ബാത്തിന മേഖല ടൂറിസം പദ്ധതികളുടെ പുനരുദ്ധാരണം മന്ത്രി വിലയിരുത്തി
text_fieldsബാത്തിന മേഖലയിലെ ടൂറിസം പദ്ധതികളുടെ പുനരുദ്ധാരണം വിലയിരുത്താൻ മന്ത്രി സലിം
ബിൻ മുഹമ്മദ് അൽ മഹ്റൂഖി എത്തിയപ്പോൾ
മസ്കത്ത്: വടക്ക്-തെക്ക് ബാത്തിന ഗവർണറേറ്റിൽ നടക്കുന്ന വിവിധ ടൂറിസം പദ്ധതികളുടെ പുനരുദ്ധാരണം വിലയിരുത്താൻ ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
ബർക, മുസാന, സുവൈഖ്, സുഹാർ എന്നീ വിലായത്തുകളിലുടനീളമുള്ള നിരവധി ചരിത്രപരവും സാംസ്കാരികവുമായ ലാൻഡ്മാർക്കുകളിലാണ് മന്ത്രി ഔദ്യോഗികസന്ദർശനം നടത്തിയത്.
ഗവർണറേറ്റുകളിൽ നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ, അറ്റകുറ്റപ്പണികൾ പരിശോധിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു സന്ദർശനോദ്ദേശ്യം. മന്ത്രാലയ ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഒമാന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ചരിത്രപരമായ സ്ഥലങ്ങളുടെ ദീർഘായുസ്സ് ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധനകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.