മലപ്പുറം -ഒറ്റനോട്ടത്തില്‍
text_fieldsഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ല. കേരളത്തിലെ ആദ്യ റെയില്‍വേ ലൈനാണ് തിരൂര്‍-ബേപ്പൂര്‍. മലപ്പുറത്തെ പൊന്നാനി ‘കേരളത്തിലെ മക്ക’ എന്നറിയപ്പെടുന്നു
പ്രസിദ്ധ സ്ഥലങ്ങള്‍
- കോട്ടക്കല്‍: പ്രശസ്തമായ ആര്യവൈദ്യശാല, ആയുര്‍വേദ കോളജ്, ഇന്ത്യയിലെ ഏക ഗവ. ആയുര്‍വേദ മനോരോഗാശുപത്രി എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു
- തിരുനാവായ: ഭാരതപ്പുഴയുടെ തീരത്ത് പെരുമാക്കന്മാരുടെ മാമാങ്കവേദി. ഇവിടെയാണ് മാഘമകം എന്ന മാമാങ്ക മഹോത്സവം നടത്തിയിരുന്നത്. 12 വര്‍ഷത്തിലൊരിക്കലാണ് മാമാങ്കം ആഘോഷിച്ചിരുന്നത്. 1755ല്‍ അവസാനത്തെ മാമാങ്കം നടന്നു.
- പൊന്നാനി: കേരളത്തിലെ ഏറ്റവും പഴക്കംചെന്ന തുറമുഖങ്ങളിലൊന്ന്. മത്സ്യബന്ധനകേന്ദ്രം.
- മലപ്പുറം: പുരാതന കാലങ്ങളില്‍ സാമൂതിരിമാരുടെ സൈനിക ആസ്ഥാനം. മലബാര്‍ സ്പെഷല്‍ പൊലീസിന്‍െറ ആസ്ഥാനമാണിവിടം.
- പറമ്പിക്കുളം വന്യജീവിസങ്കേതം: ലോകത്തിലെ ഏറ്റവും വലിയ തേക്കായ ‘കന്നിമരം’ എന്ന തേക്കുള്ളത് ഇവിയൊണ്.
ആഢ്യന്‍പാറ: ഇവിടെ മനോഹരമായ വെള്ളച്ചാട്ടം കാണാം.
- കൊടികുത്തിമല: ‘മലപ്പുറത്തിന്‍െറ ഊട്ടി’ എന്ന വിശേഷണമുള്ള കൊടികുത്തിമല സമുദ്രനിരപ്പില്‍നിന്ന് 1500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നു.
- പെരുമ്പടപ്പ്: കൊച്ചി രാജാക്കന്മാരുടെ സ്വരൂപം ഇവിടെയാണ്.
- നിലമ്പൂര്‍: തേക്ക്, മുള തുടങ്ങിയവ സമൃദ്ധമായുണ്ട്. ലോകത്തിലെ ഏറ്റവും പുരാതന തേക്കുതോട്ടമായ കനോലി പ്ളോട്ട് ഇവിടെയാണ്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന തേക്ക് ഇവിടെ വളരുന്നു.
- തുഞ്ചന്‍പറമ്പ്: ഭാഷാ ആചാര്യനായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍െറ ജന്മസ്ഥലം. ഇവിടെ തുഞ്ചന്‍ സ്മൃതിമണ്ഡപം കാണാം. കിളിപ്പാട്ടിനെ ഓര്‍മപ്പെടുത്തിക്കൊണ്ട് ഒരു തത്തയുടെ ശില്‍പവും ഇവിടെ സ്ഥാപിച്ചിരിക്കുന്നു.
വിവരങ്ങള്‍ക്ക്
ഔദ്യോഗിക വെബ്‌സൈറ്റ്: www.malappuram.nic.in
DTPC
Office: 0483 2731504
EMail: info@dtpcmalappuram.com
www.malappuramtourism.org

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.