ഏഴഴകിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം; വിനോദ സഞ്ചാര മേഖല ഉണർവിൽ
text_fieldsഅതിരപ്പിള്ളി വ്യൂ പോയന്റിൽനിന്ന് വെള്ളച്ചാട്ടം കാണുന്നവർ
അതിരപ്പിള്ളി: വെള്ളച്ചാട്ടം ഏഴഴകിലായതോടെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖല ഉണർവിൽ. രണ്ടാം ശനിയും ഞായറും ഏറെ വിനോദസഞ്ചാരികൾ കാഴ്ച കാണാനെത്തി. കാലാവസ്ഥ അനുകൂലമായതും വെള്ളച്ചാട്ടം ഏറെക്കുറെ സമൃദ്ധി നിലനിർത്തിയതും വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിച്ചു. ആനമല റോഡിലെ വ്യൂ പോയന്റിലും വെള്ളച്ചാട്ടത്തിന് മുകളിലെ പാറക്കെട്ടിലും വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്തും മികച്ച ദൃശ്യഭംഗിയാണ് ഈ സീസണിൽ.
വാഴച്ചാലിലും ചാർപ്പയിലും തുമ്പൂർമുഴിയിലും തിരക്കേറി. സ്വകാര്യ അമ്യൂസ്മെൻറ് പാർക്കിലും തിരക്കുണ്ട്. കൂടുതൽ സന്ദർശകരെത്തിയത് മേഖലയിലെ വ്യാപാരികൾക്ക് ആശ്വാസമായി. മേയ്, ജൂൺ മാസങ്ങളിൽ പതിവിലേറെ സന്ദർശകരെ അതിരപ്പിള്ളി ടൂറിസം മേഖല ആകർഷിച്ചിരുന്നു. മുൻ വർഷങ്ങളിലെ പോലെ വനമേഖലയിലെ അതിവൃഷ്ടിയെ തുടർന്ന് പുഴയിൽ അപകടകരമായി ജലനിരപ്പ് ഉയർന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടേണ്ട അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല. കനത്ത മഴ പെയ്താലും ഇടവിട്ടാണ് പെയ്യുന്നതെന്നതിനാൽ സന്ദർശകർക്ക് തടസ്സമാകുന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.