Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightTravel Newschevron_right2024ൽ 11.6 ​കോ​ടി...

2024ൽ 11.6 ​കോ​ടി ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തി

text_fields
bookmark_border
2024ൽ 11.6 ​കോ​ടി ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തി
cancel

റി​യാ​ദ്​: 2024ൽ ​മൊ​ത്തം ആ​ഭ്യ​ന്ത​ര, വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 11.6 കോ​ടി​യി​ലെ​ത്തി​യ​താ​യി സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. 2023നെ ​അ​പേ​ക്ഷി​ച്ച് ആ​റു​ ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് രേ​ഖ​​പ്പെ​ടു​ത്തി​യ​താ​യും 2024ലെ ​ടൂ​റി​സം മേ​ഖ​ല​യെ​ക്കു​റി​ച്ചു​ള്ള വാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ടൂ​റി​സ്​​റ്റു​ക​ൾ ചെ​ല​വ​ഴി​ച്ച​ത്​ 28,400 റി​യാ​ലാ​ണ്. 2023നെ ​അ​പേ​ക്ഷി​ച്ച് 11 ശ​ത​മാ​ന​മാ​ണ്​ വ​ള​ർ​ച്ച നി​ര​ക്ക്.

2024ൽ ​സൗ​ദി​യി​ലെ​ത്തി​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം മൂ​ന്നു​ കോ​ടി​യാ​യി. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​യാ​ണ് സൗ​ദി കൈ​വ​രി​ച്ച​തെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത് 2023നെ ​അ​പേ​ക്ഷി​ച്ച് എ​ട്ടു ശ​ത​മാ​നം വ​ള​ർ​ച്ച നി​ര​ക്കാ​ണ്. വി​ദേ​ശ​ത്തു​നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ചെ​ല​വ​ഴി​ച്ച​ത്​ 16,850 കോ​ടി റി​യാ​ലാ​യി. 2023നെ ​അ​പേ​ക്ഷി​ച്ച് 19 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്കാ​ണി​ത്. 2024ൽ ​ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 8.62 കോ​ടി​യി​ലെ​ത്തി. 2023നെ ​അ​പേ​ക്ഷി​ച്ച് അ​ഞ്ചു​ ശ​താ​മ​നം വ​ള​ർ​ച്ചാ​നി​ര​ക്കാ​ണി​ത്. അ​തേ​സ​മ​യം മൊ​ത്തം ആ​ഭ്യ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര ചെ​ല​വ് 11,530 കോ​ടി റി​യാ​ലി​ലെ​ത്തി​യ​താ​യും മ​ന്ത്രാ​ല​യം റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു.

വാ​ർ​ഷി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് റി​പ്പോ​ർ​ട്ടി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന അ​സാ​ധാ​ര​ണ നേ​ട്ട​ങ്ങ​ളും ഗ​ണ്യ​മാ​യ വ​ള​ർ​ച്ച​യും ഭ​ര​ണ​കൂ​ട​ത്തി​​ന്റെ നി​ർ​ദേ​ശ​ങ്ങ​ളും ടൂ​റി​സം മേ​ഖ​ല​ക്കു​ള്ള അ​വ​രു​ടെ പ​രി​ധി​യി​ല്ലാ​ത്ത പി​ന്തു​ണ​യും മൂ​ല​മാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​തീ​ബ് പ​റ​ഞ്ഞു. ‘വി​ഷ​ൻ 2030’ന്റെ ​ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് സം​ഭാ​വ​ന ചെ​യ്യു​ന്ന അ​ടി​സ്ഥാ​ന സ്തം​ഭ​മാ​യി ടൂ​റി​സം മേ​ഖ​ല മാ​റി​യി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel newssaudi tourismforeign touristsSaudi Arabia News
News Summary - 116 million domestic and foreign tourists to arrive in 2024
Next Story