യാത്ര മലയോര റെയില്‍വേയില്‍!
text_fieldsമഞ്ഞിന്‍െറ ശിരോവസ്ത്രമണിഞ്ഞു നില്‍ക്കുന്ന നീലഗിരി കുന്നുകളിലൂടെയും ഹിമാലയന്‍ താഴ്വാരങ്ങളിലൂടെയും ഒരു ട്രെയിന്‍ യാത്ര.
അതും പഴമയുടെ ഓര്‍മ നല്‍കുന്ന, ആവി തുപ്പുന്ന ലോകപ്രസിദ്ധ കളിത്തീവണ്ടിയില്‍ (ടോയ് ട്രെയിന്‍).
സഞ്ചാരിയുടെ മനസ്സിലെ ഒരിക്കലും മായാത്ത യാത്രാനുഭവമായിരിക്കും ഈ പൈതൃകവണ്ടിയിലൂടെയുള്ള യാത്ര.
ഇന്ത്യയിലെ മലയോര മേഖലകളില്‍ നിലവിലുള്ള തീവണ്ടിപാതകളെ മലയോര റെയില്‍വേ (Mountain Railways of India) എന്നാണ് പറയുന്നത്. ഡാര്‍ജീലിങ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മലയോര റെയില്‍വേ, കല്‍ക്ക-ഷിംല മലയോര റെയില്‍വേ എന്നിവ യുനെസ്കോയുടെ ഇന്ത്യയിലെ ലോക പൈതൃകസ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചവയാണ്. മികച്ച സാങ്കേതികവിദ്യയും രൂപഘടനയുമാണ് ഇവയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കുന്നിന്‍പുറങ്ങളിലൂടെ മികച്ച വൈദഗ്ധ്യത്തോടെയാണ് ഇവയുടെ നിര്‍മാണം. ഈ അവധിക്കാലത്തെ യാത്ര കുടുംബസമേതം കളിത്തീവണ്ടിയിലായാലോ?
ഡാര്‍ജീലിങ്ങിലെ ഹിമാലയന്‍കാഴ്ചകള്‍
പശ്ചിമ ബംഗാളിന്‍െറ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയ പര്‍വതനിരകളുടെയും മടിത്തട്ടില്‍ ഗാഢനിദ്രയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍ സ്റ്റേഷനാണ് ഡാര്‍ജീലിങ്. വര്‍ണമനോഹരിയായ പ്രകൃതിയുടെ നിറകാഴ്ചയൊരുക്കുന്ന ഡാര്‍ജീലിങ് ഹിമാലയന്‍ റെയില്‍വേയാണ് പ്രധാന ആകര്‍ഷണം. സംസ്ഥാനത്തെ പട്ടണങ്ങളായ സിലിഗുരി, ഡാര്‍ജീലിങ് എന്നിവയെ ബന്ധിപ്പിക്കുന്ന പാതയാണിത്. 1999ലാണ് ഇത് ലോക പൈതൃക സ്മാരകമായി യുനെസ്കോ അംഗീകരിച്ചത്.
photo: en.wikipedia.org
ട്രെയിന്‍ സമയം
ഡാര്‍ജീലിങ് ഹിമാലയന്‍ റെയില്‍വേ സഞ്ചാരികള്‍ക്കായി പല സമയങ്ങളിലായി മൂന്ന് ടോയ് ട്രെയിനുകള്‍ ഈ പാതയിലൂടെ ഓടിക്കുന്നുണ്ട്. നീരാവി എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന ജോയ് റൈഡ്സ്, ജംഗ്ള്‍ സഫാരി ഹോളിഡേ ട്രെയിന്‍ എന്നിവയിലെ യാത്രയാണ് ആകര്‍ഷകം. ഫസ്റ്റ് ക്ളാസ് ടിക്കറ്റിന് 247 രൂപയും സെക്കന്‍ഡ് ക്ളാസിന് 47 രൂപയുമാണ്. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ ടിക്കറ്റ് നേരത്തേ ബുക് ചെയ്യണം.
കാലാവസ്ഥ
ചൂടും ഈര്‍പ്പവുമുള്ള വേനല്‍, തണുപ്പുള്ള ശൈത്യവുമുള്‍പ്പെടെ നാല് കാലാവസ്ഥകളാണ് പശ്ചിമ ബംഗാളില്‍. വിനോദസഞ്ചാരികള്‍ക്കും ഒഴിവുയാത്രകള്‍ക്കും ഡാര്‍ജീലിങ് സന്ദര്‍ശിക്കാനുള്ള ഏറ്റവും അനുയോജ്യ സമയം സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ്. ഈ കാലയളവില്‍ 20 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലാകും താപനില.
എത്തിപ്പെടാന്‍
സിലിഗുരിയില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള ബാഗ്ദോഗ്രാ എയര്‍പോര്‍ട്ടാണ് എറ്റവും സമീപത്തുള്ള വിമാനത്താവളം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളായ ന്യൂഡല്‍ഹി, ഗുവാഹതി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് വിമാനങ്ങള്‍ ലഭ്യമാണ്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ന്യൂ ജല്‍പെയ്ഗുരി റെയില്‍വേ സ്റ്റേഷനില്‍നിന്ന് സിലിഗുരിയിലേക്ക് എട്ട് കിലോമീറ്റര്‍ ദൂരമേയുള്ളൂ. റോഡ് മാര്‍ഗവും നഗരത്തിലത്തൊം.
നീലഗിരിക്കുന്നുകളില്‍
നീലഗിരിയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ് ടോയ് ട്രെയിനില്‍ ഊട്ടിപ്പട്ടണത്തിലേക്കൊരു യാത്ര.
മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വഴി ഉദഗമണ്ഡലത്തിലേക്കുള്ള (ഊട്ടി) ഈ പാത നീലഗിരി മലനിരകളിലൂടെയാണ് നിര്‍മിച്ചിരിക്കുന്നത്.
മണിക്കൂറില്‍ ശരാശരി 10.4 കിലോമീറ്റര്‍ വേഗതയില്‍ മാത്രം സഞ്ചരിക്കുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിനാണിത്.
സമുദ്രനിരപ്പില്‍നിന്ന് 330 മീറ്റര്‍ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റര്‍ അകലെ സമുദ്രനിരപ്പില്‍നിന്ന് 22,000 മീറ്റര്‍ ഉയരത്തിലുള്ള ഊട്ടിയിലേക്കുള്ള നാലര മണിക്കൂര്‍ യാത്രയിലെ കാഴ്ചകള്‍ മനോഹരമാണ്. റാക് (പല്‍ചക്രങ്ങള്‍) റെയില്‍വേ പാതകള്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു തീവണ്ടി പാതയാണിത്. 16 തുരങ്കങ്ങളും 100ഓളം പാലങ്ങളുമാണ് യാത്രയില്‍ സഞ്ചാരിയെ കാത്തിരിക്കുന്നത്.
ട്രെയിന്‍ സമയം
റാക് പാതയില്‍ ദിവസേന ഒരു ജോടി ട്രെയിനുകളാണ് ഓടുന്നത്. ഇത് മേട്ടുപ്പാളയത്തുനിന്ന് 7.10ന് പുറപ്പെട്ട് ഊട്ടിയില്‍ 12ന് എത്തും. ഉച്ചക്ക് രണ്ടിന് ഊട്ടിയില്‍നിന്ന് പുറപ്പെട്ട് 5.35ന് മേട്ടുപ്പാളയത്തത്തെും. രാവിലെ 6.45ന് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കല്ലാര്‍, അടര്‍ലി, ഹില്‍ഗ്രോവ്, റണ്ണിമേട്, കാതേരി, കൂനൂര്‍, വെല്ലിങ്ടണ്‍, അറവങ്കാട്, കേറ്റി, ലൊവദാലെ എന്നിവയാണ് ഇടക്കുള്ള സ്റ്റേഷനുകള്‍. മേട്ടുപ്പാളയം പിന്നിട്ട് കുറച്ച് ദൂരം കഴിഞ്ഞാല്‍ റാക് ആന്‍ഡ് പിനിയിന്‍ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെ പഴക്കം ചെന്ന ആവി എന്‍ജിന്‍കൊണ്ടാണ് വണ്ടി ഓടുന്നത്. കൂനൂര്‍ മുതല്‍ ഊട്ടി വരെ ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഏപ്രില്‍-മേയ് മാസങ്ങളില്‍ വേനല്‍ക്കാല പ്രത്യേക ട്രെയിനുണ്ട്. ഇത് മേട്ടുപ്പാളയത്തുനിന്ന് 9.30ന് പുറപ്പെട്ട് ഊട്ടിയില്‍ 12.15ന് എത്തും.
ഇന്ത്യന്‍ റെയില്‍വേയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക് ചെയ്യാം. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ ടിക്കറ്റ് എപ്പോഴും വെയ്റ്റിങ് ലിസ്റ്റ് ആയിരിക്കും. മൂന്ന് ബോഗികളേയുള്ളൂ ഈ കുഞ്ഞു ട്രെയിനിന്. ആകെ 140 സീറ്റുകള്‍. ഫസ്റ്റ്ക്ളാസില്‍ 16 സീറ്റുകള്‍. സീറ്റുകളുടെ അഭാവമാണ് എപ്പോഴും ഈ ട്രെയിനില്‍ ടിക്കറ്റ് ക്ഷാമം അനുഭവപ്പെടാന്‍ കാരണം. 15 രൂപയാണ് ഓര്‍ഡിനറി ടിക്കറ്റ്. റിസര്‍വേഷന്‍ ചാര്‍ജ് അടക്കം 30 രൂപ. ഫസ്റ്റ്ക്ളാസിന് 185 രൂപ.
garnishednonsense.wordpress.com
കാലാവസ്ഥ
ഹില്‍ സ്റ്റേഷനെന്ന നിലയില്‍ മേഖലയിലെ കാലാവസ്ഥ സുഖകരമാണ്. ശൈത്യകാലത്ത് കഠിനമായ തണുപ്പ് അനുഭവപ്പെടും. വേനല്‍ക്കാലത്ത് സുഖകരമായ കാലാവസ്ഥയാണ്. മഴക്കാലത്ത് സഞ്ചാരികള്‍ വരാറില്ല. കനത്ത മഴയും തണുപ്പും അനുഭവപ്പെടുന്നതിനാല്‍ മഴക്കാലത്തെ യാത്ര കുടുംബങ്ങള്‍ക്ക് ഒഴിവാക്കാവുന്നതാണ്.
എത്തിപ്പെടാന്‍
കോയമ്പത്തൂരാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനുള്ളത്.
കോയമ്പത്തൂര്‍ ഗാന്ധിപുരം ബസ്സ്റ്റാന്‍ഡില്‍നിന്ന് മേട്ടുപ്പാളയത്തേക്ക് ആവശ്യത്തിന് ബസുകള്‍ ലഭ്യമാണ്.
പീലാമേട് എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടാണ് സമീപത്തെ വിമാനത്താവളം. നഗരഹൃദയത്തില്‍നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള വിമാനത്താവളത്തിലേക്ക് മിക്ക മെട്രോ സിറ്റിയില്‍നിന്നും വിമാനസര്‍വീസുകളുണ്ട്.
രാജകുമാരിയെ തേടി
ഹിമാചല്‍പ്രദേശിന്‍െറ തലസ്ഥാന നഗരമായ ഷിംല സമ്മര്‍ റെഫ്യൂജ് എന്നും ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നുമാണ് അറിയപ്പെടുന്നത്. വിനോദ സഞ്ചാരികളുടെ പറുദീസയായ ഹിമാചല്‍ പ്രദേശിലെ ആകര്‍ഷണം തന്നെ മനോഹരമായ പര്‍വതനിരകളും പ്രകൃതിഭംഗിയുമാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന ഐസ് സ്കേറ്റിങ് കേന്ദ്രങ്ങളിലൊന്നായ ഷിംലയില്‍നിന്ന് കല്‍ക്കയിലേക്കുള്ള നാരോഗേജ് പാതയാണിത്. സമുദ്രനിരപ്പില്‍നിന്ന് 2202 മീറ്റര്‍ ഉയരത്തിലാണ് ഷിംല സ്ഥിതി ചെയ്യുന്നത്.
96 കിലോമീറ്റര്‍ ദൂരമുള്ള പാതയിലൂടെയുള്ള യാത്രയില്‍ സഞ്ചാരിയെ കാത്തിരിക്കുന്നത് മനോഹരങ്ങളായ മലകളുടെയും പച്ചപ്പ് നിറഞ്ഞ താഴ്വാരങ്ങളുടെയും കുന്നുകളുടെയും കാഴ്ചകളാണ്. ജൂലൈ ഏഴ്, 2008ലാണ് യുനെസ്കോ ഇതിനെ ലോക പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നത്.
ട്രെയിന്‍ സമയം
പല സമയങ്ങളിലായി അഞ്ച് ട്രെയിനുകള്‍ കല്‍ക്കയില്‍നിന്ന് ഷിംലയിലേക്കും തിരിച്ച് കല്‍ക്കയിലേക്കും ഓടുന്നുണ്ട്. ഹിമാലയന്‍ ക്യൂന്‍ (Himalayan Queen) ട്രെയിനിലൂടെയുള്ള യാത്രയാണ് ഏറെ ആകര്‍ഷകം.
മൃദുവായ സീറ്റുകളും വലിയ ജാലകങ്ങളും യാത്ര സുഖകരമാക്കുന്നു. 180 രൂപയാണ് ടിക്കറ്റ്. മറ്റൊരു ട്രെയിനായ ഷിവാലിക് ഡീലക്സ് എക്സ്പ്രസ് ആഡംബര ട്രെയിന്‍ എന്നാണ് അറിയപ്പെടുന്നത്.
280 രൂപക്ക് സുഖസമൃദ്ധമായ യാത്രയാണ് ഈ ട്രെയിന്‍ സമ്മാനിക്കുന്നത്. ഐ.ആര്‍.സി.ടി.സി സൈറ്റില്‍ നിങ്ങള്‍ക്ക് ടിക്കറ്റ് നേരത്തെ ബുക് ചെയ്യാം.
കാലാവസ്ഥ
സ്കേറ്റിങ്ങിനും സ്കൈയിങ്ങിനും മറ്റും അവസരമൊരുക്കുന്ന ശൈത്യകാലമാണ് ഷിംല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വേനല്‍ക്കാലത്ത് പ്രകൃതി പ്രസന്നമായതിനാല്‍ പ്രകൃതി കാഴ്ചകള്‍ കാണാനും ട്രക്കിങ്ങിനുമായി നിരവധി സഞ്ചാരികളത്തൊറുണ്ട്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
എത്തിപ്പെടാന്‍
വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങളിലൂടെ സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ കല്‍ക്ക നഗരത്തിലത്തൊം. ചണ്ഡിഗഢ് വിമാനത്താവളമാണ് കല്‍ക്കക്ക് ഏറ്റവും അടുത്തുള്ളത്. ഡല്‍ഹിയില്‍നിന്ന് റെയില്‍വേ വഴി കല്‍ക്ക സ്റ്റേഷനിലത്തൊനാകും. ഇവിടെ നിന്നാണ് പൈതൃക യാത്ര തുടങ്ങുന്നത്. ബസുകളിലും സഞ്ചാരികള്‍ക്ക് കല്‍ക്കയിലത്തൊന്‍ സാധിക്കും.
പ്രധാന മലയോര പാതകള്‍
ഇന്ത്യയില്‍ പ്രധാനമായും ഏഴ് മലയോര റെയില്‍വേ പാതകളാണുള്ളത്. നീലഗിരി, ഡാര്‍ജീലിങ്, ഷിംല എന്നിവയെ കൂടാതെ മഹാരാഷ്ട്രയിലെ നരാല്‍-മതേരാന്‍ എന്നിവയെ ബന്ധിപ്പിക്കുന്ന മതേരാന്‍ മലയോര റെയില്‍വേ (20 കിലോമീറ്റര്‍), ഹിമാചല്‍പ്രദേശിലെ കാന്‍ഗ്രാ താഴ്വാര റെയില്‍വേ (163 കി.മീ.), അസമിലെ ലുംദിങ്-ഹല്‍ഫ്ലോങ്-ഭദര്‍പൂര്‍ മലയോര റെയില്‍വേ (120 കി.മീ.), കശ്മീര്‍ റെയില്‍വേ (345 കി.മീ.) എന്നിവയാണ് മറ്റുള്ളവ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.