ മ്യൂസിയം: കോഴിക്കോട്ടുനിന്ന് അഞ്ച് കി.മീ. ദൂരത്തില്‍ ഈസ്റ്റ്ഹില്ലിലാണ് ഈ മ്യൂസിയം. പ്രാചീന കേരള ചരിത്രത്തിന്‍െറ അവശേഷിപ്പുകള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
- മാഹി: ജില്ലയുടെ വടക്കേ അതിര്‍ത്തിയിലുള്ള മാഹി ഇപ്പോള്‍ പുതുച്ചേരിയുടെ (കേന്ദ്രഭരണപ്രദേശം) ഭാഗമാണ്. വിശുദ്ധ ത്രേസ്യയുടെ ദേവാലയം ഇവിടെ സ്ഥിതിചെയ്യുന്നു.
- ഇരിങ്ങല്‍: സാമൂതിരിയുടെ സൈനികനായിരുന്ന കുഞ്ഞാലി മരക്കാരുടെ ജന്മസ്ഥലം. ഇപ്പോള്‍ പുരാവസ്തു വകുപ്പിന്‍െറ കീഴിലാണ്.

ഔദ്യോഗിക വെബ്‌സൈറ്റ്‌: www.kozhikode.nic.in
DTPC
website: www.dtpckozhikode.com
Email: info@dtpckozhikode.com
Phone: 0495 2720012

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story