‘ലേ ലഡ്കാ... ബൈക്കും ലഡാക്കും, വിഷ് ലിസ്റ്റിൽ ഒന്നുകൂടി വെട്ടി’; സ്വപ്നഭൂമിയിൽ കുഞ്ചാക്കോ ബോബൻ
text_fieldsകുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
ലഡാക്ക് സന്ദർശിക്കാൻ ആഗ്രഹിക്കാത്ത യാത്രാപ്രേമികൾ ഉണ്ടായിരിക്കില്ല. അതും ബൈക്കിൽ ഒരു ട്രിപ്പായാലോ? ഈ സ്വപ്നയാത്ര മനസ്സിലേറ്റി നടക്കുന്ന നിരവധി യുവാക്കൾ നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയുണ്ട്. അത്തരത്തിലൊരാളാണ് താനെന്നും ‘വിഷ് ലിസ്റ്റി’ൽ ഒന്നുകൂടി വെട്ടിക്കളയാൻ സാധിച്ചുവെന്നും പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. ലഡാക്കിലെ ലേയിൽ ബൈക്കിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മലയാളത്തിന്‍റെ പ്രിയതാരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
‘ബൈക്ക് എൻ ലേ ലഡാക്ക്….എ ബ്യൂട്ടിഫുള്ളി വൈൽഡ് കോംബോ!! എവരി ബോയ്സ് ഡ്രീം, സ്ട്രൈക്കിങ് വൺ ഓഫ് മൈ വിഷ്‌ലിസ്റ്റ്...’ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബന്‍റെ ഈ കുറിപ്പ്. സ്വന്തം സ്വപ്നങ്ങളെ പിന്തുടരാൻ ആരാധകരെ പ്രേരിപ്പിക്കാനായാണ് താരം പോസ്റ്റ് പങ്കുവെച്ചത്. ലഡാക്ക് സന്ദർശിക്കുകയെന്നാൽ ബൈക്ക് റൈഡിങ് ഇഷ്ടപ്പെടുന്നവരുടെ സ്വപ്നമാണ്. ട്രെക്കിങ്ങിനെത്തുന്നവരും ബൈക്ക് ട്രിപ്പിനെത്തുന്നവരും മഞ്ഞും മഞ്ഞുപുലിയെ കാണാനെത്തുന്നവരുമെല്ലാമുണ്ട് ലഡാക്കിലേക്കുള്ള യാത്രികരുടെ കൂട്ടത്തില്‍.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് ലഡാക്കിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത്. അതുകൊണ്ടുതന്നെ ഈ കാലമാണ് ലഡാക്കിന്റെ സീസണ്‍. റോഡ് മാര്‍ഗമുള്ള ലഡാക്ക് യാത്രകള്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പരമാവധിയിലെത്തും. ആള്‍ക്കൂട്ടം കുറഞ്ഞ സമയത്തെ യാത്രകളെ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ ഒക്ടോബര്‍- നവംബര്‍, മാര്‍ച്ച്- മേയ് മാസങ്ങളെ യാത്രക്കായി തെരഞ്ഞെടുക്കാം.

ലഡാക്കിലെ ബൈക്ക്- കാര്‍ യാത്രകള്‍ പോലെ ട്രക്കിങുകളും വലിയ സാധ്യതയാണ് യാത്രികര്‍ക്ക് മുന്നില്‍ തുറക്കുന്നത്. മനോഹരമായ ഭൂപ്രകൃതിയും ടെന്റിലേയും ഹോം സ്‌റ്റേകളിലേയും താമസവും പ്രകാശ മലിനീകരണമില്ലാത്ത ആകാശവും പ്രാദേശിക ഭക്ഷണവുമെല്ലാം ട്രെക്കിങ്ങിലൂടെ ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.