പാലരുവിയിൽ ജനത്തിരക്ക്; മനം കുളിർപ്പിച്ച് വേനൽമഴ
text_fields1. കുറ്റാലത്തെ മെയിൻ ഫാൾസിലെ വെള്ളമൊഴുക്ക് 2. നീരൊഴുക്ക് വർധിച്ച പാലരുവി വെള്ളച്ചാട്ടം
പുനലൂർ: രണ്ടുമാസമായി അനുഭവപ്പെടുന്ന വരൾച്ചക്ക് താൽക്കാലികാശ്വാസമായി കിഴക്കൻ മലയോരത്ത് വേനൽമഴയെത്തി. വറ്റിവരണ്ട കുറ്റാലവും നീരൊഴുക്ക് കുറഞ്ഞ പാലരുവിയും ജലസമ്പന്നമായി. കുറ്റാലത്ത് വെള്ളം അധികമായി എത്തിയെങ്കിലും അപകടസാധ്യത കണക്കിലെടുത്ത് സഞ്ചാരികൾക്ക് അധികൃതർ പ്രവേശനവിലക്ക് ഏർപ്പെടുത്തി. എന്നാൽ പാലരുവിയിൽ എത്തുന്നവർക്ക് മനംകുളിർക്കെ കുളിച്ചു മടങ്ങാം.
വെള്ളം കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ പാലരുവിയിൽ എത്തിയവർ കുളിക്കാനാകാതെ മടങ്ങിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി എത്തിയ മഴയെ തുടർന്ന് പാലരുവിയിൽ ശനിയാഴ്ച വിനോദസഞ്ചാരികളുടെ നല്ല തിരക്കായിരുന്നു.
വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് തെന്മല, ആര്യങ്കാവ്, കുറ്റാലം തുടങ്ങിയ ഭാഗങ്ങളിൽ സാമാന്യം കനത്ത മഴ ഉണ്ടായത്. ആര്യങ്കാവിൽ ശനിയാഴ്ച പകലും പലതവണ മഴ പെയ്തു. അതിർത്തി മലകളിൽ പെയ്ത കനത്ത മഴയാണ് പാലരുവിയിലും കുറ്റാലത്തും വെള്ളമെത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.